iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Bar License: ഉദ്യോഗസ്ഥർ ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം മുഖപത്രം

Bar License: ഉദ്യോഗസ്ഥർ ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം മുഖപത്രം

കോഴിക്കോട്: ഉദ്യോഗസ്ഥർ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം.സമസ്ത കാന്തപുരം വിഭാഗത്തിൻറെ മുഖപത്രമായ സിറാജ് ദിനപത്രത്തിലെ ലേഖനത്തിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. സർക്കാർ തീരുമാനം കാറ്റിൽപ്പറത്തുന്ന ഉദ്യോഗസ്ഥരുടെ നടപടി അധികാര ലംഘനമാണെന്ന് ലേഖനത്തിൽ വിമർശിക്കുന്നു. മുൻ സർക്കാരിൻറെ ചട്ടങ്ങളിലെ പിഴവുകൾ മുതലെടുത്തെന്നും ഉദ്യോഗസ്ഥ ഭരണമാണോ നടക്കുന്നതെന്നും സിറാജ് ദിനപത്രത്തിലെ ലേഖനത്തിൽ വിമർശിക്കുന്നു. സംസ്ഥാനത്ത് പുതിയ രണ്ട് ബാറുകൾക്ക് സർക്കാർ അനുമതി കാക്കാതെ ലൈസൻസ് നൽകിയ എക്സൈസ് കമ്മീഷണറുടെ നടപടി വലിയ വിവാദമായിരിക്കുകയാണ്. യുഡിഎഫ് മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ഒരു ലൈസൻസും അനുവദിക്കേണ്ടതില്ലെന്ന നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു വ്യക്തമാക്കിയിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Karipur Gold Smuggling: കരിപ്പൂരില്‍ കോടിയുടെ സ്വര്‍ണവേട്ടയും നാടകീയ ഏറ്റുമുട്ടലും

Karipur Gold Smuggling: കരിപ്പൂരില്‍ കോടിയുടെ സ്വര്‍ണവേട്ടയും നാടകീയ ഏറ്റുമുട്ടലും

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ അതിനാടകീയ സംഭവങ്ങൾ അരങ്ങേറി. 102 പവൻ സ്വർണം കടത്തിക്കൊണ്ടുവന്നവരും അത് തട്ടിയെടുക്കാൻ എത്തിയ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് ഇടപെട്ട് പ്രതികളെ കസ്റ്റംസിന് കൈമാറി. ഇടുക്കി വണ്ടൻമേട് സ്വദേശിനിയായ 27-വയസുകാരി അഭിരാമിയാണ് 816 ഗ്രാം സ്വർണം എമർജൻസ് ലാമ്പിന്റെ ബാറ്ററി കേസിനുള്ളിൽ 14 ചെറുഷീറ്റുകളായി ബഹ്റൈനിൽ നിന്ന് ഷാർജ വഴി കോഴിക്കോട്ടെത്തിച്ചത്. എന്നാൽ കസ്റ്റംസിന്റെ പരിശോധനയിൽ സ്വർണം കണ്ടെത്താനിയില്ല. ഇവരെ എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ 40-കാരനായ മൂവാറ്റുപുഴ സ്വദേശി ഹർഷൽ എത്തിയിരുന്നു. ഇരുവരും വിമാനത്താവളത്തിന്റെ പാർക്കിങ് ഏരിയയിൽ എത്തിയപ്പോഴാണ് ബവിലേഷും സംഘവും ഇവരുമായി തർക്കത്തിലാകുകയും സ്വർണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തത്. ഇരു ഗ്രൂപ്പും തമ്മിലുള്ള തർക്കം നിരീക്ഷിച്ച പൊലീസ് ഉടൻ ഇടപെട്ടു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും കരിപ്പൂർ പൊലീസും ചേർന്നാണ് സംഘത്തെ നേരിട്ടത്. പൊലീസിനെ തള്ളിമാറ്റി ഓടാൻ ശ്രമിച്ച പ്രതികൾ ഹോം ഗാർഡിന്റെ കയ്യിൽ കടിച്ച് പരിക്കേൽപ്പിച്ചു. പൊലീസുകാരെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച നാല് സംഘാംഗങ്ങൾ കാറിൽ രക്ഷപ്പെട്ടു. പി. പി. ബവിലേഷ്, പി. സായന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിരാമി, ഹർഷൽ എന്നിവരെ പൊലീസ് കസ്റ്റംസിന് കൈമാറി. ഏകദേശം ഒരു കോടി രൂപയിലേറെ വിലവരുന്ന സ്വർണ്ണമാണ് ഇവർ കടത്തിയത്. പരിശോധനയിൽ അഭിരാമിയുടെ പ്രതിഫലമായ 67,000 രൂപയും ഹർഷൽ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ സ്വാലിഹ് എന്നയാളാണ് ബഹ്റൈനിൽ നിന്നും അഭിരാമിക്ക് സ്വർണം കൈമാറിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Doha KMCC Office Theft: ദോഹ കെഎംസിസി ഓഫീസ് കവർച്ച: പ്രതി ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കാൻ പോലീസ് നീക്കം, കോടതിയിൽ അപേക്ഷ നൽകി

Doha KMCC Office Theft: ദോഹ കെഎംസിസി ഓഫീസ് കവർച്ച: പ്രതി ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കാൻ പോലീസ് നീക്കം, കോടതിയിൽ അപേക്ഷ നൽകി

കോഴിക്കോട്: ദോഹയിലെ കെഎംസിസി ഓഫീസിൽ നിന്ന് കോടിക്കണക്കിന് പണം കവർന്ന കേസിലെ പ്രതി ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കാൻ പോലീസ് നീക്കം. ഇതിന് അനുമതി തേടി കൊയിലാണ്ടി പൊലീസ് കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കേസിൽ കീഴടങ്ങിയതാണ് പ്രാദേശിക ബിജെപി പ്രവർത്തകനായ ബാലകൃഷ്ണൻ. ദോഹയിലെ കെഎംസിസി ആസ്ഥാനത്തുനിന്ന് പ്രവാസി ക്ഷേമനിധി തുക ഉൾപ്പെടെ ഏകദേശം 8 കോടിയോളം രൂപ കവർന്നുവെന്നാണ് കേസ്. വെൽഡിങ് തൊഴിലാളിയായ ബാലകൃഷ്ണൻ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ഇതോടെ വിദേശത്ത് നടന്ന വൻ കവർച്ചയുടെ ചുരുളഴിയുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ ബോംബെ ഷാജി എന്നറിയപ്പെടുന്ന ഷാജഹാൻ സാധാരണ വെൽഡിങ് ജോലിക്കെന്ന വ്യാജേനയാണ് തന്നെ ദോഹയിലെത്തിച്ചതെന്ന് ബാലകൃഷ്ണൻ മൊഴി നൽകിയിരുന്നു. പിന്നീട് കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം തുറക്കാൻ ഭീഷണിപ്പെടുത്തിയെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു. ബാലകൃഷ്ണൻ കീഴടങ്ങിയതിന് പിന്നാലെ ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും തെളിവ് ശേഖരണത്തിനായി ഷാജഹാന്റെ വീട്ടിലെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ബാലകൃഷ്ണന്റെ മൊഴികൾ കേസിൽ ബലമേകുമെന്നതിനെ തുടർന്നാണ് മാപ്പുസാക്ഷിയാക്കാൻ അനുമതി തേടിയത്. കേസിൽ ഒളിവിൽ കഴിയുന്ന മറ്റ് പ്രതികളെ വലയിലാക്കാൻ പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. പ്രധാന സൂത്രധാരനായ ഷാജഹാൻ, റാഷി, സാലിഹ്, ഹുസൈൻ അസനാർ, അബ്ദുൾ നിസാർ, അബ്ദുൾ റസാഖ് കുന്നമ്മൽ (റൊട്ടാന റസാഖ്) എന്നീ 6 പേർക്കെതിരെയാണ് പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ആകെ എട്ട് പ്രതികളുള്ള കേസിൽ കമറുദ്ദീൻ എന്നയാൾക്ക് ഖത്തറിൽ നിലവിൽ യാത്രാവിലക്കുള്ളതിനാൽ ഇന്ത്യയിലേക്ക് മടങ്ങാനായിട്ടില്ലെന്ന് കൊയിലാണ്ടി സി.ഐ ആർ.എൻ. പ്രശാന്ത് വ്യക്തമാക്കി. ഒളിവിൽ കഴിയുന്ന പ്രതികളിൽ നാലുപേർ ഇതിനോടകം മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്താൻ തെരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

Tap to read more
Flight Service: ജിദ്ദ-കോഴിക്കോട് നേരിട്ട് ഫ്ലൈറ്റ് സർവീസുമായി ഫ്ലൈനാസ്; നവംബർ മൂന്ന് മുതൽ സർവീസ് ആരംഭിക്കും

Flight Service: ജിദ്ദ-കോഴിക്കോട് നേരിട്ട് ഫ്ലൈറ്റ് സർവീസുമായി ഫ്ലൈനാസ്; നവംബർ മൂന്ന് മുതൽ സർവീസ് ആരംഭിക്കും

കോഴിക്കോട്: ജിദ്ദയിൽ നിന്ന് നേരിട്ട് കോഴിക്കോട്ടേക്ക് വിമാന സർവീസ് ആരംഭിക്കുന്നു. നവംബർ മൂന്ന് മുതൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് ഫ്ലൈനാസ് സർവീസ് നടത്തുന്നത്. പ്രവാസികൾക്കും ഉംറ തീർഥാടകർക്കും പുതിയ സർവീസ് തുടങ്ങുന്നതോടെ യാത്ര കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ കോഴിക്കോട്ടേക്കും തിരിച്ചുമാണ് ഫ്ലൈറ്റ് സർവീസുള്ളത്. പുലർച്ചെ 2.20ന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റ് രാവിലെ 10.10ന് കോഴിക്കോട് എത്തും. രാവിലെ 11ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് സൌദിയിലെ പ്രദേശിക സമയം ഉച്ചയ്ക്ക് 2.50ന് ജിദ്ദയിൽ എത്തും. ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വൺവേ ടിക്കറ്റ് സൌദി റിയാൽ 1100 (27,808 രൂപ) മുതൽ ലഭ്യമാണ്. ഫ്ലൈനാസിൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ചെക്ക് ഇൻ ലഗേജ് 30 കിലോയും ഹാൻഡ് ബാഗേജ് ഏഴ് കിലോയുമാണ് അനുവദിക്കുക. കോഴിക്കോട്ടേക്കുള്ള സർവീസിനായി 186 പേർക്ക് യാത്ര ചെയ്യാനാകുന്ന എയർബസ് 320 ആണ് ഉപയോഗിക്കുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
68th Kerala School Sports Meet: ചരിത്രമെഴുതി തിരുവനന്തപുരം, 2012.3 പോയിന്റുമായി സ്വര്‍ണക്കപ്പ് നിലനിര്‍ത്തി

68th Kerala School Sports Meet: ചരിത്രമെഴുതി തിരുവനന്തപുരം, 2012.3 പോയിന്റുമായി സ്വര്‍ണക്കപ്പ് നിലനിര്‍ത്തി

കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ കിരീടം സ്വന്തമാക്കി തിരുവനന്തപുരം. 2012.3 പോയിന്റുമായി ഓവറോൾ കിരീടം തിരുവനന്തപുരം നിലനിർത്തി. 965.3 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനവും. 923.3 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അത്‌ലറ്റിക്സിൽ മലപ്പുറം ജില്ലയാണ് ഹാട്രിക് കിരീടം സ്വന്തമാക്കിയത്. തുടർച്ചയായ അഞ്ചാം തവണയും 75.3 പോയിന്റോടെ മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂൾ അത്‌ലറ്റിക്സിൽ മികച്ച സ്കൂളിനുള്ള കിരീടം നിലനിർത്തി. ഗെയിംസ് വിഭാഗത്തില്‍ 1,310 പോയിന്റോടെ തിരുവനന്തപുരം ഒന്നാം സ്ഥാനത്തെത്തി (151 സ്വര്‍ണം, 92 വെള്ളി, 106 വെങ്കലം). കണ്ണൂര്‍ രണ്ടാമതും (813 പോയിന്റ്), തൃശൂര്‍ മൂന്നാമതുമെത്തി (796 പോയിന്റ്). അക്വാട്ടിക്സ് വിഭാഗത്തില്‍ 606 പോയിന്റോടെ തിരുവനന്തപുരം ഒന്നാം സ്ഥാനം നേടി. എറണാകുളം രണ്ടാമതും (106 പോയിന്റ്), തൃശൂര്‍ മൂന്നാമതുമെത്തി (120 പോയിന്റ്). സീനിയര്‍ വിഭാഗത്തില്‍ ആണ്‍കുട്ടികളില്‍ കോഴിക്കോടിന്റെ കെ. ജെ. എബിനും പെണ്‍കുട്ടികളില്‍ പാലക്കാടിന്റെ നിവേദ്യ കലാധറും മേളയിലെ മിന്നും താരങ്ങളായി. ജൂനിയര്‍ വിഭാഗത്തിലേക്ക് വരുമ്പോള്‍ കോട്ടയത്തിന്റെ വിഷ്ണു യാദവ് ആണ്‍കുട്ടികളിലും കോഴിക്കോടിന്റെ അല്‍ക്ക ഷിനോജ് പെണ്‍കുട്ടികളിലും മേളയിലെ താരങ്ങളുടെ പദവി സ്വന്തമാക്കി. സബ് ജൂനിയർ വിഭാഗത്തിൽ തിരുവനന്തപുരം ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂളിലെ എം. ശ്രീഹരി ആൺകുട്ടികളുടെ വിഭാഗത്തിലും ആലപ്പുഴയുടെ ഹർഷ ജോൺ പെൺകുട്ടികളുടെ വിഭാഗത്തിലും മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയാണ് തിരുവനന്തപുരം ഓവറോൾ കിരീടം നേടുന്നത്. കായികമേളയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ജില്ല 2,000-ത്തിന് മുകളിൽ പോയിന്റുകൾ നേടി സ്വർണക്കപ്പ് സ്വന്തമാക്കിയത്. അടുത്ത കായികമേളയ്ക്ക് കൊല്ലം ജില്ല വേദിയാകും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Tire Burst at Nadapuram: ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് തീപിടിച്ചു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Tire Burst at Nadapuram: ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് തീപിടിച്ചു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ചു. നാദാപുരം-തലശ്ശേരി സംസ്ഥാനപാതയിലെ കായ്പനച്ചിയിൽ ഇന്നലെയാണ് ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ പൊട്ടിത്തെറിച്ച് തീയും പുകയും ഉയർന്നത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമങ്ങൾ നടത്തി. പിന്നീട് നാദാപുരം, പാനൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. നാദപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാരുണ്ടായിരുന്നു. പൊതുവെ ഇത്തരം വലിയ വാഹനങ്ങളുടെ ടയറുകൾക്ക് ബലക്ഷയം സംഭവിക്കുന്നതോ, തേയ്മാനം ഉണ്ടാകുന്നതോ, അമിത ഭാരവും ചൂടും കാരണം പെട്ടെന്ന് മർദ്ദം വർദ്ധിക്കുന്നതോ ആണ് ടയർ പൊട്ടിത്തെറിക്കുന്നതിന് പ്രധാന കാരണം. ടയർ പൊട്ടിത്തെറിച്ചപ്പോൾ ഉണ്ടായ ശക്തമായ ഘർഷണവും (Friction) ചൂടും കാരണം സമീപത്തേക്ക് തീയും പുകയും ഉണ്ടാകും. എല്ലാ ദിവസം യാത്രപുറപ്പെടുന്നതിന് മുൻപ് ടയറുകളിൽ കാറ്റുണ്ടെന്ന് ഉറപ്പാക്കുക. കാറ്റ് കുറഞ്ഞാലോ കൂടിയാലോ ടയറിലെ മർദ്ദം കൂടി ടയർ പൊട്ടാനും സാധ്യതയുണ്ട്. ടയറിന്റെ ഉപരിഭാഗത്തെ വരകൾ തേഞ്ഞുപോകുന്നത് ശ്രദ്ധിക്കുക. തേയ്മാനം കൂടിയ ടയറുകൾ പെട്ടെന്ന് ചൂടാവുകയും പൊട്ടിത്തെറിക്കുകയും ചെയ്യാം. സാധാരണയായി 4-5 വർഷം കഴിഞ്ഞാൽ ടയറിലെ റബ്ബറിന്റെ ബലം കുറയും അതിനാൽ പഴകിയ ടയറുകൾ മാറ്റിസ്ഥാപിക്കുക. കൊടുംവെയിലും ചൂടുള്ള റോഡിലൂടെയും തുടർച്ചയായി വണ്ടിയോടിക്കുമ്പോൾ ഇടയ്ക്ക് വാഹനം നിർത്തിയ ശേഷം ടയറുകൾക്ക് ചൂടാറാൻ സമയം നൽകുക. ബസുകളിലും ചരക്കുവാഹനങ്ങളിലും അനുവദനീയമായതിൽ കൂടുതൽ ഭാരം കയറ്റുന്നത് ടയറുകളിൽ വലിയ രീതിയിൽ സമ്മർദ്ദം ചെലുത്തും ഇത് ടയർ പൊട്ടാൻ എളുപ്പമാകും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Nipah patients and Remdesivir: 'നിപ ബാധിച്ച് മരിച്ചവര്‍ക്ക് റെംഡെസിവിര്‍ നല്‍കിയിട്ടില്ല' ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. അനൂപ് കുമാര്‍

Nipah patients and Remdesivir: 'നിപ ബാധിച്ച് മരിച്ചവര്‍ക്ക് റെംഡെസിവിര്‍ നല്‍കിയിട്ടില്ല' ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. അനൂപ് കുമാര്‍

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ആറ് പേർക്കും റെംഡെസിവിർ മരുന്ന് നൽകിയിട്ടില്ലെന്ന് ഡോ. അനൂപ് കുമാർ. നിയമസഭയിൽ ആരോഗ്യമന്ത്രി നടത്തിയ പരാമർശത്തിന് എതിരെയാണ് ഡോക്ടറുടെ വിശദീകരണം. 2023-2025 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 13 പേർക്കാണ് നിപ ബാധിച്ചത്. ഇതിൽ ആറുപേർ മരിക്കുകയും ഏഴുപേർ രോഗമുക്തരാവുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന സമയത്ത് മരിച്ച ആറുപേരിൽ ഒരാൾ പോലും ഈ മരുന്ന് സ്വീകരിച്ചിട്ടില്ലെന്നും അതിനാൽ മരണം റെംഡെസിവിറിന്റെ ഉപയോഗവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഡോ. അനൂപ് കുമാർ വിശദീകരിച്ചു.

Tap to read more
School Sports Meet: സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവെന്ന ആരോപണത്തിൽ അധ്യാപകൻ അറസ്റ്റിൽ

School Sports Meet: സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവെന്ന ആരോപണത്തിൽ അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഭക്ഷണത്തിൽ പുഴുവെന്ന ആരോപണത്തിൽ അധ്യാപകൻ അറസ്റ്റിൽ. അറസ്റ്റിലായത് പെരുമ്പാവൂർ സ്വദേശി ജിജോ ജെയിംസ് ആണ്. ജിജോ ജെയിംസ് ഫേസ്ബുക് ലൈവിലൂടെ ഉന്നയിച്ച ഈ ആരോപണം വലിയ വിവാദമായിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ടോടെ ജിജോ ജെയിംസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ജിജോ ജെയിംസ് പോലീസിന് നൽകിയ മൊഴിയിൽ വിദ്യാർത്ഥികൾ ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫേയ്സ്ബുക്കിലൂടെ വിവരം പങ്കുവെച്ചത് എന്നാണ്. ഇതിനിടയിൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണവും സംഘടനാ പിഴവും കാട്ടി എസ്എഫ്ഐ പ്രതിഷേധ മാർച്ചും നടത്തിയിരുന്നു. ഈ ആരോപണം തള്ളിയ പാചകക്കാരനായ പഴയിടം മോഹനൻ തമ്പൂതിരി ഇത് ചിലരുടെ തരംതാഴ്ന്ന രാഷ്ട്രീയമാണെന്നും പറഞ്ഞു. ഇത്രയും വർഷത്തെ തന്റെ എക്സ്പീരിയൻസിൽ ഇതാദ്യമായിട്ടാണ് ഇങ്ങനൊരു ആരോപണം എന്നും അദ്ദേഹം പറഞ്ഞു. ഇത് ഭക്ഷണം മോശമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണെന്നും എന്തിനാ ഇങ്ങനെ ചെയ്യുന്നത് എന്നറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മാത്രമല്ല ഇത് നൂറുശതമാനവും ഫെയ്ക്ക് ആണെന്ന് പറഞ്ഞിട്ടും വീണ്ടും ആവർത്തിക്കുകയാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kozhikode News: തെളിവെടുപ്പിനിടെ കൈവിലങ്ങോടെ മുങ്ങി; കോഴിക്കോട് കഞ്ചാവ് കേസ് പ്രതിക്കായി തിരച്ചിൽ

Kozhikode News: തെളിവെടുപ്പിനിടെ കൈവിലങ്ങോടെ മുങ്ങി; കോഴിക്കോട് കഞ്ചാവ് കേസ് പ്രതിക്കായി തിരച്ചിൽ

കോഴിക്കോട്: ഓമശ്ശേരിയിൽ എക്‌സൈസ് കസ്റ്റഡിയിലെടുത്ത പ്രതി ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഫായിസാണ് രക്ഷപ്പെട്ടത്. ഇയാളുടെ വീട്ടിലെത്തിച്ച് പരിശോധന നടത്തുന്നതിനിടെയാണ് കൈവിലങ്ങോടെ മുങ്ങിയത്. പ്രതിക്കായി എക്‌സൈസും പോലീസും പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് വാഹനത്തിൽനിന്ന് കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് മുഹമ്മദ് ഫായിസിയെ പിടികൂടിയത്. ബുധനാഴ്ച രാവിലെയോടെ എക്‌സൈസ് സംഘം ഇയാളുമായി വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ എക്സൈസിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടത്. കോഴിക്കോട് യുവാവ് കുത്തേറ്റു മരിച്ചു; പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ കോഴിക്കോട്; ഒടുമ്പ്രയിൽ യുവാവ് കുത്തേറ്റ് മരിച്ചതായി റിപ്പോർട്ട്. മരിച്ചത് കിഴക്കേമന കൊളയക്കാട്ടിൽ ബൈഗേഷ് ആണ്. 42 വയസായിരുന്നു. സംഭവത്തിൽ തിരുവണ്ണൂർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം നടന്നത് ഇന്നലെ 11 മണിയോടെ ആയിരുന്നു. മദ്യപിച്ചതിനിടക്കുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ട്. കുത്തേറ്റ ബൈഗേഷിനെ ഉടൻതന്നെ ആളുകൾ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈഗേഷിന് കഴുത്തിന്റെ ഇടതു ഭാഗത്തായിട്ടായിരുന്നു കുത്തേറ്റത്. സംഭവത്തിനു ശേഷം അവിടെ നിന്നും രക്ഷപെട്ട മനേഷിനെ പോലീസ് തിരുവച്ചിറ കുളത്തിന് സമീപത്തുവച്ചായിരുന്നു പിടികൂടിയത്. ഇയാളുടെ മൊബൈൽ പോലീസ് ട്രാക്ക് ചെയ്താണ് കുടുക്കിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kozhikode Crime: കോഴിക്കോട് യുവാവ് കുത്തേറ്റു മരിച്ചു; പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ

Kozhikode Crime: കോഴിക്കോട് യുവാവ് കുത്തേറ്റു മരിച്ചു; പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ

കോഴിക്കോട്; ഒടുമ്പ്രയിൽ യുവാവ് കുത്തേറ്റ് മരിച്ചതായി റിപ്പോർട്ട്. മരിച്ചത് കിഴക്കേമന കൊളയക്കാട്ടിൽ ബൈഗേഷ് ആണ്. 42 വയസായിരുന്നു. സംഭവത്തിൽ തിരുവണ്ണൂർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം നടന്നത് ഇന്നലെ 11 മണിയോടെ ആയിരുന്നു. മദ്യപിച്ചതിനിടക്കുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ട്. കുത്തേറ്റ ബൈഗേഷിനെ ഉടൻതന്നെ ആളുകൾ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈഗേഷിന് കഴുത്തിന്റെ ഇടതു ഭാഗത്തായിട്ടായിരുന്നു കുത്തേറ്റത്. സംഭവത്തിനു ശേഷം അവിടെ നിന്നും രക്ഷപെട്ട മനേഷിനെ പോലീസ് തിരുവച്ചിറ കുളത്തിന് സമീപത്തുവച്ചായിരുന്നു പിടികൂടിയത്. ഇയാളുടെ മൊബൈൽ പോലീസ് ട്രാക്ക് ചെയ്താണ് കുടുക്കിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Maniyoor Pocso Case: മണിയൂർ പോക്‌സോ കേസിൽ പ്രതിഷേധം; കർമസമിതിയുടെ മാർച്ചിൽ സംഘർഷം, പോലീസും പ്രവർത്തകരും ഏറ്റുമുട്ടി

Maniyoor Pocso Case: മണിയൂർ പോക്‌സോ കേസിൽ പ്രതിഷേധം; കർമസമിതിയുടെ മാർച്ചിൽ സംഘർഷം, പോലീസും പ്രവർത്തകരും ഏറ്റുമുട്ടി

കോഴിക്കോട്: മണിയൂരിൽ 12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമിക്കുന്നതായി ആരോപിച്ച് കർമസമിതി കോഴിക്കോട് റൂറൽ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കേസിലെ പ്രതി വടകര ബാങ്ക് റോഡ് സ്വദേശി അബ്ദുൾ റഫീഖിനെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പിരിഞ്ഞു പോകാൻ തയാറായിരുന്നില്ല. ഇതിനിടെ ബാരിക്കേഡ് കടന്ന് മുകൾവശത്തെ വീട്ടുപറമ്പിലൂടെ പ്രതിഷേധക്കാരിൽ ചിലർ അകത്ത് കടക്കാർ ശ്രമിച്ചതും സംഘർഷത്തിനിടയാക്കി. പ്രതിഷേധത്തിനെത്തിയ പ്രവർത്തകരെ പോലീസ് ലാത്തിച്ചാർജ്ജ് ചെയ്തതാണ് പ്രശ്‌നത്തിനിടയാക്കിയത്. ഇതോടെ ഇവിടേക്ക് കൂടുതൽ പ്രവർത്തകർ എത്തി. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്. പ്രതിഷേധക്കാർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് പോലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചത്. 12-കാരിയെ പീഡിപ്പിച്ച പ്രതി റഫീഖ് നേരത്തെ വിദേശത്തേക്ക് കടന്നിരുന്നു. ഇയാൾക്കെതിരെ പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ടായിരുന്നു. സർക്കുലർ നിലനിൽക്കെ വിദേശത്ത് നിന്ന് ഇയാൾ നാട്ടിലെത്തിയിട്ടും അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിയാതെ വന്നതോടെയാണ് പ്രതിഷേധം ഉയർന്നത്. അതിനിടെ പ്രതിക്ക് മുൻകൂർ ജാമ്യവും ലഭിച്ചിരുന്നു. ഇതോടെ പ്രതിഷേധം ശക്തമായി. തുടർന്ന് മുൻകൂർ ജാമ്യം റദ്ദാക്കാൻ പയ്യോളി പോലീസ് കൊയിലാണ്ടി പോക്‌സോ കോടതിയിൽ ഹർജി നൽകുകയും ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. എന്നിട്ടും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തില്ല. ജാമ്യം റദ്ദാക്കുന്ന വിധി വരുന്നതിന് മുൻപായി കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് റഫീഖിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ മുൻകൂർ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ആശുപത്രിയിൽ നിന്ന് പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു. വടകര റോഡ് ചങ്ങരോത്ത് സ്വദേശിയാണ് വ്യാപാരി കൂടിയായ പ്രതി അബ്ദുൾ റഫീഖ്. കേസ് രജിസ്റ്റർ ചെയ്ത് പത്ത് മാസങ്ങൾക്ക് ശേഷവും ഇയാളെ പോലീസിന് അറസ്റ്റ് ചെയ്യാനായിട്ടില്ല. പെൺകുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് പ്രതി 12 വയസ്സുകാരിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ ഇയാൾ രണ്ട് വർഷത്തോളം നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇക്കഴിഞ്ഞ ജനുവരിയിലാണ് പോലീസ് കേസെടുത്തത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Koodaranhi Accident: കൂടരഞ്ഞിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

Koodaranhi Accident: കൂടരഞ്ഞിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

കോഴിക്കോട്: കൂടരഞ്ഞിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കക്കാടംപൊക്കിളിൽ സന്ദർശനത്തിനെത്തിയവരുടെ ജീപ്പാണ് മടങ്ങിവരുന്നതിനിടെ താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ ഒരാൾ മരിച്ചതായിട്ടാണ് റിപ്പോർട്ട്. 7 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിൽ 6 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അപകടം ഉണ്ടായത് ഇന്നലെ രാത്രി 7 മണിയോടെയാണ്. ഈ പ്രദേശം വളവും ഇറക്കവുമുള്ള ഒന്നാണ്. ഓപ്പൺ ജീപ്പിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടതാണ് അപകടത്തിന് കാരണം. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് അപകടത്തിൽപെട്ടവരെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെ ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത 17കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അഡീഷണൽ ജഡ്ജിയുടെ മകനാണ് കാർ ഓടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിച്ചത്. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരുന്നത്. അപകടം നടന്നത്‍ ചേരാനല്ലൂരിൽ ഞായറാഴ്ച പുലർച്ചെ രണ്ടേകാലിനും രണ്ടരയ്ക്കുമിടയിലാണ്. അപകടത്തിൽ മരിച്ചത് തട്ടുകടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയപാലകൃഷ്ണനായിരുന്നു. അമിതവേഗത്തിലെത്തിയ കാർ ഇയാളുടെ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നിരുന്നു. ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ഇയാളുടെ സ്‌കൂട്ടറിലുണ്ടായിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ റോഡിൽ ചിതറിത്തെറിക്കുകയും ചെയ്തിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
68th Kerala State School Sports Meet: കോഴിക്കോട് സ്കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു

68th Kerala State School Sports Meet: കോഴിക്കോട് സ്കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു

കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് തുടക്കമായി. മുഖ്യമന്ത്രി വി.‍ ഡി. സതീശനും വിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീനും ചേര്‍ന്ന് കായികമേളയ്ക്ക് തിരിതെളിയിച്ചു. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് ഒളിംപ്യൻ പി. ടി. ഉഷയിൽ നിന്നാണ് മുഖ്യമന്ത്രി വി.‍ ഡി. സതീശൻ ദീപശിഖ ഏറ്റുവാങ്ങിയത്. ഒന്നരപതിറ്റാണ്ടിന് ശേഷമാണ് കോഴിക്കോട് സ്കൂൾ കായികമേള എത്തുന്നത്. ഒക്ടോബർ 25 മുതൽ 31 വരെയാണ് കായികമേള നടക്കുന്നത്. ഒക്ടോബർ 26-ന് ഭിന്നശേഷിയുള്ളവരും പ്രത്യേക പരിഗണന അർഹിക്കുന്നതുമായ കുട്ടികൾക്കായി ഇൻക്ലൂസീവ് കായികമേള നടക്കും. ഈ മേളയിൽ ഏകദേശം 2000-ത്തോളം താരങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റ്, ബാഡ്മിന്റൻ തുടങ്ങിയ വിഭാഗങ്ങളിൽ പ്രത്യേക മത്സരം ഇതിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 27 മുതൽ 31 വരെയാണ് അത്‌ലറ്റിക് മത്സരങ്ങൾ നടക്കുക. കോഴിക്കോട് ചാത്തമംഗലം എൻഐടിയുടെ പുതിയ സിന്തറ്റിക് ട്രാക്ക് അടക്കം 9 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് മത്സരങ്ങൾ നടക്കുന്നത്. പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കി കുടിവെള്ളത്തിന് മൺകൂജയും മാലിന്യങ്ങൾ ശേഖരിക്കാൻ തെങ്ങോല കുട്ടയുമാണ് ഉപയോഗിക്കുന്നത്. മത്സരങ്ങളിൽ പങ്കെടുക്കുന്ന മറ്റ് ജില്ലകളിലെ കുട്ടികൾക്ക് 50 സ്കൂളുകളിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്ര സുഗമമാക്കാൻ 'ഒളിംപിക്സ് എക്സ്പ്രസ്' ആപ്പ് ലഭ്യമാണ്. പഴയിടം മോഹനൻ നമ്പൂതിരിക്കാണ് ഭക്ഷണത്തിന്റെ ചുമതല. സമാപന സമ്മേളനം ഒക്ടോബർ 31-ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒളിംപ്യൻ അഞ്ജു ബോബി ജോർജ് ചടങ്ങിൽ മുഖ്യാതിഥിയാകും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Murder Case: കോഴിക്കോട് മദ്യലഹരിയിൽ നാല് മാസം പ്രായമായ കുഞ്ഞിനെ പിതാവ് മർദ്ദിച്ചു കൊന്നു

Murder Case: കോഴിക്കോട് മദ്യലഹരിയിൽ നാല് മാസം പ്രായമായ കുഞ്ഞിനെ പിതാവ് മർദ്ദിച്ചു കൊന്നു

കോഴിക്കോട്: നാല് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം കൊലപാതകം. കോഴിക്കോട് പെരുവയലിലാണ് സംഭവം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കുഞ്ഞ് മരിച്ചത്. അച്ഛൻ മദ്യലഹരിയിൽ കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളായ ഷിജിൻ, അഞ്ജന എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 2025 ഒക്ടോബർ ഒന്നിനാണ് സംഭവം നടന്നത്. കുട്ടി വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ലെന്നും മൂക്കിലൂടെ കഫലം വരുന്നുവെന്നും പറഞ്ഞ് രാത്രിയിൽ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ കുഞ്ഞിൻറെ നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരണപ്പെട്ടത്. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുഞ്ഞിന് മർദ്ദനമേറ്റതായും സ്വാഭാവിക മരണമല്ലെന്നും വ്യക്തമായത്. എന്നാൽ, കുട്ടിയെ പിതാവ് മർദ്ദിച്ച കാര്യം അമ്മ അഞ്ജന ആരോടും പറഞ്ഞിരുന്നില്ല. നാട്ടുകാർ പോലീസിനോട് ചില സംശയങ്ങൾ സൂചിപ്പിച്ചതിനെ തുടർന്ന് അഞ്ജനയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഷിജിൻ സ്ഥിരം മദ്യപാനിയാണ്. കുട്ടി രാത്രിയിൽ കരഞ്ഞതിനെ തുടർന്നാണ് മർദ്ദിച്ചതെന്നാണ് അഞ്ജന പോലീസിന് മൊഴി നൽകിയത്. ഷിജിനെ കൊലക്കുറ്റത്തിനും അഞ്ജനയെ കൊലപാതക വിവരം മറച്ചുവച്ചതിനും പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kozhikode News: കോഴിക്കോട്ട് നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾ അറസ്റ്റിൽ

Kozhikode News: കോഴിക്കോട്ട് നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾ അറസ്റ്റിൽ

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അച്ഛനും അമ്മയും അറസ്റ്റിൽ. കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശി ഷിജിൻ, ഭാര്യ അഞ്ജന എന്നിവരെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. സുഖമില്ലെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ കുഞ്ഞ് മർദനത്തിനിരയായാണ് മരിച്ചത് എന്ന കണ്ടെത്തലിനെ തുടർന്നാണ് പോലീസ് നടപടി. 2025 ഒക്ടോബർ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. രാത്രിയിൽ വിളിച്ചിട്ട് കുഞ്ഞ് പ്രതികരിച്ചില്ലെന്നും മൂക്കിലൂടെ കഫം വന്നെന്നും പറഞ്ഞായിരുന്നു പെൺകുഞ്ഞിനെ പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയി എത്തിച്ചത്. പിന്നീട് കുട്ടിയുടെ ആരോഗ്യനില വഷഷായതോടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്തു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയതോടെ കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ഉയരുകയായിരുന്നു. കുഞ്ഞിന്റെ അമ്മ അഞ്ജനയെ ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ പിതാവ് നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യമായത്. മജിസ്‌ട്രേറ്റിന് മുൻപിലും അഞ്ജന സമാനമായ മൊഴി നൽകിയിരുന്നു. തുടർന്ന് പോലീസ് അച്ഛനെയും അമ്മയെയും പ്രതിചേർത്തു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് കുട്ടിയുടെ അച്ഛനെതിരെ ചുമത്തിയത്. മർദ്ദന വിവരം മറച്ചുവെച്ചുവെന്നതാണ് അമ്മയ്ക്കെതിരെയുള്ള കുറ്റം. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kozhikode Accident: ആംബുലൻസിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം; സംഭവം കോഴിക്കോട്

Kozhikode Accident: ആംബുലൻസിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം; സംഭവം കോഴിക്കോട്

കോഴിക്കോട്: ആംബുലൻസിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. മരിച്ചത് പുതുപ്പാടി സ്വദേശി സുബൈർ ആണ്. അപകടം ഉണ്ടായത് ഇന്ന് പുലർച്ചയോടെ ആയിരുന്നു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഒപ്പം നഴ്സിനും രോഗിക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് ആംബുലൻസിന്റെ നിയന്ത്രണം വിടുകയൂം സമീപത്തുള്ള പോസ്റ്റിലേക്ക് ഇടിച്ചു കയറുകയുമുണ്ടായി. മരിച്ച സുബൈർ സഞ്ചരിച്ചിരുന്ന ബൈക്ക് പൂർണമായും തകർന്നിരുന്നു. തിരുവമ്പാടി ലിസി ആശുപത്രീയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയ്‌ക്കെത്തിയ രോഗിയെ നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ഓട്ടത്തിനിടയിലാണ് ആംബുലൻസ് അപകടത്തില്പെടുന്നത്. രണ്ടു ദിവസം മുൻപ് കോഴിക്കോട് നടുവണ്ണൂരിൽ പിക്കപ്പ് വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ മുഹമ്മദ് ഷഹീന് ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് അടുത്ത് വച്ചായിരുന്നു അപകടമുണ്ടായത്. മലപ്പുറത്ത് നിന്ന് നടുവണ്ണൂർ വെള്ളോട്ടങ്ങാടിയിലേക്ക് പച്ചക്കറിയുമായ പോയ പിക്കപ്പ് വാനായിരുന്നു അപകടത്തിൽപ്പെട്ടത്. സംസ്ഥാനപാതയിലെ കൈവരിയിൽ ഇടിച്ച് വാഹനം തൊട്ടടുത്തുള്ള പറമ്പിലേക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകട കാരണം ഡ്രൈവർ ഉറങ്ങിപ്പോയതാണ് എന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് മുഹമ്മദ് ഷഹീൻ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയിരുന്നു തുടർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ ഷഹീനെ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
KMCC Robbery: കെഎംസിസി ഓഫീസിൽ നിന്ന് എട്ട് കോടി രൂപ കവർന്ന കേസ്; ബിജെപി നേതാവ് ബാലകൃഷ്ണൻ കീഴടങ്ങി

KMCC Robbery: കെഎംസിസി ഓഫീസിൽ നിന്ന് എട്ട് കോടി രൂപ കവർന്ന കേസ്; ബിജെപി നേതാവ് ബാലകൃഷ്ണൻ കീഴടങ്ങി

കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിൽ നിന്ന് എട്ട് കോടി രൂപ കവർച്ച നടത്തിയ കേസിൽ കൊയിലാണ്ടിയിലെ പ്രാദേശിക ബിജെപി നേതാവ് പോലീസിൽ കീഴടങ്ങി. കൊയിലാണ്ടി കൊല്ലം സ്വദേശി ബാലകൃഷ്ണൻ ആണ് കീഴടങ്ങിയത്. ജോലി വാഗ്ദാനം ചെയ്താണ് തന്നെ ഖത്തറിലേക്ക് കൊണ്ടുപോയതെന്നും അവിടെ എത്തിച്ച് കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടറുപയോഗിച്ച് തുറക്കാനാവശ്യപ്പെടുകയുമായിരുന്നുവെന്നാണ് ബാലകൃഷ്ണൻ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് ഖത്തർ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം തുറന്ന് ഏകദേശം എട്ട് കോടി ഇന്ത്യൻ രൂപ കവർച്ച നടത്തിയ കേസിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്. അറബിയുടെ ലോക്കറിൻറെ താക്കോൽ നഷ്ടപ്പെട്ടതിനാൽ അത് തുറക്കണമെന്ന് പറഞ്ഞാണ് തന്നെ കൊണ്ടുപോയതെന്നും കെഎംസിസിയുടെ ഓഫീസ് ആണെന്ന് അറിയില്ലായിരുന്നുവെന്നും ബാലകൃഷ്ണൻ പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഒപ്പമുണ്ടായിരുന്നത് റാഷിദ്, ബോംബെ ഷാജി, സ്വാലിഹ് എന്നിവരാണെന്നും അവിടെ നിന്ന് 50,000 രൂപയും ഇവിടെ എത്തിയശേഷം 1.50 ലക്ഷം രൂപയും നൽകിയെന്നും ബാലകൃഷ്ണൻ പറഞ്ഞു. പണം ലഭിച്ചാൽ 10 ലക്ഷം രൂപയിലധികം തരാമെന്ന് പറഞ്ഞിരുന്നുവെന്നും ലോക്കർ തുറന്ന് പണം ലഭിച്ചതോടെ കൂടെയുള്ളവർ പണവുമായി പോയെന്നും ബാലകൃഷ്ണൻ പറയുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kozhikode Accident: കോഴിക്കോട് പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

Kozhikode Accident: കോഴിക്കോട് പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പിക്കപ്പ് വാൻ മറിഞ്ഞു. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ മലപ്പുറം സ്വദേശി മുഹമ്മദ് ഷഹീന് (22) ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് അടുത്ത് വച്ചാണ് അപകടമുണ്ടായത്. മലപ്പുറത്ത് നിന്ന് നടുവണ്ണൂർ വെള്ളോട്ടങ്ങാടിയിലേക്ക് പച്ചക്കറിയുമായ പോയ പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. സംസ്ഥാനപാതയിലെ കൈവരിയിൽ ഇടിച്ച് വാഹനം തൊട്ടടുത്തുള്ള പറമ്പിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അപകടത്തെത്തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന മുഹമ്മദ് ഷഹീനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ ഷഹീനെ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kozhikode: കോഴിക്കോട് ലഹരിക്കടിമയായ മകന്‍ പിതാവിന്റെ മര്‍ദനമേറ്റ് മരിച്ചു

Kozhikode: കോഴിക്കോട് ലഹരിക്കടിമയായ മകന്‍ പിതാവിന്റെ മര്‍ദനമേറ്റ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് മീഞ്ചന്തയിൽ ലഹരിക്ക് അടിമയായ മകനെ പിതാവ് കൊലപ്പെടുത്തി. എരിങ്ങോട്ട് പറമ്പ് സ്വദേശി മിസ്ഹാബ് (30) ആണ് കൊല്ലപ്പെട്ടത്. മിസ്ഹാബിന്റെ പിതാവ് ഉമ്മർക്കോയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെക്കാലമായി മയക്കുമരുന്നിന് അടിമയായിരുന്ന മിസ്ഹാബിനെ ലഹരിവിമോചന കേന്ദ്രത്തിൽ കൊണ്ടുപോയി ചികിത്സിച്ചിരുന്നെങ്കിലും ലഹരി ഉപയോഗത്തിൽ നിന്ന് ഇയാൾ പൂർണമായി മുക്തനായിരുന്നില്ല. മകൻ പതിവായി ലഹരി ഉപയോഗിക്കുന്നതും വഴക്കുണ്ടാക്കുന്നതും പിതാവ് ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ തുടങ്ങിയ വാക്കുതർക്കം പിന്നീട് കയ്യാങ്കളിയിലും അടിപിടിയിലും കലാശിച്ചു. പ്രകോപിതനായ ഉമ്മർകോയ വീട്ടുമുറ്റത്ത് കിടന്നിരുന്ന പൈപ്പ് എടുത്ത് മകന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിപിടിക്കിടെ പരിക്കേറ്റ പിതാവ് ഉമ്മർകോയയെയും വീട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുമ്പോഴേക്കും മിസ്ഹാബിന്റെ മരണം സംഭവിച്ചിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Man Found Dead: കോഴിക്കോട് ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; മരിച്ചത് തിരുവനന്തപുരം സ്വദേശി

Man Found Dead: കോഴിക്കോട് ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; മരിച്ചത് തിരുവനന്തപുരം സ്വദേശി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിൽ ദൂരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പണിപൂർത്തിയാകാത്ത കെട്ടിടത്തിലാണ് മൃതദേഹം കിടന്നിരുന്നത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അൻസാർ (39) ആണ് മരിച്ചതെന്നാണ് വിവരം. ഇന്ന് രാവിലെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ പണി പൂർത്തിയാകാത്ത കെട്ടിടത്തിൻറെ മുകൾ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇയാളെ പലതവണ പ്രദേശത്ത് കണ്ടിട്ടുള്ളതായി നാട്ടുകാരും സമീപത്തുള്ള കടക്കാരും പറഞ്ഞു. ലഹരിക്ക് അടിമയായിരുന്നുവെന്നും സംശയിക്കപ്പെടുന്നു. ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മദ്യപാനിയായ ഭർത്താവിനെ കൊന്ന് ട്രാക്കിൽ തള്ളി ഭാര്യ കൊച്ചി: ഒഡീഷ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ ട്രാക്കില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഭാര്യ റീനയെ പോലീസ് കസ്റ്റഡിയിലെടുത്തു. അജീത്ത് നായിക്കിന്റെ (31) മൃതദേഹം ശനിയാഴ്ച പുലര്‍ച്ചെയാണ് റെയില്‍വേ ട്രാക്കില്‍ കിടക്കുന്നതായി ലോക്കോ പൈലറ്റ് പോലീസിൽ അറിയിച്ചത്. സംഭത്തില്‍ ഇയാളുടെ ഭാര്യ റീന നായിക് (41), പ്രായപൂര്‍ത്തിയാകാത്ത മകള്‍ എന്നിവരെ എളമക്കര പോലീസ് പിടികൂടി. മദ്യപാനിയായ രണ്ടാം ഭര്‍ത്താവ് മൂത്ത മകളെ ലൈംഗികമായി ഉപദ്രവിക്കുന്നത് കണ്ടതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് റീന പോലീസിന് മൊഴി നല്‍കിയത്. മദ്യപിച്ച് അവശനായി കിടന്ന ഇയാളെ ഭാര്യയും മകളും ചേര്‍ന്ന് കഴുത്തിലും നെഞ്ചിലും ചവിട്ടിയാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയതിന് ശേഷം മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടു. ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ട്രാക്കിന് സമീപം മൃതദേഹം കിടക്കുന്നതായി അധികൃതർ അറിയുകയും പരിശോധന നടത്തുകയുമായിരുന്നു. മരിച്ചയാളുടെ ശരീരത്തില്‍ ട്രെയിന്‍ തട്ടിയതിന്റെയോ ട്രെയിനില്‍ നിന്ന് വീണതിന്റെയോ യാതൊരു പരിക്കുകളും ഇല്ലാതിരുന്നതിനാൽ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ട്രാക്കിന് സമീപമുള്ള വാടകവീട്ടിലാണ് കുടുംബത്തിനൊപ്പം അജീത്ത് നായിക് താമസിച്ചതെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ പുലര്‍ച്ചെ പോലീസ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയും മകളും വീട്ടിൽ ഉണ്ടായിരുന്നില്ല. പ്രതികള്‍ ഒ‍ഡീഷയിലേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പോലീസ് റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി. തുടർന്ന് ഇവരുടെ ബന്ധുവില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭാര്യയെയും മകളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിൻറെ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more