SOCIAL MEDIA

Newsletter

PARTNER SITES
icons Kozhikode icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Laila Beegum: നടൻ പ്രേംനസീറിന്റെ മകൾ ലൈലാബീഗം അന്തരിച്ചു

Kozhikode

കോഴിക്കോട്ടെ സ്വകാര്യ വസതിയിൽ വച്ചായിരുന്നു ലൈലാബീഗം അന്തരിച്ചത്.

Edited by Karthika V Updated by Karthika V
Published: Oct 08, 2026, 05:53 PM | Updated: Oct 08, 2026, 05:53 PM

കോഴിക്കോട്: നിത്യഹരിത നായകൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം (76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം. ഖബറടക്കം വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കും.

ചിറയിൻകീഴ് കൊടിക്കകം ഗവ. എൽ.പി. സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്‌കൂൾ, തിരുവനന്തപുരം സെന്റ് റോക്സ് കോൺവെന്റ്, കുന്തല്ലൂർ ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു ലൈലാബീഗത്തിന്റെ വിദ്യാഭ്യാസം. പിതാവ് പ്രേംനസീറിനെക്കുറിച്ച് 'ഇതിലെ പോയത് വസന്തം' എന്ന ഓർമ്മപ്പുസ്തകവും അവർ രചിച്ചിട്ടുണ്ട്. ചിറയിൻകീഴിലെ പ്രേംനസീറിന്റെ അറുപത് വർഷത്തിലേറെ പഴക്കമുള്ള തറവാട് വീടിന് മൂത്ത മകളായ ലൈലയുടെ പേരാണ് അദ്ദേഹം നൽകിയിരുന്നത്—'ലൈല കോട്ടേജ്'.

പരേതനായ റിട്ടയേർഡ് സൂപ്രണ്ടിങ് എൻജിനീയർ പി.എ. റഷീദാണ് ലൈലാബീഗത്തിന്റെ ഭർത്താവ്. സജിത്ത്, സോജ എന്നിവർ മക്കളാണ്. പരേതനായ ഷാനവാസ്, റസിയ, റിത എന്നിവർ സഹോദരങ്ങളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author