SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Attack Against Couple: കാർ യാത്രക്കാരെ ഹോണടിച്ച് ശല്യം ചെയ്തു; ചോദ്യം ചെയ്ത ദമ്പതികൾക്ക് നേരെ ആക്രമണം

Kozhikode Attack: ഹോൺ അടിച്ച് ശല്യം ചെയ്തത് ചോദ്യം ചെയ്ത മൂരാട് സ്വദേശികളായ വിഷ്ണുവിനും ഭാര്യയ്ക്കുമാണ് മർദ്ദനമേറ്റത്.

Written By Roniya Baby Updated by Roniya Baby
Published: Sep 19, 2026, 08:58 PM | Updated: Sep 19, 2026, 08:58 PM

കോഴിക്കോട്: പയ്യോളിയിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് നേരെ ബൈക്കിലെത്തിയ സംഘത്തിൻറെ ആക്രമണം. നിരന്തരം ഹോൺ അടിച്ച് ശല്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് മൂരാട് സ്വദേശികളായ വിഷ്ണുവിനെയും ഭാര്യ അഞ്ജുവിനെയും ബൈക്ക് യാത്രക്കാർ ആക്രമിച്ചത്.

മൂരാടിൽ നിന്ന് പയ്യോളി ഭാഗത്തേക്ക് കാറിൽ പോകുകയായിരുന്ന ഇവരെ പിന്തുടർന്നാണ് സ്കൂട്ടറിലെത്തിയ സംഘം ശല്യപ്പെടുത്തിയത്. തുടർന്ന് കാറിന് കുറുകെ ബൈക്ക് നിർത്തി യാത്ര തടസപ്പെടുത്തുകയും പുറത്തിറങ്ങിയ വിഷ്ണുവിനെ ഹെൽമറ്റ് കൊണ്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

ആക്രമണത്തിൽ വിഷ്ണുവിൻറെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റു. തടയാൻ ശ്രമിച്ച അഞ്ജുവിനെ അക്രമികൾ റോഡിലേക്ക് തള്ളിയിട്ടു. പരിക്കേറ്റ ദമ്പതികളെ വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author