Bar License: ഉദ്യോഗസ്ഥർ ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം മുഖപത്രം
സർക്കാർ തീരുമാനം കാറ്റിൽപ്പറത്തുന്ന ഉദ്യോഗസ്ഥരുടെ നടപടി അധികാര ലംഘനമാണെന്ന് മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നു.
കോഴിക്കോട്: ഉദ്യോഗസ്ഥർ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം.സമസ്ത കാന്തപുരം വിഭാഗത്തിൻറെ മുഖപത്രമായ സിറാജ് ദിനപത്രത്തിലെ ലേഖനത്തിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
സർക്കാർ തീരുമാനം കാറ്റിൽപ്പറത്തുന്ന ഉദ്യോഗസ്ഥരുടെ നടപടി അധികാര ലംഘനമാണെന്ന് ലേഖനത്തിൽ വിമർശിക്കുന്നു. മുൻ സർക്കാരിൻറെ ചട്ടങ്ങളിലെ പിഴവുകൾ മുതലെടുത്തെന്നും ഉദ്യോഗസ്ഥ ഭരണമാണോ നടക്കുന്നതെന്നും സിറാജ് ദിനപത്രത്തിലെ ലേഖനത്തിൽ വിമർശിക്കുന്നു.
സംസ്ഥാനത്ത് പുതിയ രണ്ട് ബാറുകൾക്ക് സർക്കാർ അനുമതി കാക്കാതെ ലൈസൻസ് നൽകിയ എക്സൈസ് കമ്മീഷണറുടെ നടപടി വലിയ വിവാദമായിരിക്കുകയാണ്. യുഡിഎഫ് മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ഒരു ലൈസൻസും അനുവദിക്കേണ്ടതില്ലെന്ന നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.