SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Vadakara MDMA Case: വടകര എംഡിഎംഎ കേസിലെ നാലാം പ്രതി നീഷ്മയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

കോഴിക്കോട് പേരാമ്പ്ര ബിആർസിയിലെ അധ്യാപികയാണ് നീഷ്മ.

Written By Roniya Baby Updated by Roniya Baby
Published: Sep 27, 2026, 06:51 AM | Updated: Sep 27, 2026, 06:51 AM

കോഴിക്കോട്: വടകരയിലെ എംഡിഎംഎ കേസിൽ നാലാം പ്രതിയായ പേരാമ്പ്ര ബിആർസിയിലെ അധ്യാപിക മേപ്പയ്യൂർ സ്വദേശി വി.പി. നീഷ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. അതിനിടെ, കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി വടകര പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ രണ്ടാം പ്രതി കീർത്തനയക്ക് കുത്തേറ്റു.

രാവിലെ പത്ത് മണിയോടെ പോലീസ് സ്റ്റേഷൻ വളപ്പിൽ വച്ചാണ് ആക്രമണമുണ്ടായത്. സ്റ്റേഷനിൽ നിന്ന് ഒപ്പിട്ട് മടങ്ങുകയായിരുന്ന കീർത്തനയെ പിന്തുടർന്നെത്തിയ പങ്കാളി പേരാമ്പ്ര സ്വദേശി ജിനീഷ് കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു.

വയറ്റിലും കഴുത്തിലുമായി അഞ്ചോളം കുത്തുകളേറ്റ കീർത്തനയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജിനീഷിനെ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.

കീർത്തനയെ അപായപ്പെടുത്തുന്നതിനാണ് താൻ എത്തിയതെന്ന് ജിനീഷ് പോലീസിന് മൊഴി നൽകി. കീർത്തന എംഡിഎംഎ കേസിൽ പിടിയിലായതും സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അപകീർത്തികരമായ കുറിപ്പുകൾ പങ്കുവച്ചതും കീർത്തനയുടെ സുഹൃത്തുക്കളിൽ നിന്ന് നേരിട്ട തുടർച്ചയായ ഭീഷണികളുമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി വെളിപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author