SOCIAL MEDIA

Newsletter

PARTNER SITES
icons Kozhikode icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Cyber Fraud: കേന്ദ്രമന്ത്രിയുടെ പേരിൽ വ്യാജ എഐ വീഡിയോ കാട്ടി തട്ടിപ്പ്; നടുവണ്ണൂർ സ്വദേശിക്ക് 1.45 കോടി നഷ്ടമായി

Kozhikode

കേന്ദ്രമന്ത്രി നിർമല സീതാരാമൻറെ പേരിലുള്ള വ്യാജ എഐ വീഡിയോ ഉപയോഗിച്ച് നടത്തിയ തട്ടിപ്പിൽ നടുവണ്ണൂർ സ്വദേശിക്ക് കോടികൾ നഷ്ടമായി.

Edited by Karthika V Updated by Karthika V
Published: Nov 15, 2026, 02:25 PM | Updated: Nov 15, 2026, 02:25 PM

കോഴിക്കോട്: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പേരിലും തട്ടിപ്പ്. സോഷ്യൽ മീഡിയയിലൂടെ നിർമല സീതാരാമന്റെ വ്യാജ എ.ഐ. വീഡിയോ പ്രചരിപ്പിച്ച് വൻ ഓൺലൈൻ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. തട്ടിപ്പിലൂടെ നടുവണ്ണൂർ സ്വദേശിക്ക് നഷ്ടമായത് ഒരു കോടി 45 ലക്ഷം രൂപയാണ്. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സമാന രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ തട്ടിപ്പ് കേസാണിത്. സംഭവത്തിൽ കോഴിക്കോട് റൂറൽ സൈബർ പോലീസ് അന്വേഷണം തുടങ്ങി.

ട്രേഡിങ്ങിലൂടെ വൻ ലാഭം നേടാമെന്ന് കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള എഐ വീഡിയോ ആണ് തട്ടിപ്പുകാർ പ്രചരിപ്പിച്ചത്. ഇത് വിശ്വസിച്ച് വീഡിയോയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തത് വഴിയാണ് നടുവണ്ണൂർ സ്വദേശിക്ക് പണം നഷ്ടമായത്. ലിങ്കിൽ ക്ലിക്ക് ചെയ്ത ഉടൻ തന്നെ നടുവണ്ണൂർ സ്വദേശിക്ക് മലയാളത്തിൽ സംസാരിച്ച ഒരാളുടെ കോൾ വന്നിരുന്നു. തുടർന്ന് ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം നേടാനാകുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. പിന്നാലെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ തട്ടിപ്പുകാർ കൈക്കലാക്കി. ജൂൺ മുതൽ നവംബർ വരെയുള്ള അഞ്ച് മാസത്തിനിടെ 30 തവണകളായി 1.45 കോടി രൂപയാണ് നടുവണ്ണൂർ സ്വദേശിക്ക് നഷ്ടമായത്. നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ തിരികെ കിട്ടാതെ വന്നതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന വിവരം പരാതിക്കാരൻ മനസിലാക്കുന്നത്.

സമാനമായ എ.ഐ വ്യാജ വീഡിയോ വിശ്വസിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് വടകരയിലെ വൃദ്ധ ദമ്പതികൾക്ക് മൂന്ന് ലക്ഷം രൂപ നഷ്ടമായി. പെൻഷൻ തുകയും മറ്റുമായി ബാങ്കിൽ സൂക്ഷിച്ചിരുന്ന സമ്പാദ്യമാണ് തട്ടിപ്പുകാർ കവർന്നത്. ദിവസങ്ങൾക്ക് മുമ്പ് താമരശ്ശേരിയിലും സമാനമായ രീതിയിൽ വ്യാജ വീഡിയോ വഴിയുള്ള ഓൺലൈൻ തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംശയാസ്പദമായ ബാങ്ക് അക്കൗണ്ടുകളും ഫോൺ കോളുകളും കേന്ദ്രീകരിച്ച് റൂറൽ സൈബർ പോലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author