iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Online Taxi Driver Scam: വ്യാജ സന്ദേശവും വാട്സ്ആപ്പ് ലിങ്കും; ഡിജിറ്റൽ തട്ടിപ്പിൽ വീണ് ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ

Online Taxi Driver Scam: വ്യാജ സന്ദേശവും വാട്സ്ആപ്പ് ലിങ്കും; ഡിജിറ്റൽ തട്ടിപ്പിൽ വീണ് ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ

തിരുവനന്തപുരം: സൗബർ തട്ടിപ്പിൽ കുരുങ്ങി ഓൺലൈൻ ടാക്സിഡ്രൈവർമാരും. ഓൺലൈനായി ബുക്കുചെയ്ത വാഹനം യാത്രക്കാരുള്ള ലൊക്കേഷനിലേക്ക് പോകുമ്പോഴേക്കുംഡ്രൈവറുടെ മൊബെൽഫോണിലേക്ക് തട്ടിപ്പുകാർ ബന്ധപ്പെടും. തുടർന്ന് യാത്രക്കൂലി അല്ലാത്ത പണം ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ഇട്ടിട്ടുണ്ടെന്നും അത് ഉടൻ തന്നെ യാത്രക്കാർക്ക് ഓൺലൈനിൽ കൈമാറണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് തട്ടിപ്പുകാരുടെ വിളി എത്തുന്നത്. ബുക്ക് ചെയ്ത യാത്രക്കാരൻ ആശുപത്രിയിൽ നിൽക്കുകയാണെന്നും പണം അത്യാവശ്യമാണെന്നും, സാങ്കേതികപ്രശ്നങ്ങൾ മൂലമാണ് ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നതെന്നും തട്ടിപ്പ് സംഘം പറയും. ഇതേ സമയം തന്നെ ഡ്രൈവറുടെ ഫോണിലേക്ക് പണം അയച്ചതിന്റെ എസ്.എം.എസ്സും വന്നിരിക്കും. നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തുമ്പോൾ ഫോണിൽ വരുന്ന സന്ദേശത്തിന് സമാനമായിട്ടുള്ള മെസേജാണ് തട്ടിപ്പ് സംഘം അയയ്ക്കുന്നത്. ഇത് വളരെ സൂക്ഷിച്ച് പരിശോധിച്ചാൽ മാത്രമെ വ്യാജമാണ് എന്ന് മനസിലാകുകയുള്ളൂ. ഡ്രൈവ് ചെയ്യുന്നത് കൊണ്ട് തന്നെ അതിനിടയിൽ മെസേജ് പരിശോധിക്കാനുള്ള സാവകാശം ഡ്രൈവർക്ക് ലഭിക്കില്ലെന്നതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. മെസേജ് കണ്ട വിശ്വാസത്തിൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നുവെന്ന് കരുതി ഡ്രൈവർമാർ പണം കൈമാറും. എന്നാൽ ബുക്ക് ചെയ്ത സ്ഥലത്ത് എത്തുമ്പോഴാകും യാത്രക്കാരെ കാണാനില്ലെന്ന വിവരം ഡ്രൈവർമാർ അറിയുന്നത്. ബാങ്ക് അക്കൗണ്ട് പരിശോധിക്കുമ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി മനസ്സിലാകുന്നത്. തിരുവനന്തപുരത്ത് നിരവധി ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ട്. വാട്സാപ്പിലാണ് പണം കൈമാറുന്നതിനുള്ള ലിങ്ക് അയയ്ക്കുന്നത്. തട്ടിപ്പ് നടത്തിയതിന് തൊട്ടുപിന്നാലെ ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്യും. കഴിഞ്ഞ ദിവസം കരിക്കകം സ്വദേശിയായ ഓട്ടോഡ്രൈവർക്ക് 4200 രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽനിന്നായിരുന്നു ഓട്ടോ ബുക്ക് ചെയ്തിരുന്നത്. ആശുപത്രിയിൽ അടയ്‌ക്കേണ്ട തുക എന്നുപറഞ്ഞായിരുന്നു ഓട്ടോഡ്രൈവർക്ക് മെസേജ് അയച്ചത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സൈബർ പോലീസ് അറിയിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Harmanpreet Somersault Catch: ഹർമൻപ്രീത് കൗറിന്റെ വൈറൽ ക്യാച്ച് യഥാർത്ഥമോ?

Harmanpreet Somersault Catch: ഹർമൻപ്രീത് കൗറിന്റെ വൈറൽ ക്യാച്ച് യഥാർത്ഥമോ?

എന്തും ഏതും വൈറലാകാന്‍ ഡിജിറ്റല്‍ യുഗത്ത് നിമിഷങ്ങള്‍ മതി. യാതൊരു സത്യവുമില്ലാത്ത കാര്യങ്ങള്‍ പോലും നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താനും തെറ്റിദ്ധാരണ പരത്താനും സോഷ്യല്‍ മീഡിയക്ക് പ്രത്യേക കഴിവാണ്. അത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഒരു വൈറല്‍ ക്യാച്ചാണ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരം ഹര്‍മന്‍പ്രീത് കൗര്‍ കരണം മറിഞ്ഞ് (Somersault) ഒരു ക്യാച്ച് എടുക്കുന്നതാണ് വീഡിയോ. ഇതില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ ദൃശ്യമാണ്. ഒരു ഡിപ് ഫേക്ക് വീഡിയോയാണ്. ഇങ്ങനെ ഒരു ക്യാച്ച് എടുക്കണമെന്ന് ഹര്‍മന്‍പ്രീത് കൗര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ച് കാണില്ല. എന്നാല്‍ തെറ്റിദ്ധാരണ കാരണം പലരും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഡിപ് ഫേക്ക് (Deepfake) സാങ്കേതികവിദ്യ ഇന്ന് സമൂഹത്തിന് വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്. പ്രശസ്ത വ്യക്തികളാണ് ഇത്തരത്തില്‍ ഡിപ് ഫേക്കിന്റെ ഇരകളാകുന്നത്. അവരുടെ മുഖവും ശബ്ദവും വ്യാജമായി നി‍ര്‍മ്മിക്കാന്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ സഹായിക്കും. പലപ്പോഴും ഇത്തരം വീഡിയോകളിലെ യാഥാര്‍ത്ഥ്യവും കൃത്രിമത്വവും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇത് പൊതുജനങ്ങള്‍ക്കും നിയമപാലകര്‍ക്കും ഒരുപോലെ വെല്ലുവിളിയാണ്. ഡീപ് ഫേക്ക് പോലുള്ള ഭീഷണികളില്‍ നിന്നും രക്ഷപെടാന്‍ ചില മുന്‍കരുതല്‍ മാത്രം സ്വീകരിക്കാനാണ് സാധിക്കുക. ഒരിക്കലും100% സുരക്ഷ ലഭിക്കില്ലെന്നതാണ് സത്യാവസ്ഥ. ശക്തമായ പാസ്‍വേഡുകള്‍, ആന്റിവൈറസ് പ്രോഗ്രാമുകള്‍ എന്നിവ ഉപയോഗിക്കുക. മാത്രമല്ല ഇത്തരത്തില്‍ നിങ്ങള്‍ ഒരു ഭീഷണി നേരിടുകയാണെങ്കില്‍ പെട്ടന്ന് തന്നെ പരാതി നല്‍കുക. സോഷ്യല്‍ മീഡിയയില്‍ സ്വന്തം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് ഇന്ന് ആര്‍ക്കും ആരോടും പറയാന്‍ സാധിക്കില്ല എങ്കിലും സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കുന്നതിനൊപ്പം തന്നെ ചിത്രങ്ങൾ എവിടെയൊക്കെ പങ്കുവെക്കുന്നു എന്നതിനെക്കുറിച്ച് അതീവ ജാഗ്രത പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Malappuram News: കോളേജ് ഓണാഘോഷ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മലപ്പുറം സൈബർ പോലീസ് കേസെടുത്തു

Malappuram News: കോളേജ് ഓണാഘോഷ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മലപ്പുറം സൈബർ പോലീസ് കേസെടുത്തു

മലപ്പുറം: കോളേജ് വിദ്യാർത്ഥിനികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഓണാഘോഷ ചിത്രങ്ങൾ അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തു. മലപ്പുറം ജില്ലയിലെ വിവിധ കോളേജുകളിലെ പന്ത്രണ്ടോളം വിദ്യാർത്ഥിനികളുടെ ചിത്രങ്ങളാണ് വ്യാജ അക്കൗണ്ടുകൾ വഴി ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടത്. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് പുറമെ, കോളേജ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ച ഫോട്ടോകളും ചോർത്തി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് സംശയിക്കുന്നുണ്ട്. ആസൂത്രിതമായ സംഘടിത അന്വേഷണത്തിലൂടെ മാത്രമേ ഈ കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ കണ്ടെത്താനാകൂ എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയിൽ, ദുരിതത്തിലായ വിദ്യാർത്ഥിനികൾക്ക് പൂർണ്ണ നിയമസഹായവുമായി എം.എസ്.എഫ് വനിതാ വിഭാഗമായ 'ഹരിത'യും രംഗത്തെത്തിയിട്ടുണ്ട്. ഹരിത ഭാരവാഹികൾ നേരിട്ട് പരാതി നൽകുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. വിഷയം ചൂണ്ടിക്കാട്ടി സംസ്ഥാന ആഭ്യന്തര മന്ത്രിക്കും പരാതി കൈമാറുമെന്ന് ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. മോർഫിങ്ങിനിരയായ കൂടുതൽ വിദ്യാർത്ഥിനികളും അതത് പൊലീസ് സ്റ്റേഷനുകളിൽ ഔദ്യോഗികമായി പരാതി നൽകുന്നുണ്ട്. വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഇതിനോടകം ശക്തമായിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more