IndiGo Services Kerala: മലബാറിന് ആശ്വാസം: കോഴിക്കോട്-കൊച്ചി-തിരുവനന്തപുരം വിമാന സര്‍വീസ് തിരിച്ചെത്തുന്നു
കോഴിക്കോട്-കൊച്ചി-തിരുവനന്തപുരം വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ചര്‍ച്ചകള്‍ സജീവം.
കോഴിക്കോട്: കോഴിക്കോട്-കൊച്ചി-തിരുവനന്തപുരം നേരിട്ടുള്ള വിമാന സർവീസ് വീണ്ടും തുടങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇത് സംബന്ധിച്ച് ഇൻഡിഗോ ഉന്നത ഉദ്യോഗസ്ഥർ മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തി.
മലബാറിലെ വ്യവസായ സമൂഹം ഉൾപ്പെടെ ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യമാണ് കോഴിക്കോട്-കൊച്ചി-തിരുവനന്തപുരം നേരിട്ടുള്ള വിമാന സർവീസിന്റെ പുനരാരംഭം. മുഖ്യമന്ത്രിയാകുന്നതിന് മുൻപ് വി.ഡി. സതീശൻ നൽകിയ ഉറപ്പും, യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ ഇടപെടലുകളുമാണ് സർവീസിന് വഴിയൊരുക്കുന്നത്.
മലബാർ, കൊച്ചി മേഖലകളിൽ നിന്നുള്ള വ്യവസായികൾക്കും സംരംഭകർക്കും നിക്ഷേപകർക്കും പൊതുജനങ്ങൾക്കും തലസ്ഥാനത്തേക്കുള്ള യാത്ര ഇതോടെ കൂടുതൽ എളുപ്പമാകും. വ്യവസായ കേന്ദ്രങ്ങൾ, ഐടി സ്ഥാപനങ്ങൾ, വാണിജ്യ മേഖലകൾ എന്നിവ തമ്മിലുള്ള ബന്ധം ദൃഢമാവുകയും കേരളത്തിന്റെ വടക്കൻ, മധ്യ, തെക്കൻ മേഖലകൾക്കിടയിൽ പുതിയ യാത്രാ-വ്യവസായ സാധ്യതകൾ തുറക്കപ്പെടുകയും ചെയ്യും.
കോഴിക്കോട്-കൊച്ചി-തിരുവനന്തപുരം ആഭ്യന്തര വിമാന സർവീസ് പിന്നീട് നിർത്തലാക്കാൻ പ്രധാനമായും യാത്രക്കാരുടെ കുറവായിരുന്നു കാരണം. ഇതിലൂടെ സാമ്പത്തികമായും ലാഭം കുറവായിരുന്നു. ലാഭം ലഭിക്കാതെ വരികയോ സർവീസുകൾ പിൻവലിക്കുകയോ റൂട്ട് മാറ്റുകയോ ചെയ്യുന്നത് വ്യോമയാന മേഖലയിൽ സാധാരണമാണ്.
ഐടി മേഖലയിൽ നിന്നടക്കം ശക്തമായ ആവശ്യവും യാത്രക്കാരുടെ വർദ്ധിച്ചവരുന്ന സാധ്യതയും കണക്കിലെടുത്താണ് ഈ സർവീസ് വീണ്ടും തുടങ്ങാൻ ഇൻഡിഗോ കമ്പനിയുമായി ചർച്ചകൾ നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.