&imwidth=640&imheight=360)
ഇൻഡിഗോ വിമാനങ്ങളിലെ അധിക സേവനങ്ങൾക്കുള്ള നിരക്ക് വർധിപ്പിച്ചു. അധിക ലഗേജ്, മുൻഗണനാ സേവനങ്ങൾ, കുട്ടികളുടെ ഒറ്റയ്ക്കുള്ള യാത്രയ്ക്കുള്ള സഹായം തുടങ്ങിയ നിരവധി ആഡ്-ഓൺ സേവനങ്ങളുടെ നിരക്ക് എയർലൈൻ പരിഷ്കരിച്ചു. പുതിയ നിരക്കുകൾ ആഭ്യന്തര സർവീസുകളിൽ നിലവിൽ വന്നു. കുട്ടികളുമായുള്ള യാത്ര മാതാപിതാക്കൾക്കൊപ്പം പ്രത്യേകിച്ച് സീറ്റില്ലാതെ സഞ്ചരിക്കുന്ന 2 വയസിന് താഴെയുള്ള കുട്ടികൾക്ക് മുൻപ് 2000 രൂപയായിരുന്നു ഫീസായി നൽകിയിരുന്നത്. ഈ തുകയാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ഇനി കുഞ്ഞുമായി യാത്ര ചെയ്യുമ്പോൾ 3000 രൂപ നൽകണം. കൂടുതൽ ലഗേജിന് അധിക ചാർജ് അനുവദനീയമായ അളവിൽ കൂടുതൽ ലഗേജുമായി യാത്ര ചെയ്യുന്നവരും ഇനി കൂടുതൽ തുക നൽകേണ്ടി വരും. അധിക ലഗേജിനുള്ള നിരക്ക് കിലോഗ്രാമിന് 700 രൂപയിൽ നിന്ന് 800 രൂപയായി ഇൻഡിയോ വർധിപ്പിച്ചു. ആഭ്യന്തര സർവീസുകളിൽ ഇൻഡിഗോയുടെ സാധാരണ ചെക്ക്-ഇൻ ലഗേജ് പരിധി ഒരു യാത്രക്കാരന് 15 കിലോഗ്രാമും 7 കിലോഗ്രാം വരെയുള്ള ഒരു ഹാൻഡ് ബാഗും അനുവദനീയമാണ്. അനുവദനീയമായ പരിധിയേക്കാൾ 5 കിലോഗ്രാം അധികമുള്ള ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാരൻ ഇനി 4,000 രൂപ നൽകേണ്ടി വരും. മുൻപ് ഇത് 3,500 രൂപയായിരുന്നു. യാത്രക്കാർക്ക് അധിക ബാഗേജ് ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും. മൈനർ ഫീസ്: ഒറ്റയ്ക്ക് യാത്രചെയ്യുന്ന കുട്ടികളുടെ സർവീസിനുള്ള ചാർജും വർദ്ധിപ്പിച്ചിട്ടുണ്ട്. 5,000 രൂപയായിരുന്ന ഈ ഫീസ് ഇപ്പോൾ 5,999 രൂപയായി ഉയർത്തി. മുൻഗണനാ സേവനങ്ങൾ: മുൻഗണനാ സേവനങ്ങൾ ആഗ്രഹിക്കുന്ന യാത്രക്കാർക്കും ഉയർന്ന ഫീസ് നൽകേണ്ടിവരും. ചെക്ക് ഇൻ മുൻഗണന അടക്കം ലഭ്യമായ ഫാസ്റ്റ് ഫോർവേഡ് സേവനത്തിന്റെ നിരക്ക് 450 രൂപയിൽ നിന്ന് 650 രൂപയായി ഉയർത്തി. ട്രാവൽ സർട്ടിഫിക്കറ്റ്: ഇൻഡിഗോ ട്രാവൽ സർട്ടിഫിക്കറ്റുകളുടെ ഫീസും വർധിപ്പിച്ചു. 200 രൂപയായിരുന്ന ഈ നിരക്ക് ഇപ്പോൾ 300 രൂപയായി ഉയർത്തി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഇൻഡിഗോ കൊച്ചി എയർപോർട്ടിലേക്ക് വിവിധ തസ്തികകളിൽ ഒഴിവ്. അപേക്ഷകൾ സമർപ്പിക്കേണ്ടത് ഓൺലൈൻ വഴിയാണ്. അടിസ്ഥാന യോഗ്യത ബിരുദമാണ്. പ്രവൃത്തി പരിചയം ആവശ്യമില്ല എന്നാണ് റിപ്പോർട്ട്. ഒഴിവുകൾ അറിയാം... ടെർമിനൽ സർവീസ്: യാത്രക്കാരുടെ ചെക്ക്-ഇൻ, ഹജ്ജ് കൈകാര്യം ചെയ്യൽ, ബോർഡിങ്, പരാതികൾ പരിഹരിക്കൽ സെക്യൂരിറ്റി: ലഗേജുകളെയും യാത്രക്കാരെയും പരിശോധിക്കൽ, നിയന്ത്രിത മേഖലകളിലെ സുരക്ഷാ ഉറപ്പാക്കൽ. റാമ്പ്: വിമാനത്തിന്റെ ഗ്രൗണ്ട് ഹാൻഡ്ലിങ് പ്രവർത്തങ്ങൾ ഏകോപിപ്പിക്കൽ, കൃത്യസമയത്ത് സർവീസ് നടത്താൻ സഹായിക്കൽ യോഗ്യത യുജിസി അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അപേക്ഷകൾ ഫ്രഷേഴ്‌സിനും പരിചയസമ്പന്നരായവർക്കും നൽകാം ടാറ്റുകൾ ശരീരത്തിൽ പുറത്തു കാണുന്ന രീതിയിൽ പാടില്ല ജോലി റൊട്ടേഷണൽ ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം തിരഞ്ഞെടുക്കുന്ന രീതി രജിസ്‌ട്രേഷനും സ്‌ക്രീനിങ്ങും: ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. ആദ്യ ഘട്ട സ്ക്രീനിങ് നടത്തുന്നത് നിങ്ങൾ നൽകുന്ന വിവരങ്ങൾ വച്ചാണ്. ഓൺലൈൻ പരീക്ഷ: ആദ്യ ഘട്ടത്തിൽ സെലക്ട് ആയവർക്ക് 25 മിനിറ്റുള്ള ഒരു ഓൺലൈൻ പരീക്ഷയുണ്ടാകും. 10 മാത്തമാറ്റിക്സ് ചോദ്യങ്ങൾ (MCQ) ഉണ്ടാകും രണ്ട് സ്പീച്ച് അസസ്‌മെന്റ് ചോദ്യങ്ങൾ ഓരോന്നിനും കുറഞ്ഞത് 45 സെക്കൻഡ് ഓഡിയോ നൽകണം രണ്ട് എഴുത്ത് പരീക്ഷയും ഉണ്ടാകും ആദ്യ രണ്ട് റൗണ്ടുകൾ പാസായാൽ പിന്നീട് കൊച്ചിയിൽ വച്ച് നടക്കുന്ന ഫേസ്-ടു-ഫേസ് ഇന്റർവ്യൂവിൽ പങ്കെടുക്കണം. വേണ്ട രേഖകൾ 10,12 ക്‌ളാസുകളിലെ ഒറിജിനൽ പാസ് സർട്ടിഫിക്കറ്റും ബിരുദ മാർക്ക് ഷീറ്റുകളും. അപ്ഡേറ്റ് ചെയ്ത ആധാർ കരുതും പാൻ കാർഡും, 2021 ശേഷം ഇഷ്യൂ ചെയ്ത പാസ്പോർട്ട് അല്ലെങ്കിൽ പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അതും ശമ്പള സർട്ടിഫിക്കറ്റ്, AEP സറണ്ടർ കോപ്പിയും വേണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.