Kozhikode: പണിക്ക് പോയ വയോധികൻ വയലിൽ മരിച്ച നിലയിൽ
Untitled SKozhikode News: ആശുപത്രിയില്‍ വെച്ച് തന്നെ ഡോക്ടര്‍ പരിശോധിച്ച് മരണം സ്ഥിരീകരിച്ചിരുന്നു.
കോഴിക്കോട്: പണിക്ക് പോയ വയോധികനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കൊഡഴിക്കോട് പുതുപ്പാടി ആദിവാസി ഉന്നതിയിൽ ചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിന് കാരണം സൂര്യാതപമേറ്റതാണെന്നാണ് റിപ്പോർട്ട്. ഷര്‍ട്ട് ധരിക്കാതെയാണ് ചന്ദ്രൻ വയലില്‍ പണി എടുത്തിരുന്നത്. ചന്ദന്റെ നെഞ്ചിന്റെ വിവിധ ഭാഗങ്ങളിലായി പൊള്ളലേറ്റ രീതിയില്‍ തൊലി ഉരിഞ്ഞിരുന്നതായും റിപ്പോർട്ടുണ്ട്. ചന്ദ്രൻ ഇന്നലെ രാവിലെ 8 മണിയോടെ പ്രദേശവാസിയുടെ വയലിൽ പണിയെടുക്കാനായി പോയിരുന്നു. ശേഷം വൈകുന്നേരം മകൻ ഇദ്ദേഹത്തെ കൂട്ടികൊണ്ടുവരാൻ ബൈക്കിൽ സ്ഥലത്തെത്തിയപ്പോഴാണ് വയലിൽ മണ്ണെടുത്ത ഭാഗത്ത് ചന്ദ്രനെ വീണുകിടക്കുന്നത് കണ്ടെത്തിയത്. ഉടൻതന്നെ ചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരണകാരണം സൂര്യതപമെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റുമോർട്ടം ചെയ്തതതിന് ശേഷം മാത്രമേ കാരണം വ്യക്തമാകൂ എന്നാണ് റിപ്പോർട്ട്. താമരശ്ശേരി പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.