Faith Healer Thamarassery: തേങ്ങ കൊടുത്ത് ഭര്‍ത്താവിനെ പുറത്താക്കി, വ്യാജ സിദ്ധന്‍ നവവധുവിനെ പീഡിപ്പിച്ചു
ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് നവവധുവിനെ പീഡിപ്പിച്ച വ്യാജസിദ്ധൻ താമരശ്ശേരിയിൽ പൊലീസിന്റെ പിടിയിലായി.
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ ദാമ്പത്യപ്രശ്നം തീർക്കാനെത്തിയ നവവധുവിനെ പീഡിപ്പിച്ച വ്യാജസിദ്ധൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി അൻവർ സാദത്താണ് താമരശ്ശേരി പോലീസിന്റെ പിടിയിലായത്. ദാമ്പത്യപ്രശ്നം മൂലം ഒന്നരമാസം മുൻപ് വിവാഹിതരായ ദമ്പതിമാരാണ് സിദ്ധനെ തേടിയെത്തിയത്.
വിവാഹപ്രശ്നം പരിഹരിക്കുന്ന സിദ്ധനെക്കുറിച്ചറിഞ്ഞ ഭർത്താവാണ് ഭാര്യയുടെ ഒപ്പം അൻവർ സാദത്തിന്റെ ഈങ്ങാപ്പുഴയിലെ ചികിത്സാകേന്ദ്രത്തിലെത്തിയത്. ഭർത്താവിന്റെ കൈയിൽ ഒരു തേങ്ങ കൊടുത്ത് പുറത്തേക്ക് നോക്കി പ്രാർത്ഥിക്കാൻ പറഞ്ഞ സിദ്ധൻ യുവതിയെ മാറ്റി നിർത്തി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷമാണ് പെൺകുട്ടി വിവരങ്ങൾ ഭർത്താവിനോടും മറ്റുള്ളവരോടും പറഞ്ഞത്. തുടർന്ന് താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തി ഈ മാസം 21-ാം തീയതി പരാതി നൽകി.
ഒളിവിലായിരുന്ന അൻവർ സാദത്ത് കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്. അൻവർ സാദത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ മുമ്പും പോക്സോ കേസ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.