SOCIAL MEDIA

Newsletter

PARTNER SITES
icons Kozhikode icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

SMA Diagnosed Triplet: 50 കോടി വേണ്ടുന്നിടത്ത് സമാഹരിച്ചത് 16.5 കോടി, വ്യാജ പ്രചാരണം എസ്എംഎ ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് തിരിച്ചടിയാകുന്നു

Kozhikode

എസ്എംഎ ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സാ ഫണ്ട് വ്യാജ പ്രചാരണങ്ങള്‍ കാരണം കുറഞ്ഞു.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 09, 2026, 01:27 PM | Updated: Nov 09, 2026, 01:27 PM

കോഴിക്കോട്: ഓമശ്ശേരിയിലെ സ്പൈനൽ മസ്കുലർ അട്രോഫി (SMA) സ്ഥിരീകരിച്ച കുട്ടികളുടെ ചികിത്സയ്ക്കായി ആവശ്യമായ തുക ലഭിച്ചെന്ന് വ്യാജ പ്രചാരണം. വ്യാജ പ്രചാരണം ധനസമാഹാരണത്തിന് തിരിച്ചടിയായതായി സഹായ സമിതി അറിയിച്ചു.

അരുൺ-ഷാൽമി ദമ്പതികളുടെ ഒരു വയസ്സുള്ള മൂന്ന് ആൺമക്കളായ ഈതൻ, ഡേവിഡ്, ഒലിവർ എന്നിവർക്കാണ് അപൂർവ്വ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി സ്ഥിരീകരിച്ചത്. കുട്ടികൾക്ക് രണ്ട് വയസ്സ് തികയുന്നതിന് മുൻപ് ജീവൻരക്ഷാ ജീൻ തെറാപ്പി (സോൾജെൻസ്മ) ലഭ്യമാക്കാൻ കുടുംബത്തിന് 50 കോടി രൂപയാണ് ആവശ്യം.

പ്രതിദിനം 1.4 കോടി മുതൽ 1.5 കോടി രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്താണ് വ്യാജ വാർത്തകളെ തുടർന്ന് 20 ലക്ഷം മുതൽ 30 ലക്ഷം രൂപയായി കുറഞ്ഞത്. ചികിത്സയ്ക്ക് ആവശ്യമായ തുക ലഭിച്ചെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾ നടക്കുന്നത്. എന്നാൽ 50 കോടി വേണ്ടുന്നിടത്ത് 16.5 കോടി രൂപയാണ് സമാഹരിച്ചത്. ഇനിയും 33.5 കോടി രൂപയോളം ആവശ്യമാണ്. വ്യാജപ്രചാരണം നടത്തെരുതെന്നും ഇത്തരം സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്കുവെക്കരുതെന്നും സഹായ സമിതി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

പേശികളുടെ ചലനത്തെ നിയന്ത്രിക്കുന്ന നാഡീകോശങ്ങളെ ബാധിക്കുന്ന വളരെ ഗുരുതരവും എന്നാൽ അപൂർവ്വവുമായ രോഗമാണ് സ്പൈനൽ മസ്കുലർ അട്രോഫി. ഇത് ക്രമേണ പേശികളുടെ ബലക്കുറവിനും ഇരിക്കാനോ നടക്കാനോ വിഴുങ്ങാനോ ശ്വസിക്കാനോ ഉള്ള ശേഷി നഷ്ടപ്പെടുന്നതിന് കാരണമാകും. സോൾജെൻസ്മ പോലുള്ള ഒറ്റത്തവണ നൽകുന്ന ജീൻ തെറാപ്പിയാണ് ഇതിനുള്ള പ്രധാന ചികിത്സ. പക്ഷെ ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നുകളിൽ ഒന്നാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author