ട്രെയിൻ മാറി കയറി 4 വയസുകാരൻ; രക്ഷകനായി ടിടിഇ; സംഭവം കോഴിക്കോട്
Kozhikode News: കുട്ടിയെ കാണാതായ വിവരം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കൺട്രോൾ റൂം വഴി കുട്ടിയുടെ അച്ഛനെ അറിയിച്ചു.
കോഴിക്കോട്: തലശ്ശേരിയിലേക്ക് പോകാനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുന്നതിനിടയിൽ മറ്റൊരു ട്രെയിനിൽ അബദ്ധത്തിൽ കയറിയ നാലു വയസുകാരന് രക്ഷയായി ടിടിഇ.
പാനൂര്‍ സ്വദേശികളായ സിറാജുദ്ദീന്‍-ഷമീന ദമ്പതികളുടെ മകനാണ് ട്രെയിന്‍ മാറി യാത്രയായത്. കോഴിക്കോട് പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തു നിൽക്കുന്നതിനിടെ ഐസ്ക്രീമിന്റെ കവർ കളയാൻ രക്ഷിതാവ് പോയ സമയത്താണ് പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട ജനശതാബ്ദി എക്സ്പ്രസിൽ കുട്ടി കയറിയത്. പിന്നാലെ ട്രെയിൻ പ്ലാറ്റ്ഫോം വിടുകയും ചെയ്തു.
ശേഷം പിതാവ് സിറാജുദ്ദീനും മാതാവ് ഷമീനയും പ്ലാറ്റ്ഫോമിൽ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടില്ല. ജനശതാബ്ദി എക്സ്പ്രസിൽ ഡി 8 കോച്ചിന്റെ വാതിലിനടുത്ത് കുട്ടി തനിച്ചു നിൽക്കുന്നതു കണ്ട ടിടിഇ എൻഎ പ്രതീഷ് ആണ് വിവരം റെയിൽവേ കൺട്രോൾ റൂമിൽ അറിയിച്ചത്. കുട്ടിയെ കാണാതായ വിവരം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും കൺട്രോൾ റൂം വഴി പ്രതീഷ് കുമാറിനെ അറിയിക്കുകയും ചെയ്തു.
കുട്ടിയെ ടിടിഇയ്ക്ക് കിട്ടിയ വിവരം കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ അനൗൺസ് ചെയ്യുകയും. ട്രെയിൻ തിരൂരിൽ നിർത്തിയപ്പോൾ കുട്ടിയെ ടിടിഇ തിരൂർ ആർപിഎഫിനെ ഏൽപ്പിക്കുകയും ശേഷം മാതാപിതാക്കൾ മറ്റൊരു ട്രെയിനിൽ തിരൂരിലെത്തി കുട്ടിയെ ഏറ്റുവാങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.