SOCIAL MEDIA

Newsletter

PARTNER SITES
icons Kozhikode icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kerala Police: പണം വച്ച് ചീട്ടുകളി; പോലീസുകാരനെ സസ്പെൻഡ് ചെയ്തു

Kozhikode

സീനിയർ സിവിൽ പോലീസ് ഓഫീസറെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും.

Written By Roniya Baby Updated by Roniya Baby
Published: Oct 10, 2026, 08:43 AM | Updated: Oct 10, 2026, 08:43 AM

കോഴിക്കോട്: പണംവച്ച് ചീട്ടുകളിച്ച സംഭവത്തിൽ വടകര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വികാസിനെ റൂറൽ പോലീസ് മേധാവി മെറിൻ ജോസഫ് സസ്പെൻഡ് ചെയ്തു. പോലീസ് സേനയുടെ അച്ചടക്കത്തിനും അന്തസ്സിനും ഗുരുതരമായ മങ്ങലേൽപ്പിച്ച ഗുരുതര വീഴ്ചയാണ് ഉദ്യോഗസ്ഥൻറെ ഭാഗത്തുനിന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനായി കൊടുവള്ളി ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച കുറ്റ്യാടി വേളം പള്ളിയത്തുള്ള ഒരു വീട്ടിൽ നടന്ന പരിശോധനയിലാണ് ആറംഗ ചീട്ടുകളി സംഘത്തെ കുറ്റ്യാടി പോലീസ് പിടികൂടിയത്.

എന്നാൽ, കൂടെയുണ്ടായിരുന്ന പോലീസുകാരനായ വികാസിനെ ഒഴിവാക്കി മറ്റ് അഞ്ച് പേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസുകാരനെ ഒഴിവാക്കിയ നടപടി വലിയ വിവാദങ്ങൾക്ക് വഴിവച്ചതോടെയാണ് വിഷയത്തിൽ അന്വേഷണം നടത്താൻ നാദാപുരം ഡിവൈഎസ്പിയെ റൂറൽ എസ്പി ചുമതലപ്പെടുത്തിയത്.

ആരോപണം സത്യമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഡിവൈഎസ്പി കൈമാറിയതിനെ തുടർന്നാണ് ഇപ്പോൾ സസ്പെൻഷൻ നടപടിയുണ്ടായത്. സംഭവത്തിൽ കൊടുവള്ളി ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author