Flight Service: ജിദ്ദ-കോഴിക്കോട് നേരിട്ട് ഫ്ലൈറ്റ് സർവീസുമായി ഫ്ലൈനാസ്; നവംബർ മൂന്ന് മുതൽ സർവീസ് ആരംഭിക്കും
പുതിയ സർവീസ് ആരംഭിക്കുന്നത് പ്രവാസികൾക്കും ഉംറ തീർഥാടകർക്കും യാത്ര കൂടുതൽ എളുപ്പമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോഴിക്കോട്: ജിദ്ദയിൽ നിന്ന് നേരിട്ട് കോഴിക്കോട്ടേക്ക് വിമാന സർവീസ് ആരംഭിക്കുന്നു. നവംബർ മൂന്ന് മുതൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് ഫ്ലൈനാസ് സർവീസ് നടത്തുന്നത്. പ്രവാസികൾക്കും ഉംറ തീർഥാടകർക്കും പുതിയ സർവീസ് തുടങ്ങുന്നതോടെ യാത്ര കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ കോഴിക്കോട്ടേക്കും തിരിച്ചുമാണ് ഫ്ലൈറ്റ് സർവീസുള്ളത്. പുലർച്ചെ 2.20ന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റ് രാവിലെ 10.10ന് കോഴിക്കോട് എത്തും. രാവിലെ 11ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് സൌദിയിലെ പ്രദേശിക സമയം ഉച്ചയ്ക്ക് 2.50ന് ജിദ്ദയിൽ എത്തും.
ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വൺവേ ടിക്കറ്റ് സൌദി റിയാൽ 1100 (27,808 രൂപ) മുതൽ ലഭ്യമാണ്. ഫ്ലൈനാസിൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ചെക്ക് ഇൻ ലഗേജ് 30 കിലോയും ഹാൻഡ് ബാഗേജ് ഏഴ് കിലോയുമാണ് അനുവദിക്കുക. കോഴിക്കോട്ടേക്കുള്ള സർവീസിനായി 186 പേർക്ക് യാത്ര ചെയ്യാനാകുന്ന എയർബസ് 320 ആണ് ഉപയോഗിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.