SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kozhikode ICU sexual assault: ഐസിയു പീഡനക്കേസ്: നഷ്ടപരിഹാരം പ്രഖ്യാപിച്ച സർക്കാരിനോട് നന്ദി അറിയിച്ച് അതിജീവിത

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പ്രതികരിച്ച് അതിജീവിത.

Written By Mekha P Panicker Updated by Karthika V
Published: Sep 10, 2026, 11:20 PM | Updated: Sep 10, 2026, 11:20 PM

കോഴിക്കോട്: സര്‍ക്കാര്‍ നല്‍കിയ സഹായത്തില്‍ നന്ദി അറിയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത. ദുരിതാശ്വാസനിധിയില്‍ നിന്നാണ് അതിജീവിതയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചത്.

ഇടത് പക്ഷ സര്‍ക്കാരിന്റെ സമയത്ത് പലതവണ പരാതി നല്‍കിയിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് പറഞ്ഞ അതിജീവിത പുതിയ സര്‍ക്കാര്‍ വന്നയുടന്‍ തന്നെ സഹായിച്ചതില്‍ മാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചു. തനിക്കെതിരെ പ്രവർത്തിച്ച ഡോക്ടർ പ്രീതി ഉൾപ്പെടെയുള്ളവർക്കെതിരെ തുടർനടപടി ആവശ്യപ്പെടാൻ മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും അതിജീവിത വ്യക്തമാക്കി.

2023 മാര്‍ച്ച് 18-നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്നിരുന്ന യുവതി അതിക്രമം നേരിട്ടത്. ആശുപത്രി അറ്റന്‍ഡറായ എം.എം. ശശീന്ദ്രന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ പരാതിക്ക് പിന്നാലെ രണ്ട് ദിവസത്തിനുള്ളില്‍ ശശീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര അന്വേഷണത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2025 ഓഗസ്റ്റിലാണ് ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.

പരാതി പിന്‍വലിക്കാന്‍ വലിയ രീതിയിലാണ് പരാതിക്കാരിക്ക് സമ്മര്‍ദം ഉണ്ടായിരുന്നത്. ഡോക്ടർ കെ.വി. പ്രീതിയുടെ ഭാഗത്തുനിന്ന് അതിജീവിതയുടെ മൊഴി പൂർണ്ണമായി രേഖപ്പെടുത്തുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടായി. ഇത് പ്രതിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ ഇടയാക്കിയെന്ന് സമരസമിതിയും അതിജീവിതയും ശക്തമായി ആരോപിച്ചു. വീഴ്ചയ്ക്കും തെളിവുനശിപ്പിക്കൽ ശ്രമങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.

കേസിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴിനൽകിയതിന്റെ പേരിൽ ക്രൂരമായ പ്രതികാര നടപടിക്കാണ് സീനിയർ നഴ്‌സിങ് ഓഫീസർ പി.ബി. അനിത ഇരയായത്. സത്യം തുറന്നുപറഞ്ഞതിന്റെ പേരിൽ അവരെ സ്ഥലം മാറ്റി. പിന്നീട് ജോലിയിൽ തിരികെ പ്രവേശിക്കാൻ ഹൈക്കോടതിയുടെ അനുകൂല ഉത്തരവ് ലഭിച്ചിട്ടും ആശുപത്രി അധികൃതർ ഇതിന് അനുവാദം നൽകിയില്ല. ഇതിനെതിരെയും വലിയ രീതിയിൽ പ്രതിഷേധ സമരങ്ങൾ നടന്നു. ഇതിന് ശേഷമാണ് അനിതയ്ക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author