MLA Fund for KSRTC Bus: MLA ഫണ്ടിൽ നിന്നും 40 ലക്ഷം; KSRTC ബസ് വാങ്ങാൻ പണം കൈമാറി കെ. പ്രവീൺകുമാർ
കേരളത്തിൽ ആദ്യമായി കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ എംഎൽഎ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ വകയിരുത്തി കൊയിലാണ്ടി എംഎൽഎ കെ. പ്രവീൺകുമാർ
കോഴിക്കോട്: കേരളത്തിൽ ആദ്യമായി കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ എംഎൽഎ ഫണ്ട് വകയിരുത്തി കൊയിലാണ്ടി എംഎൽഎ കെ. പ്രവീൺകുമാർ. കോഴിക്കോട് ജില്ലാ കലക്ടർ എം. എസ്. മാധവിക്കുട്ടിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപയുടെ നിർദേശപത്രം കൈമാറി. പുതിയ ബസിന്റെ റൂട്ട് ജനപ്രതിനിധികളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് എം. കെ. പ്രവീൺകുമാർ വ്യക്തമാക്കി.
കെഎസ്ആർടിസി ബസ് നവീകരിക്കുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി എംഎൽഎ ഫണ്ട് വിനിയോഗിക്കാൻ സർക്കാർ കഴിഞ്ഞ മാസം പ്രത്യേകാനുമതി നൽകിയിരുന്നു. 2026-27 സാമ്പത്തിക വർഷത്തെ നിയമസഭ മണ്ഡല ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു എംഎൽഎക്ക് പരമാവധി മൂന്ന് ബസുകൾ വരെ വാങ്ങാനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ഇതിന്റെ ഭാഗമായിട്ടാണ് കൊയിലാണ്ടി എംഎൽഎ കെ. പ്രവീൺകുമാർ തുക കൈമാറിയത്. ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൻ യു. കെ. ചന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പയ്യോളി നഗരസഭയ്ക്ക് കീഴിലുള്ള കോട്ടയ്ക്കൽ ഇരിങ്ങലിൽ നിന്നാണ് പുതിയ റൂട്ട് ആരംഭിക്കുന്നത്. പയ്യോളി, തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ്, പൂക്കാട്, ചേമഞ്ചേരി എന്നിവയിലൂടെയാണ് ബസ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് സർവീസ് നടത്തുക. കൊയിലാണ്ടി മണ്ഡലത്തിലെ പ്രധാന ഇടങ്ങളെയും ജനവാസ മേഖലകളെയും മെഡിക്കൽ കോളജുമായി ബന്ധപ്പെടുത്തുന്ന റൂട്ട് മണ്ഡലത്തിലെ യാത്രക്കാർക്ക് വലിയ തോതിൽ ഉപകാരപ്രദമാകും എന്നാണ് എംഎൽഎയുടെ വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.