SOCIAL MEDIA

Newsletter

PARTNER SITES
icons Kozhikode icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kozhikode Drown Death: കോഴിക്കോട്ട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാ‍ർത്ഥി മുങ്ങിമരിച്ചു; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

Kozhikode

കോഴിക്കോട് ചോയിമഠം ചെറുപുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ ഒരാൾക്ക് ദാരുണാന്ത്യം. ഒരാളെ രക്ഷപ്പെടുത്തി.

Edited by Karthika V Updated by Karthika V
Published: Oct 04, 2026, 07:07 PM | Updated: Oct 04, 2026, 07:07 PM

കോഴിക്കോട്: ചോയിമഠം ചെറുപുഴയിൽ കുളിക്കാനിറങ്ങിയ 13 വയസുകാരൻ മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി. ചാത്തമംഗലം പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം സംഭവിച്ചത്.

സംഭവസ്ഥലത്തിന് സമീപം താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികൾ കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തുകയായിരുന്നു. ഇവർ പുഴയിലിറങ്ങി അപകടത്തിൽപ്പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും സനു ഫിയാസിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് നാട്ടുകാർ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തിരച്ചിലിലാണ് സനു ഫിയാസിന്റെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സനു ഫിയാസിന്റെ ചാത്തമംഗലത്തെ വീട്ടിലെത്തിയ ശേഷം രണ്ട് കൂട്ടുകാരും ചേർന്ന് സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author