SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Drug Case: യുവാവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

എം.കെ ശരൺകുമാർ (29), രാകേഷ് (36), മണികണ്ഠൻ (26) എന്നിവരെയാണ് എലത്തൂർ പോലീസ് പിടികൂടിയത്.

Written By Roniya Baby Updated by Roniya Baby
Published: Sep 26, 2026, 09:19 AM | Updated: Sep 26, 2026, 09:19 AM

കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ കാറപകടത്തെ തുടർന്ന് പ്രദേശവാസികളുമായി തർക്കത്തിലേർപ്പെട്ട യുവാവിനെ ലഹരിമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. എരഞ്ഞിക്കൽ സ്വദേശി എം.കെ ശരൺകുമാർ (29), എടക്കാട് സ്വദേശി രാകേഷ് (36), വെസ്റ്റ്ഹിൽ സ്വദേശി മണികണ്ഠൻ (26) എന്നിവരെയാണ് എലത്തൂർ പോലീസ് പിടികൂടിയത്.

ഓഗസ്റ്റ് 26ന് രാത്രി നെച്ചിക്കുളത്ത് അവിനാഷ് എന്ന യുവാവ് മദ്യപിച്ച് ഓടിച്ച കാർ അപകടത്തിൽപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. അപകടസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരുമായും വിവരമറിഞ്ഞെത്തിയ പോലീസുമായും അവിനാഷും സുഹൃത്തുക്കളും വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു.

ഈസമയം വാഹനത്തിലും പരിസരത്തും പോലീസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിരുന്നില്ല. തുടർന്ന് മദ്യപിച്ച് വാഹനം ഓടിച്ചതിനും പോലീസിൻറെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അവിനാഷിനെതിരെ കേസെടുക്കുകയാണുണ്ടായത്.

എന്നാൽ, ഈ തർക്കത്തെ തുടർന്നുണ്ടായ മുൻവൈരാഗ്യം കാരണം അവിനാഷിനെ ലഹരിമരുന്ന് കേസിൽ പെടുത്താൻ പ്രതികൾ ഗൂഢാലോചന നടത്തുകയായിരുന്നു. ഇതിനായി 0.09 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പും അഞ്ച് ഗ്രാം ഹാഷിഷ് ഓയിലും അപകടസ്ഥലത്ത് വച്ചശേഷം ഇത് അവിനാഷ് വലിച്ചെറിഞ്ഞതാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചു.

തുടർന്ന് ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ പോലീസ് വീണ്ടും വാഹനം വിശദമായി പരിശോധിച്ചെങ്കിലും ലഹരിമരുന്നിൻറെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതോടെ ഉയർന്ന സംശയത്തെ തുടർന്ന് സൈബർ സെല്ലിൻറെ സഹായത്തോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്ന് കൊണ്ടുവച്ച നാടകം പുറത്തായതും പ്രതികൾ പിടിയിലായതും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author