Kozhikode News: കോഴിക്കോട് കെഎസ്ആർസിയുടെ 'റോങ് സൈഡ്' യാത്ര; നടപടിക്കൊരുങ്ങി എംവിഡി
നിയമം ലംഘിച്ച് റോങ് സൈഡിലൂടെ യാത്ര ചെയ്ത കെഎസ്ആർടിസി ബസിനെതിരെ നടപടിക്കൊരുങ്ങി എംവിഡി.
കോഴിക്കോട്: ആറുവരി ദേശീയ പാതയില്‍ നിയമം ലംഘിച്ച് യാത്ര നടത്തി കെഎസ്ആര്‍ടിസി ബസ്. കോഴിക്കോട് ബൈപ്പാസിലൂടെ ആറ് കിലോമീറ്റര്‍ ദൂരമാണ് ബസ് തെറ്റായ ദിശയില്‍ ഓടിച്ചത്. സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ്.
രാമനാട്ടുകരയ്ക്ക് സമീപമുള്ള മേൽപ്പാലത്തിലൂടെയാണ് യാത്രക്കാരുമായി തെറ്റായ ദിശയിൽ ബസ് സർവീസ് നടത്തിയത്. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസ്സിനെതിരെ നടപടിക്കൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ വിവരങ്ങൾ എംവിഡി ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ റോങ് സൈഡിലൂടെ സർവീസ് നടത്തിയ സ്വകാര്യ ബസ്സിനെതിരെയും മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചിരുന്നു.
ആറുവരി ദേശീയപാതയില്‍ തെറ്റായ ദിശയില്‍ സര്‍വീസ് നടത്തിയ 'കൃതിക' എന്ന ബസിനെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. 7,500രൂപ പിഴ ചുമത്തുകയും നിയമലംഘനം നടത്തിയ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു മോട്ടോര്‍ വാഹന വകുപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.