SOCIAL MEDIA

Newsletter

PARTNER SITES
icons Kozhikode icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kozhikode Medical College: വിദ്യാർഥികളെ മാനസികമായി പീഡിപ്പിച്ച അധ്യാപകരെ മാറ്റാത്തതിൽ പ്രതിഷേധം

Kozhikode

ഡോ. അനിത കുമാരി, ഡോ. സ്മിത എന്നിവർക്കെതിരെയാണ് 12 പിജി വിദ്യാർഥികൾ പരാതി നൽകിയത്.

Written By Roniya Baby Updated by Roniya Baby
Published: Nov 08, 2026, 01:38 PM | Updated: Nov 08, 2026, 01:38 PM

കോഴിക്കോട്: ട്രൈബ്യൂണൽ ഉത്തരവ് ഉണ്ടായിട്ടും വിദ്യാർഥികളെ മാനസികമായി പീഡിപ്പിച്ച പരാതിയിൽ നടപടി നേരിട്ട അധ്യാപകരെ മാറ്റി നിയമിക്കാത്തതിനെതിരെ വിദ്യാർഥികൾ രംഗത്ത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥികളാണ് സൈക്യാട്രി വിഭാഗത്തിലെ അധ്യാപകരായ ഡോ. അനിത കുമാരി, ഡോ. സ്മിത എന്നിവർക്കെതിരെ പരാതി നൽകിയത്.

പൊതുവേദിയിലും രോഗികളുടെ മുന്നിലും അപമാനിച്ചുവെന്ന് കാണിച്ച് 12 വിദ്യാർഥികളാണ് ഇവർക്കെതിരെ പരാതി നൽകിയത്. പരാതിയെ തുടർന്ന് ഡിഎംഇ നിയോഗിച്ച അന്വേഷണ സമിതി പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ഡോ. അനിത കുമാരിയെ ഇടുക്കിയിലേക്കും ഡോ. സ്മിതയെ കൊല്ലത്തേക്കും സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

എന്നാൽ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് സ്റ്റേ സമ്പാദിച്ച് അധ്യാപകർ കോളേജിൽ തുടർന്നു. ഇതിനെതിരെ വിദ്യാർഥികൾ ട്രൈബ്യൂണലിനെ സമീപിച്ച് ഒക്ടോബർ 30ന് ഈ സ്റ്റേ ഉത്തരവ് റദ്ദാക്കിച്ചു.

ട്രൈബ്യൂണലിൽ നിന്ന് വിധി വന്ന് അധ്യാപകർ ഒരുമാസമായി അവധിയിൽ ആയിട്ടും കോളേജ് അധികൃതർ ഇവർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കുന്നില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author