SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ലൈംഗികാരോപണം: കോഴിക്കോട് യുവതി അറസ്റ്റിൽ

സമൂഹ മാധ്യമത്തിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാരോപണം നടത്തിയ രമ്യ ഷിംജിത്ത് അറസ്റ്റിൽ.

Edited by Karthika V Updated by Karthika V
Published: Sep 17, 2026, 08:47 PM | Updated: Sep 17, 2026, 08:47 PM

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ സോഷ്യൽ മീഡിയ വീഡിയോയിലൂടെ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ച സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം സ്വദേശി വടക്കേതിൽ രമ്യ ഷിംജിത്ത് (36) ആണ് അറസ്റ്റിലായത്.

കുട്ടിയുടെ മാതാവിനോടുള്ള വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് രമ്യ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കുട്ടിക്കെതിരെ വ്യാജ ലൈംഗിക അധിക്ഷേപ പ്രചരണം നടത്തിയത്. മാതാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി രമ്യയെ കസ്റ്റഡിയിലെടുത്തത്.

സംഭവത്തിൽ രമ്യ ഷിംജിത്തിന്റെ അറസ്റ്റ് നോർത്ത് പറവൂർ പോലീസ് രേഖപ്പെടുത്തി. പോക്‌സോ (POCSO) വകുപ്പുകളും ഐടി ആക്റ്റിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

മുൻപ് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പിണങ്ങുകയായിരുന്നു. തുടർന്ന് സുഹൃത്തിനോടുള്ള പക വീട്ടാനായി മകൾക്കെതിരെ രമ്യ തുടർച്ചയായി വ്യാജ ലൈംഗികാരോപണങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോകൾ പ്രചരിപ്പിക്കുകയായിരുന്നു. അധിക്ഷേപ വീഡിയോകൾ സഹിക്കാവുന്നതിലും അപ്പുറമായതോടെയാണ് സുഹൃത്ത് പരാതിയുമായി പോലീസിനെ സമീപിച്ചത്.

പോക്‌സോ കേസിൽ പ്രതി കൂടിയായ രമ്യ ഷിംജിത്തിനെ ഇന്ന് പുലർച്ചെ കണ്ണൂർ ഇരിട്ടിയിലെ ബന്ധുവീട്ടിൽ നിന്നാണ് വടക്കൻ പറവൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് ആദ്യം വഴങ്ങാതിരുന്ന രമ്യ, പോലീസ് കോടതി വാറന്റ് കാണിച്ച ശേഷമാണ് കസ്റ്റഡിയിലാകാൻ തയ്യാറായത്. കസ്റ്റഡിയിലെടുക്കുന്ന സമയത്തുണ്ടായ ബഹളങ്ങളും പോലീസ് വാഹനത്തിൽ വെച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും രമ്യ തന്നെ സ്വന്തം ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ വടക്കൻ പറവൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.


TAGS:

About the Author