SOCIAL MEDIA

Newsletter

PARTNER SITES
icons Kozhikode icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

School Sports Meet: സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവെന്ന ആരോപണത്തിൽ അധ്യാപകൻ അറസ്റ്റിൽ

Kozhikode

ഇത് ചിലരുടെ രാഷ്ട്രീയപരമായ പകപോക്കലാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പഴയിടം.

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 29, 2026, 09:31 AM | Updated: Oct 29, 2026, 09:31 AM

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഭക്ഷണത്തിൽ പുഴുവെന്ന ആരോപണത്തിൽ അധ്യാപകൻ അറസ്റ്റിൽ. അറസ്റ്റിലായത് പെരുമ്പാവൂർ സ്വദേശി ജിജോ ജെയിംസ് ആണ്.

ജിജോ ജെയിംസ് ഫേസ്ബുക് ലൈവിലൂടെ ഉന്നയിച്ച ഈ ആരോപണം വലിയ വിവാദമായിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ടോടെ ജിജോ ജെയിംസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.

ജിജോ ജെയിംസ് പോലീസിന് നൽകിയ മൊഴിയിൽ വിദ്യാർത്ഥികൾ ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫേയ്സ്ബുക്കിലൂടെ വിവരം പങ്കുവെച്ചത് എന്നാണ്. ഇതിനിടയിൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണവും സംഘടനാ പിഴവും കാട്ടി എസ്എഫ്ഐ പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.

ഈ ആരോപണം തള്ളിയ പാചകക്കാരനായ പഴയിടം മോഹനൻ തമ്പൂതിരി ഇത് ചിലരുടെ തരംതാഴ്ന്ന രാഷ്ട്രീയമാണെന്നും പറഞ്ഞു. ഇത്രയും വർഷത്തെ തന്റെ എക്സ്പീരിയൻസിൽ ഇതാദ്യമായിട്ടാണ് ഇങ്ങനൊരു ആരോപണം എന്നും അദ്ദേഹം പറഞ്ഞു. ഇത് ഭക്ഷണം മോശമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണെന്നും എന്തിനാ ഇങ്ങനെ ചെയ്യുന്നത് എന്നറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

മാത്രമല്ല ഇത് നൂറുശതമാനവും ഫെയ്ക്ക് ആണെന്ന് പറഞ്ഞിട്ടും വീണ്ടും ആവർത്തിക്കുകയാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author