SOCIAL MEDIA

Newsletter

PARTNER SITES
icons Kozhikode icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Student Attacked: കോഴിക്കോട് ഏഴാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് സീനിയർ വിദ്യാർഥി; മർദ്ദനമേറ്റ കുട്ടിയുടെ നില ഗുരുതരം, വെൻറിലേറ്ററിൽ ചികിത്സയിൽ

Kozhikode

ആക്രമണത്തിൽ നെഞ്ചിനും മുഖത്തും സാരമായി പരിക്കേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

Written By Roniya Baby Updated by Roniya Baby
Published: Nov 29, 2026, 11:29 AM | Updated: Nov 29, 2026, 11:29 AM

കോഴിക്കോട്: സീനിയർ വിദ്യാർഥിയുടെ ക്രൂരമർദ്ദനത്തിനിരയായ പന്ത്രണ്ടുകാരൻ അതീവ ഗുരുതരാവസ്ഥയിൽ. നരിക്കുനിയിലെ സ്വകാര്യ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടിയാണ് സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻറിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം സ്ഥാപനത്തിനകത്ത് നടന്ന ക്രിക്കറ്റ് മത്സരം വീക്ഷിക്കാനായി കുട്ടി മറ്റ് സഹപാഠികൾക്കൊപ്പം പുറത്തേക്ക് ഇറങ്ങിയിരുന്നു. ഈ സമയം തിരികെ മുറിയിലേക്ക് പോകാൻ പതിനാലുകാരനായ സീനിയർ വിദ്യാർഥി ആവശ്യപ്പെട്ടുവെങ്കിലും കുട്ടി അതിന് തയ്യാറായില്ല. ഇതിൽ ക്ഷുഭിതനായ സീനിയർ വിദ്യാർഥി പന്ത്രണ്ടുകാരനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ കുട്ടിയുടെ നെഞ്ചിനും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാർഥിയെ പ്രാഥമിക ചികിത്സയ്ക്കായി ആദ്യം നരിക്കുനിയിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് പിന്നീട് കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും വെൻറിലേറ്ററിലേക്ക് പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ കാക്കൂർ പോലീസ് സ്ഥാപനത്തിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author