SOCIAL MEDIA

Newsletter

PARTNER SITES
icons Kozhikode icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Man Found Dead: കോഴിക്കോട് ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; മരിച്ചത് തിരുവനന്തപുരം സ്വദേശി

Kozhikode

കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

Written By Roniya Baby Updated by Roniya Baby
Published: Oct 19, 2026, 01:52 PM | Updated: Oct 19, 2026, 01:52 PM

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിൽ ദൂരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പണിപൂർത്തിയാകാത്ത കെട്ടിടത്തിലാണ് മൃതദേഹം കിടന്നിരുന്നത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അൻസാർ (39) ആണ് മരിച്ചതെന്നാണ് വിവരം.

ഇന്ന് രാവിലെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ പണി പൂർത്തിയാകാത്ത കെട്ടിടത്തിൻറെ മുകൾ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇയാളെ പലതവണ പ്രദേശത്ത് കണ്ടിട്ടുള്ളതായി നാട്ടുകാരും സമീപത്തുള്ള കടക്കാരും പറഞ്ഞു.

ലഹരിക്ക് അടിമയായിരുന്നുവെന്നും സംശയിക്കപ്പെടുന്നു. ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

മദ്യപാനിയായ ഭർത്താവിനെ കൊന്ന് ട്രാക്കിൽ തള്ളി ഭാര്യ

കൊച്ചി: ഒഡീഷ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ ട്രാക്കില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഭാര്യ റീനയെ പോലീസ് കസ്റ്റഡിയിലെടുത്തു. അജീത്ത് നായിക്കിന്റെ (31) മൃതദേഹം ശനിയാഴ്ച പുലര്‍ച്ചെയാണ് റെയില്‍വേ ട്രാക്കില്‍ കിടക്കുന്നതായി ലോക്കോ പൈലറ്റ് പോലീസിൽ അറിയിച്ചത്.

സംഭത്തില്‍ ഇയാളുടെ ഭാര്യ റീന നായിക് (41), പ്രായപൂര്‍ത്തിയാകാത്ത മകള്‍ എന്നിവരെ എളമക്കര പോലീസ് പിടികൂടി. മദ്യപാനിയായ രണ്ടാം ഭര്‍ത്താവ് മൂത്ത മകളെ ലൈംഗികമായി ഉപദ്രവിക്കുന്നത് കണ്ടതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് റീന പോലീസിന് മൊഴി നല്‍കിയത്.

മദ്യപിച്ച് അവശനായി കിടന്ന ഇയാളെ ഭാര്യയും മകളും ചേര്‍ന്ന് കഴുത്തിലും നെഞ്ചിലും ചവിട്ടിയാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയതിന് ശേഷം മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടു. ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ട്രാക്കിന് സമീപം മൃതദേഹം കിടക്കുന്നതായി അധികൃതർ അറിയുകയും പരിശോധന നടത്തുകയുമായിരുന്നു.

മരിച്ചയാളുടെ ശരീരത്തില്‍ ട്രെയിന്‍ തട്ടിയതിന്റെയോ ട്രെയിനില്‍ നിന്ന് വീണതിന്റെയോ യാതൊരു പരിക്കുകളും ഇല്ലാതിരുന്നതിനാൽ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ട്രാക്കിന് സമീപമുള്ള വാടകവീട്ടിലാണ് കുടുംബത്തിനൊപ്പം അജീത്ത് നായിക് താമസിച്ചതെന്ന് പോലീസ് കണ്ടെത്തി.

എന്നാല്‍ പുലര്‍ച്ചെ പോലീസ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയും മകളും വീട്ടിൽ ഉണ്ടായിരുന്നില്ല. പ്രതികള്‍ ഒ‍ഡീഷയിലേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പോലീസ് റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി. തുടർന്ന് ഇവരുടെ ബന്ധുവില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭാര്യയെയും മകളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിൻറെ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author