വടകര ഓർക്കാട്ടേരിയിൽ വൻ തീപിടിത്തം; നിരവധി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ 4 കടകളിലേക്ക് തീ പടർന്നു
Massive Fire In Kozhikde: തീപിടുത്തമുണ്ടായത് രാത്രി കടകൾ അടച്ച ശേഷമായിരുന്നു.
വടകര: ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരിയിൽ വൻ തീപിടിത്തം. ഏറാമല സഹകരണ ബാങ്കിന്റെ എതിർ വാഹസത്തെ മൂന്നു നില കെട്ടിടത്തിലായിരുന്നു ഇന്നലെ തീപിടിച്ചത്. ഇന്നലെ രാത്രി 08:30 ഓടെയായിരുന്നു അപകടം നടന്നത്‍.
ഏറാമല ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ, ഇവ ബ്രൈഡ് ഫാൻസി സ്റ്റോർ, ടോയ് മാൾ, കോട്ടക്കൽ ആര്യവൈദ്യശാല എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിലായിരുന്നു തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിലെ എല്ലാ സ്ഥാപനങ്ങൾക്കും തീപിടിച്ചതായിട്ടാണ് റിപ്പോർട്ട്. ഗ്ലാസുകൾ ഉൾപ്പെടെ പൊട്ടിത്തെറിച്ചതായും റിപ്പോർട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
വടകരയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്നുതന്നെ വെള്ളം തീർന്നുപോയി. പിന്നാലെ മറ്റ് സ്ഥലങ്ങളിൽ നിന്നും ഫയർ യൂണിറ്റുകൾ തീയണയ്ക്കാൻ എത്തിയിരുന്നു. കത്തിയ കടകളിൽ എത്രത്തോളം നാശനഷ്ടമുണ്ടായി എന്ന വിവരങ്ങൾ ലഭിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.