SOCIAL MEDIA

Newsletter

PARTNER SITES
icons Kozhikode icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

MDMA Seized: കോഴിക്കോട് വൻ ലഹരിവേട്ട; എംഡിഎംഎയുമായി യുവതി പിടിയിൽ

Kozhikode

തിരുവമ്പാടി സ്വദേശി സാക്കിറയിൽ നിന്ന് 11.465 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

Written By Roniya Baby Updated by Roniya Baby
Published: Nov 25, 2026, 08:13 AM | Updated: Nov 25, 2026, 08:13 AM

കോഴിക്കോട്: താമരശേരിയിൽ സ്വാകാര്യ ഫ്ലാറ്റിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻതോതിൽ എംഡിഎംഎയുമായി യുവതി പിടിയിൽ. തിരുവമ്പാടി പാമ്പിഴഞ്ഞപാറ സ്വദേശിനി മാട്ടുമ്മൽ എകെ സാക്കിറയെയാണ് 11.465 ഗ്രാം രാസലഹരിയുമായി ഉദ്യോഗസ്ഥർ പിടികൂടിയത്.

റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച പ്രതി ഒരു വനിതാ സിവിൽ എക്സൈസ് ഓഫീസറെ പരിക്കേൽപ്പിച്ചു. കെടവൂർ വേണ്ടേക്കുമുക്കിലെ സ്വകാര്യ അപാർട്ട്മെൻറിൽ ചൊവ്വാഴ്ചയായിരുന്നു പരിശോധന. താമരശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എംജെ സജിനും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

വിൽപനയ്ക്കായി വലിയ അളവിൽ മാരക ലഹരിമരുന്ന് സൂക്ഷിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്. മുൻപും സമാനമായ നിരവധി ലഹരിക്കടത്ത് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് സാക്കിറ. ഈ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും ലഹരി ഇടപാടുകളുമായി സജീവമായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author