Kozhikode Cyber Park: കോഴിക്കോട് സൈബർ പാർക്ക് സന്ദർശിച്ച് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി; നിർമാണ പുരോഗതി വിലയിരുത്തി
കോഴിക്കോട് ഗവ സൈബർ പാർക്ക് സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി.
കോഴിക്കോട് ഗവ. സൈബർ പാർക്കിലെത്തിയ വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പാർക്കിലെ ആദ്യ സ്വകാര്യ കോ-ഡവലപ്പർ പ്രോജക്ടായ 'ടെക്നോളജി വർക്ക്‌സ്‌പേസി'ന്റെ നിർമാണ പുരോഗതി നേരിട്ട് വിലയിരുത്തി. 42,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഈ പദ്ധതി ഒരുങ്ങുന്നത്. സൈബർ പാർക്ക് പ്രതിനിധികൾ, പ്രോജക്ട് ഡവലപ്പർമാർ, ഐടി കൂട്ടായ്മയായ 'കാഫിറ്റ്' പ്രതിനിധികൾ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
MLA ഫണ്ടിൽ നിന്നും 40 ലക്ഷം; KSRTC ബസ് വാങ്ങാൻ പണം കൈമാറി കെ. പ്രവീൺകുമാർ
കേരളത്തിൽ ആദ്യമായി കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ എംഎൽഎ ഫണ്ട് വകയിരുത്തി കൊയിലാണ്ടി എംഎൽഎ കെ. പ്രവീൺകുമാർ. കോഴിക്കോട് ജില്ലാ കലക്ടർ എം. എസ്. മാധവിക്കുട്ടിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപയുടെ നിർദേശപത്രം കൈമാറി. പുതിയ ബസിന്റെ റൂട്ട് ജനപ്രതിനിധികളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് എം. കെ. പ്രവീൺകുമാർ വ്യക്തമാക്കി.
കെഎസ്ആർടിസി ബസ് നവീകരിക്കുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി എംഎൽഎ ഫണ്ട് വിനിയോഗിക്കാൻ സർക്കാർ കഴിഞ്ഞ മാസം പ്രത്യേകാനുമതി നൽകിയിരുന്നു. 2026-27 സാമ്പത്തിക വർഷത്തെ നിയമസഭ മണ്ഡല ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു എംഎൽഎക്ക് പരമാവധി മൂന്ന് ബസുകൾ വരെ വാങ്ങാനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ഇതിന്റെ ഭാഗമായിട്ടാണ് കൊയിലാണ്ടി എംഎൽഎ കെ. പ്രവീൺകുമാർ തുക കൈമാറിയത്. ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൻ യു. കെ. ചന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.