SOCIAL MEDIA

Newsletter

PARTNER SITES
icons Kozhikode icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kozhikode News: മരണവീടുള്ളതിനാൽ ആഘോഷം വേണ്ടെന്ന് നാട്ടുകാർ, പടക്കം പൊട്ടിച്ച് വരന്റെ സംഘം; ഒടുവിൽ വിവാഹചടങ്ങിനിടെ കയ്യാങ്കളി!

Kozhikode

നാദാപുരത്ത് വിവാഹ ചടങ്ങിനിടെ സംഘർഷം. മരണവീട് അടുത്തുള്ളതിനാൽ ആഘോഷം വേണ്ടെന്ന് പറഞ്ഞിട്ടും അത് നടത്തിയതിന് പിന്നാലെയാണ് കൂട്ടത്തല്ലായത്.

Edited by Karthika V Updated by Karthika V
Published: Nov 23, 2026, 01:44 PM | Updated: Nov 23, 2026, 01:44 PM

കോഴിക്കോട്: നാദാപുരത്ത് വിവാഹച്ചടങ്ങിനിടെ കൈയാങ്കളിയും കൂട്ടത്തല്ലും. നാദാപുരം തൂണേരിയിലാണ് ഞായറാഴ്ച ഈ സംഭവം നടന്നത്. പേരോട് നിന്നുള്ള വരനും സംഘവും തൂണേരിയിലെ വധുവിന്റെ വീട്ടിൽ വന്ന് ടക്കം പൊട്ടിച്ചും ബാന്റ്മേളം നടത്തിയതോടെയാണ് സംഘർഷത്തിലേക്ക് നയിച്ചത്. വരന്റെ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചപ്പോൾ വധുവിന്റെ വീട്ടിൽ ആ സമയം ഉണ്ടായിരുന്ന നാട്ടുകാർ അവരെ തടയുകയായിരുന്നു.

വധുവിന്റെ വീടിന് സമീപമുള്ള വീട്ടിൽ മരണം നടന്നതിനാൽ ആഘോഷങ്ങൾ ഒഴിവാക്കണമെന്നായിരുന്നു നാട്ടുകാർ വരന്റെ കൂട്ടരോട് ആവശ്യപ്പെട്ടത്. എന്നാൽ‌ നാട്ടുകാർ പറഞ്ഞതിനെ അവ​ഗണിച്ച് ഇവർ പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയതോടെ സംഭവം കൈയാങ്കളിയിലും കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു. ആഘോഷം ഒഴിവാക്കണമെന്ന് നേരത്തെ തന്നെ മഹല്ല് കമ്മിറ്റിയടക്കം വരന്റെ വീട്ടുകാരെ അറിയിച്ചിരുന്നതായാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ഇത് അറിയിച്ചിട്ടും ഇവർ പടക്കവും ബാന്റ്മേളവും ഒക്കെയായിട്ടാണ് വധുവിന്റെ വീട്ടിലേക്ക് എത്തിയത്.

വരനൊപ്പമെത്തിയ സുഹൃത്തുക്കളാണ് പടക്കം പൊട്ടിച്ചത്. ഇതോടെ വധുവിന്റെ വീട്ടിലുണ്ടായിരുന്ന നാട്ടുകാർ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഈ തർക്കം പിന്നീട് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഒടുവിൽ സ്ഥലത്തെത്തിയ നാദാപുരം പോലീസാണ് സ്ഥിതി​ഗതികൾ ശാന്തമാക്കിയത്. തുടർന്ന് മഹല്ല് കമ്മിറ്റി ഉൾപ്പെടെ ചർച്ച നടത്തുകയും ഒത്തുതീർപ്പിലെത്തുകയും ചെയ്തു. ആർക്കും പരാതി ഇല്ലാത്തതിനാലും ചർച്ച നടത്തി പ്രശ്നം പരിഹരിച്ചതിനാലും സംഭവത്തിൽ കേസെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ചയും നാദാപുരത്ത് വിവാഹചടങ്ങിനിടെ സംഘർഷം റിപ്പോർട്ട് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author