SOCIAL MEDIA

Newsletter

PARTNER SITES
icons Kozhikode icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Koodaranhi Accident: കൂടരഞ്ഞിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

Kozhikode

Kozhikode Accident: കൂടരഞ്ഞി-കാക്കടംപൊയിൽ പാതയിൽ നിയന്ത്രണം വിട്ട ജീപ്പ് തെന്നിമാറി ചരിവിലേക്ക് മറിഞ്ഞ് അപകടം.

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 26, 2026, 07:52 AM | Updated: Oct 26, 2026, 07:52 AM

കോഴിക്കോട്: കൂടരഞ്ഞിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കക്കാടംപൊക്കിളിൽ സന്ദർശനത്തിനെത്തിയവരുടെ ജീപ്പാണ് മടങ്ങിവരുന്നതിനിടെ താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ ഒരാൾ മരിച്ചതായിട്ടാണ് റിപ്പോർട്ട്.

7 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിൽ 6 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അപകടം ഉണ്ടായത് ഇന്നലെ രാത്രി 7 മണിയോടെയാണ്. ഈ പ്രദേശം വളവും ഇറക്കവുമുള്ള ഒന്നാണ്. ഓപ്പൺ ജീപ്പിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടതാണ് അപകടത്തിന് കാരണം. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് അപകടത്തിൽപെട്ടവരെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ഇന്നലെ ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത 17കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അഡീഷണൽ ജഡ്ജിയുടെ മകനാണ് കാർ ഓടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിച്ചത്. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരുന്നത്. അപകടം നടന്നത്‍ ചേരാനല്ലൂരിൽ ഞായറാഴ്ച പുലർച്ചെ രണ്ടേകാലിനും രണ്ടരയ്ക്കുമിടയിലാണ്.

അപകടത്തിൽ മരിച്ചത് തട്ടുകടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയപാലകൃഷ്ണനായിരുന്നു. അമിതവേ​ഗത്തിലെത്തിയ കാർ ഇയാളുടെ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നിരുന്നു. ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ഇയാളുടെ സ്‌കൂട്ടറിലുണ്ടായിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ റോഡിൽ ചിതറിത്തെറിക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author