Passenger attacks Driver: വേഗത കുറച്ചതിന് KSRTC ഡ്രൈവർക്ക് മർദ്ദനം, താമരശ്ശേരി ചുരത്തിൽ യാത്രക്കാരന്റെ അക്രമം
വേഗത പോരെന്നാരോപിച്ച് താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിക്കുകയും ബസ് അടിച്ചു തകർക്കുകയും ചെയ്തു.
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസിന് വേഗത പോരെന്ന് ആരോപിച്ച് യാത്രക്കാരന്‍ ഡ്രൈവര്‍ മര്‍ദ്ദിച്ചു. തൃശൂരില്‍ നിന്ന് മൈസൂരിലേക്ക് പോകും വഴി താമരശ്ശേരി രണ്ടാം വളവില്‍ പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. വയനാട് പുൽപ്പള്ളി പാടിച്ചിറ പുളിക്കൽകുന്നേൽ ഷൈജൽ (36) ആണ് തൃശൂർ സ്വദേശിയായ കെഎസ്ആർടിസി ബസ് ഡ്രൈവറെ മര്‍ദ്ദിച്ചത്.
ബസിന് വേഗത പോരെന്നാരോപിച്ച് ബസിലെ യാത്രക്കാരനായ ഷൈജൽ ഡ്രൈവറുമായി തര്‍ക്കത്തിലായി. തുടര്‍ന്നാണ് ഡ്രൈവറെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് ബസിന്റെ മുൻവശത്തെയും വലതുവശത്തെയും ചില്ലുകളും ഹെഡ്‌ലൈറ്റും ഷൈജൽ അടിച്ചുതകര്‍ത്തു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി തലയ്ക്ക് പരിക്കേറ്റ ഷൈജൽ പോലീസ് കസ്റ്റഡിയിലുമാണ്.
ബസിലെ യാത്രക്കാരും അതുവഴി കടന്നുപോയ മറ്റ് വാഹനങ്ങളിലെയും യാത്രക്കാർ ചേർന്ന് പ്രതിയെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അക്രമത്തെ തുടർന്ന് വഴിയിലായ മറ്റ് യാത്രക്കാരെ പിന്നീട് മറ്റൊരു ബസിൽ കയറ്റിവിട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണണ്‍ ആരംഭിച്ചു.
ചുരത്തിലെ കൊടുംവളവുകളിൽ സുരക്ഷ മുൻനിർത്തി വാഹനങ്ങളുടെ വേഗത കുറച്ചു മാത്രമാണ് ഓടിക്കേണ്ടത്. ഇക്കാര്യം മനസ്സിലാക്കാതെയാണ് യാത്രക്കാരൻ അതിക്രമത്തില്‍ ഏര്‍പ്പെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ സമയയോചിതമായ ഇടപെടലാണ് പ്രതിയെ ഉടൻ തന്നെ പോലീസിലാക്കാൻ സഹായിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.