R Mohanan Passes Away: കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ. മോഹനൻ അന്തരിച്ചു; സംസ്കാരം വ്യാഴാഴ്ച
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആർ മോഹനൻറെ അന്ത്യം.
കോഴിക്കോട്: പ്രമുഖ കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ. മോഹനൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അന്ത്യം. ആലപ്പുഴ സ്വദേശിയായ മോഹനൻ ദീർഘനാളായി കോഴിക്കോട്ടാണ് താമസിച്ച് വന്നിരുന്നത്.
ദേശാഭിമാനി വാരികയിൽ പ്രൂഫ് റീഡറായും അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് മോഹനൻ. 'ഉറുമ്പുകൾക്ക് ഒളിത്താവളങ്ങൾ വേണ്ട' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എൺപതുകളിൽ കോഴിക്കോട്ടെ സാംസ്കാരിക വേദികളിൽ കവിതകളുടെ ചൊൽക്കാഴ്ചകളിലൂടെയാണ് ശ്രദ്ധേയനായി അദ്ദേഹം. ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' നിരവധി വേദികളിൽ അവതരിപ്പിച്ച് ജനശ്രദ്ധ നേടി.
ഭൗതികശരീരം വ്യാഴാഴ്ച രാവിലെ 8.30 വരെ ബിലാത്തിക്കുളം ഹൗസിങ് കോളനി ഫ്ലാറ്റിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 9 മുതൽ 10 വരെ ടൗൺഹാളിൽ പൊതുദർശനത്തിന് ശേഷമായിരിക്കും 10.30-ന് മാവൂർ റോഡ് സ്മൃതിപഥത്തിൽ സംസ്കാരം നടക്കുക. ഭാര്യ: കെ. പ്രഭ. മക്കൾ: എം. സിതാര, എം. നാഗിന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.