SOCIAL MEDIA

Newsletter

PARTNER SITES
icons Kozhikode icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Drugs Case: കോഴിക്കോട് എംഡിഎംഎ കേസ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പോലീസുകാർക്ക് നേരെ ആക്രമണം

Kozhikode

സംഭവത്തിൽ എട്ട് പോലീസുകാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Written By Roniya Baby Updated by Roniya Baby
Published: Oct 04, 2026, 11:30 AM | Updated: Oct 04, 2026, 11:30 AM

കോഴിക്കോട്: കോഴിക്കോട് കൂത്താളിയിൽ എംഡിഎംഎ കേസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ പോലീസുകാർക്ക് നേരെ ക്രൂരമായ ആക്രമണം. വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട ലഹരിമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയായ കൂത്താളി ചെമ്പോടുംപൊയിൽ അനസിനെ (30) പിടികൂടാൻ ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

സംഭവത്തിൽ പരിക്കേറ്റ എട്ട് പോലീസുകാർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. റൂറൽ എസ്പിയുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എസ്ഐ മനോജ് രാമത്ത്, എഎസ്ഐമാരായ വിഐ ഷാജി, സിഎം സുനിൽ കുമാർ, എസ്.സി.പി.ഒ ടികെ ശോഭിത്ത്, സിപിഒ ലിസ്ന എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടിൽ പരിശോധന നടത്തി അനസിനെ പിടികൂടാൻ ശ്രമിച്ച സമയം അനസും കുടുംബാംഗങ്ങളും ചേർന്ന് പോലീസിനെ ആക്രമിക്കുകയായിരുന്നു.

ഒരു കുട്ടിയെ മുന്നിൽ നിർത്തി പ്രതിരോധിച്ചുകൊണ്ട് കമ്പിവടികൊണ്ട് നടത്തിയ ആക്രമണത്തിൽ ശോഭിത്തിൻറെ മുഖത്തും സുനിൽകുമാറിൻറെ കൈക്കും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് പേരാമ്പ്ര സ്റ്റേഷനിൽ നിന്ന് കൂടുതൽ പോലീസ് സംഘം എത്തിയാണ് അനസിനെയും സഹോദരൻ ആസിഫിനെയും (32) കീഴ്പ്പെടുത്തിയത്. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത ഇരുവരെയും പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു.

ആക്രമണത്തിൽ പങ്കാളികളായ മറ്റ് കുടുംബാംഗങ്ങൾക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ പോലീസുകാരെ പേരാമ്പ്ര എഎസ്പി ആർതി യാദവ് സന്ദർശിച്ചു. എംഡിഎംഎ കേസിൽ മുൻപ് പിടിയിലായ അധ്യാപിക കീർത്തനയുമായി അനസ് ബാങ്ക് വഴി പണമിടപാടുകൾ നടത്തിയതിൻറെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

കീർത്തനയെ ഈ ലഹരി ശൃംഖലയിലേക്ക് എത്തിച്ചതിൽ അനസിന് നിർണായക പങ്കുണ്ടെന്നാണ് നിഗമനം. കൂടാതെ ചില വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സ്ത്രീകളെ ലഹരിവ്യാപാരത്തിന് നിർബന്ധിതരാക്കുന്ന ശൈലിയും പ്രതികൾ ഉപയോഗിച്ചിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. ലഹരികേസുമായി ബന്ധപ്പെട്ട് വടകര പോലീസ് പ്രതികളെ ഉടൻ തന്നെ കസ്റ്റഡിയിൽ വാങ്ങും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author