SOCIAL MEDIA

Newsletter

PARTNER SITES
icons Kozhikode icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kozhikode News: സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ബസുകൾ ആക്രമിച്ച സംഭവം: പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് ആരോപണം

Kozhikode

കോഴിക്കോട് സ്വകാര്യ ബസുകൾ ആക്രമിച്ച സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് ആരോപണം.

Edited by Karthika V Updated by Karthika V
Published: Nov 22, 2026, 02:29 PM | Updated: Nov 22, 2026, 02:29 PM

കോഴിക്കോട്: സർവീസ് സമയം സംബന്ധിച്ചുണ്ടായ തർക്കത്തിന് പിന്നാലെ രാത്രി നിർത്തിയിട്ട രണ്ട് ബസുകളുടെ ചില്ല് അടിച്ച് തകർത്ത സംഭവത്തിൽ പോലീസ് കേസെടുത്തില്ലെന്ന് ആരോപണം. പരാതി നൽകിയിട്ടും വിഷയത്തിൽ പോലീസ് കേസെടുത്തില്ലെന്നാണ് ആരോപിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സർവീസ് കഴിഞ്ഞ് പെരുമണ്ണയിലും മാവൂരിലും നിർത്തിയിട്ടിരുന്ന ബസുകൾക്ക് നേരെ ആക്രമണമുണ്ടായത്. പുലർച്ചെ ബൈക്കിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

പെരുമണ്ണ സ്വദേശി ടി.നിഖിലിന്റെ ഉടമസ്ഥതയിലുള്ള തിരുവമ്പാടി – കോഴിക്കോട് റൂട്ടിലോടുന്ന ‘മഞ്ജു’ എന്ന ബസും മാവൂർ – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘സ്വരരാഗം’ എന്ന ബസുമാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. പിറ്റേദിവസം രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നത് കാണുന്നത്. തുടർന്ന് ഇവർ ബസിന്റെ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മുക്കം, മാവൂർ, പന്തീരാങ്കാവ് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തില്ല.

രണ്ട് ദിവസം മുമ്പ് സമയത്തെച്ചൊല്ലി മറ്റൊരു ബസ് ജീവനക്കാരുമായി തർക്കമുണ്ടായിരുന്നു. തുടർന്ന് പാളയത്ത് നിർത്തിയിട്ടിരുന്ന ‘സ്വരരാ​ഗം’ ബസ്സിന്റെ താക്കോൽ മുക്കം ഭാ​ഗത്തെ ബസ് നടത്തിപ്പുകാരനായ ബഷീർ ഊരികൊണ്ടുപോയിരുന്നു. താക്കോൽ കൊണ്ടുപോയ സംഭവത്തിൽ പോലീസിൽ പരാതി നൽകുകയും ഇയാളിൽ നിന്ന് 7,000 രൂപ നഷ്ടപരിഹാരം ഈടാക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാ​ഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author