SOCIAL MEDIA

Newsletter

PARTNER SITES
icons Kozhikode icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Tire Burst at Nadapuram: ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് തീപിടിച്ചു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Kozhikode

നാദാപുരത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് തീപിടിച്ചു.

Written By Mekha P Panicker Updated by Mekha P Panicker
Published: Oct 31, 2026, 02:37 PM | Updated: Oct 31, 2026, 02:37 PM

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ചു. നാദാപുരം-തലശ്ശേരി സംസ്ഥാനപാതയിലെ കായ്പനച്ചിയിൽ ഇന്നലെയാണ് ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ പൊട്ടിത്തെറിച്ച് തീയും പുകയും ഉയർന്നത്.

യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമങ്ങൾ നടത്തി. പിന്നീട് നാദാപുരം, പാനൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. നാദപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാരുണ്ടായിരുന്നു.

പൊതുവെ ഇത്തരം വലിയ വാഹനങ്ങളുടെ ടയറുകൾക്ക് ബലക്ഷയം സംഭവിക്കുന്നതോ, തേയ്മാനം ഉണ്ടാകുന്നതോ, അമിത ഭാരവും ചൂടും കാരണം പെട്ടെന്ന് മർദ്ദം വർദ്ധിക്കുന്നതോ ആണ് ടയർ പൊട്ടിത്തെറിക്കുന്നതിന് പ്രധാന കാരണം. ടയർ പൊട്ടിത്തെറിച്ചപ്പോൾ ഉണ്ടായ ശക്തമായ ഘർഷണവും (Friction) ചൂടും കാരണം സമീപത്തേക്ക് തീയും പുകയും ഉണ്ടാകും.

എല്ലാ ദിവസം യാത്രപുറപ്പെടുന്നതിന് മുൻപ് ടയറുകളിൽ കാറ്റുണ്ടെന്ന് ഉറപ്പാക്കുക. കാറ്റ് കുറഞ്ഞാലോ കൂടിയാലോ ടയറിലെ മർദ്ദം കൂടി ടയർ പൊട്ടാനും സാധ്യതയുണ്ട്. ടയറിന്റെ ഉപരിഭാഗത്തെ വരകൾ തേഞ്ഞുപോകുന്നത് ശ്രദ്ധിക്കുക. തേയ്മാനം കൂടിയ ടയറുകൾ പെട്ടെന്ന് ചൂടാവുകയും പൊട്ടിത്തെറിക്കുകയും ചെയ്യാം.

സാധാരണയായി 4-5 വർഷം കഴിഞ്ഞാൽ ടയറിലെ റബ്ബറിന്റെ ബലം കുറയും അതിനാൽ പഴകിയ ടയറുകൾ മാറ്റിസ്ഥാപിക്കുക. കൊടുംവെയിലും ചൂടുള്ള റോഡിലൂടെയും തുടർച്ചയായി വണ്ടിയോടിക്കുമ്പോൾ ഇടയ്ക്ക് വാഹനം നിർത്തിയ ശേഷം ടയറുകൾക്ക് ചൂടാറാൻ സമയം നൽകുക. ബസുകളിലും ചരക്കുവാഹനങ്ങളിലും അനുവദനീയമായതിൽ കൂടുതൽ ഭാരം കയറ്റുന്നത് ടയറുകളിൽ വലിയ രീതിയിൽ സമ്മർദ്ദം ചെലുത്തും ഇത് ടയർ പൊട്ടാൻ എളുപ്പമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author