SOCIAL MEDIA

Newsletter

PARTNER SITES
icons Kozhikode icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kozhikode News:സർവീസ് സമയത്തെച്ചൊല്ലിയുള്ള തർക്കം: കോഴിക്കോട് രണ്ട് സ്വകാര്യ ബസ്സുകളുടെ ചില്ലുകൾ തകർത്തു

Kozhikode

മുക്കത്തും പെരുമണ്ണയിലും നിർത്തിയിട്ടിരുന്ന രണ്ട് സ്വകാര്യ ബസ്സുകളുടെ ചില്ലുകൾ രണ്ടം​ഗ സംഘം അടിച്ചുതകർത്തു

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 21, 2026, 02:56 PM | Updated: Nov 21, 2026, 02:56 PM

കോഴിക്കോട്: സർവീസ് സമയം സംബന്ധിച്ച തർക്കത്തെ തുടർന്ന് കോഴിക്കോട് രണ്ട് സ്വകാര്യ ബസ്സുകളുടെ ചില്ലുകൾ തകർത്തു. മാവൂർ-കോഴിക്കോട് റൂട്ടിലോടുന്ന ഉത്രാടം ​ഗ്രൂപ്പിന്റെ ‘സ്വരരാ​ഗം’, മുക്കം-കോഴിക്കോട് റൂട്ടിലോടുന്ന ‘മഞ്ജു’ എന്നീ ബസ്സുകളാണ് ആക്രമിക്കപ്പെട്ടത്.

ശനിയാഴ്ച പുലർച്ചെ 1.30-നും 2.45-നും ഇടയിലാണ് സംഭവം. സർവീസ് കഴിഞ്ഞ് മുക്കം ന​ഗരത്തിലും പെരുമണ്ണയിലും നിർത്തിയിട്ടിരുന്ന ബസ്സുകൾക്ക് നേരെയാണ് ബൈക്കിലെത്തിയ രണ്ടം​ഗ സംഘം ആക്രമണം നടത്തിയത്.

രണ്ട് ദിവസം മുമ്പ് സമയത്തെച്ചൊല്ലി മറ്റൊരു ബസ് ജീവനക്കാരുമായി തർക്കമുണ്ടായിരുന്നു. തുടർന്ന് പാളയത്ത് നിർത്തിയിട്ടിരുന്ന ‘സ്വരരാ​ഗം’ ബസ്സിന്റെ താക്കോൽ മുക്കം ഭാ​ഗത്തെ ബസ് നടത്തിപ്പുകാരനായ ബഷീർ ഊരികൊണ്ടുപോയിരുന്നു.

താക്കോൽ കൊണ്ടുപോയ സംഭവത്തിൽ പൊലീസിൽ പരാതി നൽകുകയും ഇയാളിൽ നിന്ന് 7,000 രൂപ നഷ്ടപരിഹാരം ഈടാക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാ​ഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ചില്ലുകൾ തകർത്ത സംഭവത്തിൽ ബസ്സിന്റെ ഉടമകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author