SOCIAL MEDIA

Newsletter

PARTNER SITES
icons Kozhikode icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kozhikode News: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾ മരിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു

Kozhikode

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി പ്ലസ് ടു, ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ മരിച്ചു

Written By Mekha P Panicker Updated by Ajitha Kumari
Published: Oct 12, 2026, 01:08 PM | Updated: Oct 12, 2026, 01:08 PM

കോഴിക്കോട്: കൊയിലാണ്ടിക്ക് സമീപം ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അവനിക (14), അത്തോളി വിഎച്ച്എസ്എസ്സിലെ പ്ലസ് ടു വിദ്യാർത്ഥി പാർത്ഥിബ് (17) എന്നിവരാണ് മരണപ്പെട്ടത്.

ഞായറാഴ്ച വൈകിട്ട് 5.45 ഓടെയാണ് മംഗലാപുരം-ചെന്നൈ മെയിൽ തട്ടി തിരിച്ചറിയാത്ത രീതിയിൽ ചിന്നിച്ചിതറിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ എത്തിച്ച മൃതദേഹങ്ങൾ രാത്രി വൈകി ബന്ധുക്കളാണ് തിരിച്ചറിഞ്ഞത്. പാണകുളംകുനിയില്‍ സുരേഷ്-റീന ദമ്പകികളുടെ മകളാണ് മരണപ്പെട്ട അവനിക. പാര്‍ത്ഥിബ് തിരുവങ്ങൂര്‍ കോയിപ്പറമ്പത്ത് സുബീഷ്-സുനിഷ ദമ്പതികളുടെ മകനാണ്. വിദ്യാര്‍ത്ഥികളുടെ മരണം ആത്മഹത്യയാണോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author