Vadakara MDMA Case: വടകര എംഡിഎംഎ കേസ്: ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ കീർത്തന ജയിൽ മോചിതയായി
വടകര എംഡിഎംഎ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതി കീർത്തന ജയിൽമോചിതയായി.
കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തന കോഴിക്കോട് വനിതാ ജയിലിൽ നിന്നും പുറത്തിറങ്ങി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ജയിൽ മോചനം. ലഹരിവിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് കീർത്തനയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായിരുന്ന കീർത്തനയാണ് മറ്റു അധ്യാപികമാരെയും ലഹരി ഇടപാടുകളിലേക്ക് എത്തിച്ചതെന്നാണ് അന്വേഷണം സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ ഇതുവരെ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
വാങ്ങാനെത്തുന്നവരെ നേരിൽ കാണാതെ, ബാങ്ക് അക്കൗണ്ടുകൾ മുഖേന ലക്ഷക്കണക്കിന് രൂപയുടെ എംഡിഎംഎ ഇടപാടുകളാണ് അധ്യാപികമാർ നടത്തിയിരുന്നതെന്ന് വ്യക്തമായിരുന്നു. കീർത്തനയുടെ ഫോണിൽ നിന്നും ലഹരി ഇടപാടുകൾ സംബന്ധിച്ച ചാറ്റുകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മാത്രമല്ല എൻഡിപിഎസ് കേസിലെ പ്രതികളുമായി നടത്തിയ ചാറ്റുകളും ഫോട്ടോകളും ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ ലഹരി വിൽപനയ്ക്ക് ഇവർ വിദ്യാർത്ഥികളെ ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലീസിന് സംശയമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.