Vadakara MDMA Case: വടകര എംഡിഎംഎ കേസിൽ രണ്ട് പേർ കൂടി പിടിയിൽ
ലഹരിമരുന്ന് ശൃംഖലയെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് വയനാട് പുൽപ്പള്ളി സ്വദേശി അജിത്, മരക്കടവ് സ്വദേശി വിശാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും കേസിൽ 10, 11 പ്രതികളാണ്.
ഇവരുടെ അക്കൌണ്ടിലാണ് ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയത്. പിടിയിലായ അജിത്തും വിശാലും മുഖ്യപ്രതിയായ വയനാട് സ്വദേശി ഷിൻറോയുടെ സുഹൃത്തുക്കളാണ്. ഷിൻറോ നിലവിൽ ഒളിവിലാണ്. ലഹരിമരുന്ന് ശൃംഖലയെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ജൂൺ 18ന് വടകര ഐസ് പ്ലാൻറ് റോഡിലെ റോളക്സ് ഓയിൽ ഇൻഡസ്ട്രീസിന് മുന്നിൽവച്ച് സഫ്വാൻ എന്ന യുവാവിനെ പിടികൂടിയതോടെയാണ് ലഹരി മരുന്ന് കേസിൽ അധ്യാപികമാരുടെ പങ്ക് പുറത്തുവന്നത്. കീർത്തന (31), കെ കാവ്യ (29), വി.പി. നീഷ്മ (30) എന്നീ അധ്യാപികമാർ കേസിൽ അറസ്റ്റിലായിരുന്നു.
തുടർന്ന് ഓൺലൈൻ ഡെലിവറി ഏജൻറായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് അറസ്റ്റിലായി. ഈ നാല് പ്രതികൾക്കും പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു. വടകര എൻഡിപിഎസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.