SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Vadakara Private Bus Strike: വടകരയിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു, ഗതാഗത പ്രശ്നം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെത്തുടർന്ന് വടകരയിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു.

Written By Mekha P Panicker Updated by Karthika V
Published: Sep 18, 2026, 11:46 PM | Updated: Sep 18, 2026, 11:46 PM

കോഴിക്കോട്: വടകരയിലെ ബസ് സ്റ്റാന്‍ഡിലെ പുതിയ മാറ്റവുമായി ബന്ധപ്പെട്ട് നടത്തിയ സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പായി. നാല് ദിവസം തുടര്‍ന്ന സമരമാണ് ഇന്നലെ വൈകിട്ട് കളക്ടറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പിന്‍വലിച്ചത്. ലിങ്ക് റോഡ് കേന്ദ്രീകരിച്ചുള്ള സര്‍വീസ് പഴയ സ്റ്റാന്‍ഡിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വടകരയിൽ നിന്ന് കൊയിലാണ്ടി, പയ്യോളി-പേരാമ്പ്ര, കോട്ടക്കൽ-കൊളാവിപാലം റൂട്ടുകളിലെ തൊഴിലാളികള്‍ സമരം നടത്തിയത്.

ഇന്നലെ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളും പോലീസ്-മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബസുടമകളും യൂണിയൻ നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് ബസ് സമരം പിന്‍വലിച്ചത്. മേഖലയിലെ ഗതാഗത പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വടകര ഡിവൈഎസ്പി കൺവീനറായി വിദഗ്ധ സമിതി രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും അന്തിമ തീരുമാനം. അതിനാല്‍ ഒക്ടോബർ 10 വരെ ഈ റൂട്ടുകളിലെ ബസുകൾ ലിങ്ക് റോഡ് കേന്ദ്രീകരിച്ച് സർവീസ് നടത്താൻ തീരുമാനമായി.

വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ആഹ്വാനം ചെയ്ത് നടത്തുന്ന മിന്നൽ പണിമുടക്കുകൾ അംഗീകരിക്കില്ലെന്ന് ജില്ലാ കളക്ടർ എം. എസ്. മാധവിക്കുട്ടി പറഞ്ഞു. അത്തരം നടപടികൾ ഉണ്ടായാൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author