Wild Boar Attack: വീടിൻറെ വരാന്തയിൽ ഇരിക്കുകയായിരുന്ന ഗൃഹനാഥനെ കാട്ടുപന്നി ആക്രമിച്ചു; സംഭവം കോഴിക്കോട്
Kozhikode Wild Boar Attack: അബ്ദുൾ ഖാദറിനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട്: കട്ടിപ്പാറയിൽ വീടിൻറെ വരാന്തയിൽ ഇരുന്ന ഗൃഹനാഥനെ കാട്ടുപന്നി ആക്രമിച്ചു. വെട്ടിഒഴിഞ്ഞ തോട്ടം എന്ന സ്ഥലത്ത് താമസിക്കുന്ന 59കാരനായ കെകെ അബ്ദുൾ ഖാദറിനാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
രാവിലെ ഏഴ് മണിയോടെ വീടിൻറെ വരാന്തയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന അദ്ദേഹത്തിന് നേരെ ഗേറ്റ് കടന്നെത്തിയ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. ഉടൻ തന്നെ അബ്ദുൾ ഖാദറിനെ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പകൽസമയത്ത് ജനവാസ മേഖലയിൽ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടാകുന്നത് പ്രദേശവാസികളിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.