Bank Foreclosure: കോഴിക്കോട് വീട് ജപ്തി ചെയ്യാൻ എത്തുന്നത് അറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; മൃതദേഹം കണ്ടത് ഉദ്യോഗസ്ഥർ
ബാങ്കിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു.
കോഴിക്കോട്: ബാങ്കിൽ നിന്ന് വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി. കോഴിക്കോട് കൂത്താളി കേളൻമുക്ക് ബാബുവിൻറെ ഭാര്യ കവിത (42) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം ഉണ്ടായത്.
വീട് നിർമാണത്തിനായി അഞ്ച് വർഷം മുൻപ് ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ആദ്യഘട്ടത്തിൽ കൃത്യമായി ലോൺ അടച്ചിരുന്നുവെങ്കിലും പിന്നീട് അടയ്ക്കാനായില്ല.
തുടർന്ന് അഞ്ച് വർഷം കൊണ്ട് തുക 50 ലക്ഷമായി. പന്നീട് ബാങ്കുമായി നടത്തിയ ചർച്ചയെ തുടർന്ന് 15 ലക്ഷം രൂപ കുറച്ച് 35 ലക്ഷം രൂപ തിരിച്ചടയ്ക്കാനുള്ളതാക്കി. എന്നാൽ, കുടുംബത്തിന് ഈ തുകയും അടയ്ക്കാൻ സാധിക്കാതായതോടെ കോടതി നടപടികളിലേക്ക് നീങ്ങുകയായിരുന്നു.
കോടതിയുടെ അനുമതിയോടുകൂടി വീട് ജപ്തി ചെയ്യാൻ ഉള്ള നോട്ടീസ് ബാങ്ക് ഉദ്യോഗസ്ഥർ വീട്ടുടമയ്ക്ക് നൽകിയിരുന്നു. രണ്ട് ദിവസം മുൻപാണ് നോട്ടീസ് നൽകിയത്. തുടർന്ന് വെള്ളിയാഴ്ച രാവിലെ ബാങ്ക് ജീവനക്കാരും പോലീസും വീട് ജപ്തി ചെയ്യാൻ എത്തുമെന്ന സന്ദേശം അയച്ചു. ഇതുപ്രകാരം 12 മണിയോടെ ജപ്തി നടപടികൾക്കായി അഡ്വക്കറ്റ് കമ്മീഷനും ബാങ്ക് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി.
ബാങ്കിൽ നിന്ന് അധികൃതർ എത്തിയ സമയം വീട് പൂട്ടിയ നിലയിലായിരുന്നു. ഇത് സംബന്ധിച്ച് സമീപത്തെ ആളുകളോട് അന്വേഷിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പുതിയ വീടിനോട് ചേർന്നുള്ള പഴ തറവാട്ടുവീട്ടിൽ കവിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വടകരയിൽ പെയിൻറ് കടയിലെ ജീവനക്കാരനാണ് കവിതയുടെ ഭർത്താവ് ബാബു. മക്കൾ ഇരുവരും വിദ്യാർഥിനികളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.