Crime News: യുവാവിന് കുത്തേറ്റു; സഹോദരൻ പോലീസ് കസ്റ്റഡിയിൽ
സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് കാട്ടുവയൽ സ്വദേശിയായ യുവാവിന് കുത്തേറ്റു. സംഭവത്തിൽ ഇയാളുടെ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുവയൽ സ്വദേശി ഹഫ്സിറിനാണ് കുത്തേറ്റത്.
വീട്ടിൽ വച്ചുണ്ടായ തർക്കത്തിനിടെ സഹോദരൻ അഫ്സൽ കത്രിക ഉപയോഗിച്ച് ഹഫ്സിറിനെ ആക്രമിക്കുകയായിരുന്നു. നെഞ്ചിനും വയറിനും ഗുരുതരമായി പരിക്കേറ്റ ഇയളെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഹഫ്സറിൻറെ ആരോഗ്യനില ആശങ്കാജനകമായി തുടരുകയാണ്. രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അഫ്സലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തർക്കവും സംഘർഷവും ഉണ്ടായതിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.