Theni Jailbreak: തേനിയിൽ ജയിൽ ചാടിയ 13 പേർ പിടിയിൽ; ഒളിച്ചിരുന്നത് മലഞ്ചെരുവിലെ മുൾക്കാട്ടിൽ
തേനി ജില്ലയിലെ ആണ്ടിപ്പട്ടിക്കടുത്തുള്ള തേക്കംപട്ടിയിലാണു ജില്ലാ ജയിൽ സ്ഥിതിചെയ്യുന്നത്.
ചെന്നൈ: തേനിയിൽ ജയിൽ ചാടിയ 17 തടവുകാരിൽ 13 പേർ പിടിയിൽ. സബ് ജയിൽ ചാടിയ പ്രതികളെ 24 മണിക്കൂറിനുള്ളിലാണ് പിടികൂടിയത്. ഇവർ ഒളിച്ചിരുന്നത് ജയിലിന് സമീപത്തെ മലഞ്ചെരുവിലെ മുൾക്കാട്ടിലായിരുന്നു.
പോലീസിന്റെ ശ്രദ്ധ തിരിയുമ്പോൾ ഇവിടന്ന് രക്ഷപ്പെടാം എന്ന ചിന്തയിലായിരുന്നു പ്രതികൾ. പോലീസിന്റെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. രാത്രി നടത്തിയ തിരച്ചിലിനിടയിൽ നാലുപേരെയും, ഒരു ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ മറ്റൊരു തടവുകാരനെയും പിടികൂടിയിരുന്നു. തുടർന്നാണ് ഡ്രോണുകളുടെ സഹായത്തോടെ ജയിലിനു സമീപമുള്ള വനപ്രദശത്തു ഒളിച്ചിരുന്ന തടവുകാരെ കണ്ടെത്തിയത്.
തടവുകാർ കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്തു പോലീസ് അന്തർസംസ്ഥാന അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലാ ജയിലിൽ 4 ബ്ലോക്കുകളിലായി മൂന്നിലേറെ തടവുകാരാണ് ഉള്ളത്. ഇവിടെനിന്നും 3 ഡോർമിറ്ററി ബ്ലോക്കുകളിലൊന്നിലെ 17 തടവുകാരാണ് ജയിൽ ചാടിയത്. ഇവർ ആക്രമിച്ച 4 പോലീസ് ഉദ്യോഗസ്ഥർ ചികിത്സയിലാണ്. ഇതിനിടയിൽ ഇവർ ജയിൽ ചാടിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 9 ഉദ്യോഗസ്ഥരെ ഡിജിപി സൗപെൻഡ് ചെയ്തു. ജയിൽ ചാടിയ 4 പേരെ കൂടി കണ്ടെത്താനുണ്ട്. തിരുപ്പതി, പൊന്‍മുത്തുസെല്‍വം, മീനാക്ഷിസുന്ദരം, റെജിന്‍ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.