SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Prashant Bhushan: മോദി-ഷാ ഭരണം വഴിവെക്കുന്നത് വിപ്ലവത്തിലേക്ക്! ജുഡീഷ്യറിക്കെതിരെയും കടുത്ത വിമർശനമുന്നയിച്ച് പ്രശാന്ത് ഭൂഷൺ

National

മോദി-ഷാ സർക്കാർ വിപ്ലവത്തിന് വഴിവെക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.

Edited by Karthika V Updated by Karthika V
Published: Oct 10, 2026, 12:55 PM | Updated: Oct 10, 2026, 12:55 PM

ന്യൂഡൽഹി: രാജ്യത്ത് ഒരു വിപ്ലവത്തിന് വഴിവെക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് മോദി-ഷാ സർക്കാർ എന്ന രൂക്ഷവിമർശനവുമായി ">പ്രശാന്ത് ഭൂഷൺ. ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും ഭരണപരമായ സുഗമമായ മാറ്റങ്ങൾ ഉറപ്പുവരുത്തുന്നതിനും നിർണായക പങ്കുവഹിക്കാൻ ജുഡീഷ്യറിക്ക് സാധിക്കും. നിർഭാഗ്യവശാൽ, ആ ഉത്തരവാദിത്തം നിർവഹിക്കാൻ ഇതുവരെ ജുഡീഷ്യറി കഴിഞ്ഞിട്ടില്ലെന്ന് പ്രശാന്ത് ഭൂഷൺ എക്സിൽ കുറിച്ചു.

അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് സിജെപി പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാനെത്തിയ നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ജന്തർ മന്തറിലേക്കാണ് പ്രതിഷേധ മാർച്ച് നടത്താനിരുന്നത്. ഇതിൽ പങ്കെടുക്കാനെത്തിയ സിജെപി, സിപിഎം, ആംആദ്മി പാർട്ടി നേതാക്കളെയും ആക്ടിവിസ്റ്റുകളെയുമടക്കം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ വിമാനത്തിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സിജെപി കോ-കൺവീനർ അശുതോഷ് റാങ്കെ, വക്താവ് സൗരവ് ദാസ്, സിപിഎം നേതാക്കളായ പിണറായി വിജയൻ, എം എ ബേബി, എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ, ആക്ടിവിസ്റ്റും യൂട്യൂബറുമായ ധ്രുവ് റാഠി അടക്കം നിലവിൽ കസ്റ്റഡിയിലാണുള്ളത്. സമരത്തിന് മുന്നോടിയായി ഡൽഹിയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി 500-ലധികം പ്രതിഷേധക്കാരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author