SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Arvind Kejriwal: "അടിയന്തരാവസ്ഥയേക്കാൾ ഭയാനകമായ സാഹചര്യം"; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കെജ്‌രിവാൾ

National

സിജെപി പ്രതിഷേധ മാർച്ചിലെ കേന്ദ്ര നടപടിയിൽ രൂക്ഷവിമർശനവുമായി അരവിന്ദ് കെജ്രിവാൾ.

Edited by Karthika V Updated by Karthika V
Published: Oct 10, 2026, 01:56 PM | Updated: Oct 10, 2026, 01:56 PM

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് നഗരത്തിൽ ഏർപ്പെടുത്തിയ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളിലും നേതാക്കളുടെ അറസ്റ്റിലും രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ. രാജ്യം അടിയന്തരാവസ്ഥയേക്കാൾ മോശമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പൂർണ ഏകാധിപത്യത്തിലാണ് നിലവിൽ നമ്മൾ ജീവിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിമാനത്തിൽവെച്ച് പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിന് പിന്നാലെയായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.

">"അടിയന്തരാവസ്ഥയേക്കാൾ ഭയാനകമാണ് ഇത്. മോദി ഭരണത്തിന് കീഴിലുള്ള പൂർണ ഏകാധിപത്യത്തിലാണ് നാം ജീവിക്കുന്നതെന്ന് ഔദ്യോഗികമായി തെളിഞ്ഞിരിക്കുകയാണ്. വിമാനമിറങ്ങിയ ഉടൻ നേതാക്കളെ കസ്റ്റഡിയിലെടുത്തത് കേന്ദ്രത്തിന്റെ ഭയത്തെയാണ് കാണിക്കുന്നതെന്നും." കെജ്‌രിവാൾ കുറിച്ചു.

അതേസമയം പഞ്ചാബിൽ ആം ആദ്മി പാർട്ടി നടത്തിയ പ്രതിഷേധത്തിനിടയിൽ നീഷ് സിസോദിയ, ഹർപൽ സിങ് ചീമ, ഹർദീപ് സിങ് മുണ്ടിയൻ അടക്കം നൂറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ ഡൽഹിയിലെ അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് വെളിയിൽ കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കെജ്‌രിവാൾ വീട്ടിൽ കരുതൽ തടങ്കലിലാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. കെജ്‌രിവാളിന്റെ വസതിക്ക് പുറത്തെ പോലീസ് കാവലിന്റെ ദൃശ്യങ്ങൾ എ.എ.പി ഔദ്യോഗിക എക്സ് (ട്വിറ്റർ) പേജിൽ പങ്കുവെച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author