Chalo Dilli protest:നെഹ്റു കുടുംബംത്തില്‍ ഭിന്നത? രാഹുല്‍ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി
മോക്ക് പാര്‍ലമെന്റിലും റാലിയിലും പ്രിയങ്ക ഗാന്ധിയെ രാഹുല്‍ ഗാന്ധി സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ബിജെപി.
)
ഡൽഹി: രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ കോൺഗ്രസ് രണ്ട് വ്യത്യസ്ത ചേരികളായി തിരിഞ്ഞിരിക്കുകയാണെന്ന് ബിജെപിയുടെ വിമര്‍ശനം. രാംലീല മൈതാനത്ത് നടന്ന റാലിയിൽ പ്രിയങ്ക ഗാന്ധിക്ക് സംസാരിക്കാൻ രാഹുല്‍ അനുവാദം നൽകിയില്ലെന്ന് ബിജെപി ആരോപിച്ചു. രാഹുൽ ഗാന്ധി തന്റെ സഹോദരിയുടെ നിഴലിൽ ആകുമോയെന്ന ഭയത്തിലാണ് പ്രിയങ്കയെ പ്രസംഗിക്കാൻ അനുവദിക്കാത്തതെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
രാംലീല മൈതാനത്തെ റാലി
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും അർഹരായ വോട്ടർമാരെ ഒഴിവാക്കിയെന്നും ആരോപിച്ച് പ്രതിപക്ഷ സഖ്യം വലിയൊരു റാലിയാണ് ഞായറാഴ്ച രാംലീല മൈതാനത്ത് സംഘടിപ്പിച്ചത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, മമതാ ബാനർജി, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖ ഇന്ത്യാ മുന്നണി നേതാക്കളുടെ നേതൃത്വത്തിലാണ് ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രിയങ്ക ഗാന്ധിക്ക് അസംതൃപ്തി
എല്ലാ പ്രതിപക്ഷ നേതാക്കളും തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തപ്പോൾ പ്രിയങ്ക ഗാന്ധി അസംതൃപ്തയായി കാണപ്പെട്ടതായി ബിജെപി ആരോപിച്ചു. ഒരിക്കൽ പോലും അവർക്ക് സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി.
പ്രിയങ്ക ഗാന്ധിയെ ഒരു നേതാവായി ഉയർത്തിക്കാട്ടിയാൽ താൻ ഒതുങ്ങിപ്പോകുമോയെന്ന് രാഹുൽ ഗാന്ധിക്ക് ഭയമാണെന്ന് ബിജെപി ആരോപിച്ചു. കോൺഗ്രസിനുള്ളിൽ രാഹുൽ ക്യാമ്പ്, പ്രിയങ്ക ക്യാമ്പ് എന്നിങ്ങനെ രണ്ട് ചേരികൾ രൂപപ്പെട്ടിട്ടുണ്ടോയെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി സംശയം പ്രകടിപ്പിച്ചു. സഹോദരിയുടെ വളർച്ചയെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
പ്രിയങ്ക ഗാന്ധിക്ക് അവസരം ലഭിച്ചില്ല?
രാംലീലാ മൈതാനിയിലെ റാലിയിൽ പ്രിയങ്ക ഗാന്ധിക്ക് സംസാരിക്കാൻ രാഹുൽ ഗാന്ധി അവസരം നൽകിയില്ലെന്ന് ബിജെപി പറയുന്നു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന മോക്ക് പാർലമെന്റിലും പ്രിയങ്ക ഗാന്ധി രണ്ടാം നിരയിലാണ് ഇരുന്നതെന്നും ബിജെപി ആരോപിച്ചു. അപ്പോഴും പ്രിയങ്കയ്ക്ക് സംസാരിക്കാൻ അനുവാദം കിട്ടിയില്ലെന്ന് ബിജെപി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)