BRICS Summit 2026: ബ്രിക്സ് ഉച്ചകോടിയിൽ ന്യൂഡൽഹി പ്രഖ്യാപനം ഐക്യകണ്ഠേന അംഗീകരിച്ചു; ഇന്ത്യയുടെ നയതന്ത്ര വിജയം
New Delhi Declaration 2026: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഉച്ചകോടിയുടെ ആദ്യദിന ചർച്ചകൾക്കൊടുവിൽ പ്രഖ്യാപനത്തിൻറെ വിവരങ്ങൾ പുറത്തുവിട്ടു.
ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ അംഗങ്ങൾ 'ന്യൂഡൽഹി പ്രഖ്യാപനം 2026' ഐക്യകണ്ഠേന അംഗീകരിച്ചു. രണ്ടുദിവസത്തെ ഉച്ചകോടിയുടെ ആദ്യദിന ചർച്ചകൾക്കൊടുവിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹി പ്രഖ്യാപനത്തിൻറെ വിവരങ്ങൾ പുറത്തുവിട്ടത്.
പ്രഖ്യാപനം ഐക്യകണ്ഠേന അംഗീകരിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ചർച്ചകളുടെ തുടക്കത്തിൽ ഇറാനും യുഎഇയും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നതിനാൽ പ്രഖ്യാപനത്തിൻറെ കരട് തയ്യാറാക്കൽ അവസാന നിമിഷം വരെ നീണ്ടുനിന്നു.
മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ മുന്നോട്ട് നയിക്കുന്നതിനായി പഴയ രീതികൾ മതിയാകില്ലെന്നും അതിനാൽ തന്നെ പ്രതിനിധീകരണം, നിയമനിർമാണം, പ്രതികരണ ശേഷി എന്നിവയിൽ തിരുത്തലുകൾ ആവശ്യമാണെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
പുതിയ സാങ്കേതിക വിദ്യകളുടെ വികസനത്തിലും അവയുടെ നിയമനിർമാണത്തിലും ഗ്ലോബൽ സൌത്ത് രാജ്യങ്ങൾക്ക് പങ്കാളിത്തം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹി പ്രഖ്യാപനം നിശ്ചയദാർഢ്യത്തിന് വ്യക്തമായ ദിശാബോധം നൽകുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ഈ പ്രമേയങ്ങളെ ഫലങ്ങളിലേക്ക് എത്തിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള രാഷ്ട്രീയ വിഷയങ്ങളിൽ അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെ തന്നെ ഈ കൂട്ടായ്മയിൽ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാൻ സാധിച്ചത് ഇന്ത്യയുടെ വലിയൊരു നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.