&imwidth=640&imheight=360)
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ ഇറക്കുമതി തീരുവ (tariffs) ചുമത്താൻ നിർദേശം നൽകുന്ന ബില്ലിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ നിയമം ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. യുഎസ് കോൺഗ്രസിന്റെ പ്രതിനിധി സഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് 262-159 വോട്ടുകൾക്കാണ് ബില്ല് പാസാക്കിയത്. തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപ് ബില്ലിൽ ഒപ്പുവെച്ചത്. വാഷിംഗ്ടണിലെ ഉക്രെയ്ന്റെ ശക്തരായ വക്താക്കളിൽ ഒരാളായിരുന്ന സെറ്റർ ലിൻഡ്‌സെ ഗ്രഹാമിന്റെ സ്മരണക്കായി ലിൻഡ്‌സി ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആന്റ് ഇറാൻ ആക്റ്റ് ഓഫ് 2026 (Lindsey O. Graham Sanctioning Russia and Iran Act of 2026) എന്ന് നിയമത്തിന് പേരിട്ടിരിക്കുന്നത്. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയുടെ മുകളിൽ കൂടുതൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് വലിയ അളവിലാണ് റഷ്യ എണ്ണയും പ്രകൃതിവാതകവും വിൽക്കുന്നത്. കൂടുതൽ നികുതി ചുമത്തുമെന്ന് ഭയപ്പെടുത്തി റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് മറ്റ് രാജ്യങ്ങൾ കുറയ്ക്കുന്നത് വഴി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ നിർബന്ധിതരാക്കാനുമാണ് പുതിയ നിയമം. അതെസമയം പുതിയ നിയമം ഇന്ത്യയ്ക്കോ ചൈനയ്ക്കോ അല്ലെങ്കിൽ മറ്റ് രാജ്യങ്ങളുടെ മേലോ ഉടൻതന്നെ 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നില്ല. പകരം അത്തരം തീരുവകൾ ചുമത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള നിയമപരമായ അധികാരം അമേരിക്കൻ പ്രസിഡന്റിനാണ്. ഇന്ത്യ, ചൈന, യു.എ.ഇ, തുർക്കി, സിംഗപ്പൂർ, അസർബൈജാൻ, കസാഖിസ്ഥാൻ, ഹംഗറി, കിർഗിസ്ഥാൻ, സ്ലൊവാക്യ എന്നീ രാജ്യങ്ങൾ സെക്കൻഡറി ടാരിഫ് വ്യവസ്ഥകൾക്ക് കീഴിൽ 100 ശതമാനം വരെ തീരുവ ഈടാക്കാൻ അർഹതയുള്ള രാജ്യങ്ങളായി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ബില്ലിൽ ഒപ്പുവെച്ചതുകൊണ്ട് മാത്രം ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന ഉൽപ്പന്നങ്ങൾക്ക് മേൽ സ്വയം 100% തീരുവ നിലവിൽ വരുന്നില്ല. റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് ഇന്ത്യ തുടരുകയാണെങ്കിൽ യുഎസ് പ്രസിഡന്റ് തന്റെ അധികാരം ഉപയോഗിച്ച് ആവശ്യമെങ്കിൽ തീരുവ ചുമത്താൻ ഈ നിയമം അധികാരം നൽകുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ട്രംപ് 100% തീരുവ നടപ്പിലാക്കിയാൽ നിലവിലുള്ള മറ്റ് തീരുവകൾക്ക് പുറമെയായിരിക്കും ഈ അധിക ബാധ്യത വരിക. എന്നാൽ നിയമം യുഎസ് എങ്ങനെ നടപ്പിലാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ അടക്കം തിരിച്ചടി ഉണ്ടാകുക. അതെസമയം ഇന്ത്യയുടെ വ്യാപാര താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ ഇറക്കുമതി തീരുവ (tariffs) ചുമത്താൻ യുഎസ് കോൺഗ്രസിന്റെ പ്രതിനിധി സഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് തീരുമാനിച്ചു. ലിൻഡ്‌സി ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആന്റ് ഇറാൻ ആക്റ്റ് ഓഫ് 2026 (Lindsey O. Graham Sanctioning Russia and Iran Act of 2026) എന്ന് വിളിക്കപ്പെടുന്ന ബിൽ 262-159 വോട്ടുകൾക്കാണ് പ്രതിനിധി സഭ അംഗീകരിച്ചത്. കഴിഞ്ഞ മാസം സെനറ്റിൽ 86-11 വോട്ടുകൾക്ക് പാസാക്കപ്പെട്ട ഈ ബിൽ ഇനി ഒപ്പിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്തേക്ക് പോകും. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയുടെ മുകളിൽ കൂടുതൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുക എന്നതാണ് പുതിയ നിയമനിർമ്മാണത്തിന്റെ ലക്ഷ്യം. സമ്മർദ്ദം ഇന്ത്യയ്ക്കും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ വലിയ രീതിയിലാകും ഈ നീക്കം ബാധിക്കുക. ഇന്ത്യയ്ക്ക് പുറമെ ചൈനയും റഷ്യയുടെ എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നാണ്. ഹൗസ് നടപടികൾക്കിടയിൽ ഈ രാജ്യങ്ങളെ പ്രത്യേകമായി പരാമർശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും പുതിയ ബിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ യാന്ത്രികമായി 100 ശതമാനം തീരുവ ചുമത്തുന്നില്ല. പകരം, അത്തരം തീരുവകൾ ചുമത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള നിയമപരമായ അധികാരം അമേരിക്കൻ പ്രസിഡന്റിനാണ് ഇത് നൽകുന്നത്. അതിനാൽ തന്നെ ട്രംപ് ഈ അധികാരം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഭാവി. വ്യാപാരം സമ്മർദ്ദത്തിൽ 2022-ൽ യുക്രെയ്ൻ യുദ്ധം ആഗോള ഊർജ്ജ വിപണിയെ തടസ്സപ്പെടുത്തിയതിനെ തുടർന്ന് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന പ്രധാന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ഇന്ത്യയ്ക്ക് നിലവിൽ രാജ്യത്തിന്റെ മൊത്തം എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്ന് റഷ്യയിൽ നിന്നാണ് ലഭിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 40.8 ബില്യൺ ഡോളറോളം വരും. ട്രംപ് തീരുവ ചുമത്തിയാൽ അമേരിക്കയിലേക്ക് സാധനങ്ങൾ കയറ്റി അയക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് വലിയ നഷ്ടവും ചെലവ് വർദ്ധനവും ഉണ്ടാകാം. ഇത് ഇന്ത്യയുടെ വ്യാപാരത്തെയും ഊർജ്ജ നയങ്ങളെയും ബാധിക്കും. റഷ്യയെ പൂട്ടാൻ ഊർജ്ജ കയറ്റുമതിയിലൂടെ റഷ്യ നേടുന്ന വരുമാനം കുറയ്ക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് വലിയ അളവിലാണ് റഷ്യ എണ്ണയും വാതകവും വിൽക്കുന്നത്. കൂടുതൽ നികുതി ചുമത്തുമെന്ന് ഭയപ്പെടുത്തി റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് മറ്റ് രാജ്യങ്ങൾ കുറയ്ക്കുന്നത് വഴി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ നിർബന്ധിതരാക്കാനും ഈ നിയമം സഹായിക്കുമെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവർ പറയുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
അസം: കാംരൂപ് ജില്ലയിൽ പ്രണയപ്പകയെ തുടർന്ന് കാമുകിയെ ഹോട്ടൽ മുറിയിൽ വച്ചു കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലപ്പെട്ടത് സോനിത്പുർ ജില്ലയിലെ ഹുഗ്രാജുലി സ്വദേശിനിയായ മാലിനി ഗുരിയയാണ്. സംഭവത്തിൽ ഉദരഗുരി സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട മാലിനിയും കാമുകൻ അഭിജിത്തും താമസിച്ചിരുന്നത് കാംരൂപിലെ രംഗിയ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിലാണ് മാലിനിയും അഭിജിതും താമസിച്ചിരുന്നത്. തുടർന്ന് ഞായറാഴ്ച രാവിലെ മാലിനിയുടെ മൃതദേഹം കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിയെ ഇതേ മുറിയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇവരെ സ്വീകരിക്കാനെത്തിയ അഭിജിത് മറ്റൊരു മുറിയാണ് ബുക്ക് ചെയ്തിരുന്നതെങ്കിലും അർദ്ധരാത്രിയിൽ ഇയാൾ മാലിനിയുടെ മുറിയിൽ എത്തുകയായിരുന്നു എന്നാണ്. തന്റെ കാമുകിക്കു മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രതി മൊഴി നൽകിയതെന്നാണ് പോലീസ് പറയുന്നത്. അവൾ തന്നെ ചതിക്കുകയായിരുന്നുവെന്നും മറ്റുള്ളവരോടു സംസാരിക്കുമായിരുന്നുവെന്നും. അവൾ ചെന്നൈയിൽനിന്ന് എത്തുന്നതിനു മുൻപ് ഞാൻ ഈ കൊലപാതകം ആസൂത്രണം ചെയ്തിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. മാത്രമല്ല താൻ കത്രിക ഉപയോഗിച്ചാണ് കാമുകിയെ കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. രാവിലെ മാലിനിയുടെ സുഹൃത്തുക്കളെ വിളിച്ചു കൊലപാതക വിവരംന്പറഞ്ഞതും അഭിജിത്താണ്. താൻ അവളെ കൊന്നുവെന്നും ഇനി സ്വയം ജീവനെടുക്കാൻ പോകുന്നുവെന്നും പ്രതിയാണ് കാമുകിയുടെ സുഹൃത്തുക്കളെ അറിയിച്ചത്. തുടർന്ന് അവരാണ് പോലീസിനെ അറിയിച്ചത്. പോലീസ് ഹോട്ടലിൽ എത്തുകയും ആത്മഹത്യയ്ക്ക് ശ്രമിക്കവേ പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കൊലപാതകത്തിനായി കത്രികയ്ക്കു പുറമെ ഒരു ടെസ്റ്ററും പ്രതി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഗുവാഹത്തിയിൽ നിന്നുള്ള ഫൊറൻസിക് സംഘം ഹോട്ടലിലെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയുമുണ്ടായി ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഗുവാഹത്തി: മണിപ്പൂരിൽ ഞായറാഴ്ചയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ കുക്കി-സോ വിഭാഗത്തിൽപ്പെട്ട നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. തമെങ്‌ലോങ് ജില്ലയിലെ ടോള്ളൻ ഗ്രാമത്തിൽ പുലർച്ചെയുണ്ടായ ആക്രമണത്തിൽ സെയ്‌നെഹ് സിംഗ്സിറ്റ്, ഭാര്യ ലിങ്സംഗായ് എന്നിവർ കൊല്ലപ്പെട്ടു. ഇവരുടെ ആറുവയസ്സുകാരനായ മകന് ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ ശരീരത്തിൽ വെടിയുണ്ട തറച്ച നിലയിലായിരുന്നു. ലിങ്സംഗായ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആശുപത്രിയിൽ വെച്ചാണ് സെയ്‌നെഹ് സിംഗ്സിറ്റ് മരണത്തിന് കീഴടങ്ങിയത്. സുരക്ഷാ സേന നിലയുറപ്പിച്ച സ്ഥലത്ത് നിന്നും ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് സംഭവം നടന്നതെന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്ന് കുക്കി സംഘടനകൾ വ്യക്തമാക്കി. മണിപ്പൂരിലെ നോനി ജില്ലയിലെ ലോങ്പി ഗ്രാമത്തിലാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. അരി കൊണ്ടുപോവുകയായിരുന്ന വാഹനത്തിന് നേരെ ആക്രമികൾ നടത്തിയ വെടിവെയ്പ്പിൽ ജൂലി ഗാങ്തെ, താംഗ്രോയൽ ഗാങ്തെ എന്നിവർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ ആക്രമികൾ തട്ടിക്കൊണ്ടുപോയതായും സംശയിക്കുന്നു. നാഗാ വിമത ഗ്രൂപ്പുകളാണ് അക്രമത്തിന് പിന്നിലെന്ന് കുക്കി-സോ സംഘടനകൾ ആരോപിച്ചു. സംഭവം നടന്നതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചെങ്കിലും സംസ്ഥാന സർക്കാർ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ആക്രമണം നടത്തിയവരെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്ന് കുക്കി-സോ സംഘടനകൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിൽ കുക്കി-സോ, നാഗാ നേതാക്കളുമായി സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പ്രദേശത്ത് സംഘർഷാന്തരീക്ഷം തുടരുകയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
സ്വന്തം സംസ്ഥാനത്തിനായി കളിക്കാൻ വിരാട് കോഹ്‌ലിയെ എപ്പോഴും സ്വാഗതം ചെയ്യുമെന്ന് ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (DDCA) പ്രസിഡന്റ് റോഹൻ ജെയ്റ്റ്‌ലി. അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കുകളും ജോലിഭാരവും കൈകാര്യം ചെയ്യാൻ സാധിക്കുകയാണെങ്കിൽ കോഹ്‌ലി ഈ സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കായി കളിക്കുമെന്ന് റോഹൻ ജെയ്റ്റ്‌ലി പറഞ്ഞു. കഴിഞ്ഞ വർഷം വിജയ് ഹസാരെ ട്രോഫിയിൽ അദ്ദേഹം ഡൽഹിക്കായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 101 പന്തിൽ 131 റൺസാണ് അന്ന് കോഹ്‍ലി നേടിയത്. വിരാട് കോഹ്‌ലിക്ക് ഡൽഹി ടീമിൽ കളിക്കാൻ എപ്പോഴും സാധിക്കുമെന്ന് പറഞ്ഞ റോഹൻ ജെയ്റ്റ്‌ലി സമയം കിട്ടുമ്പോൾ കോഹ്‌ലി തീർച്ചയായും വീണ്ടും ഡൽഹിക്കായി കളിക്കുമെന്ന് പറഞ്ഞു. 'ഇത് അദ്ദേഹത്തിന്റെ ഹോം അസോസിയേഷനാണ്. ഈ സംസ്ഥാനം എനിക്ക് അവകാശപ്പെട്ടതുപോലെ തന്നെ അദ്ദേഹത്തിന്റേതുമാണ്.' വിരാട് കോഹ്‌ലി ഉടൻ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ 27-ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ അദ്ദേഹം കളിക്കും. തുടർന്ന് നവംബറിൽ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി കോഹ്‍ലി ന്യൂസിലൻഡിലേക്ക് തിരിക്കും. തുടർന്ന് ഡിസംബറിൽ നാട്ടിൽ വെച്ച് ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പരയിലും അദ്ദേഹം കളിക്കും. എന്നാൽ ഡിസംബർ പകുതിയോടെ ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾ ശ്രീലങ്കൻ പരമ്പരയുമായി ഒരേ സമയത്ത് വരുന്നതിനാൽ കോഹ്‌ലിക്ക് ഇത്തവണ ആഭ്യന്തര ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കില്ല. കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിന് മുൻപ് കോഹ്‌ലി ഡൽഹിക്കായി രഞ്ജി ട്രോഫി കളിച്ചിരുന്നു. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഈ മത്സരം. പിന്നീട് രണ്ട് വിജയ് ഹസാരെ ട്രോഫി മത്സരങ്ങളിലും അദ്ദേഹം കളിച്ചു. കരാറിലുള്ള താരങ്ങൾ ഒഴിവുസമയത്ത് ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് ബിസിസിഐയുടെ ആഗ്രഹം. സമയം കിട്ടുമ്പോൾ കോഹ്‌ലിയെ ടീമിൽ ഉൾപ്പെടുത്താൻ ഡൽഹി ക്രിക്കറ്റ് അസോസിയേഷനും തയ്യാറാണ്. തിരക്കുകൾക്കിടയിലും വീണ്ടും ഡൽഹി ജഴ്സിയിൽ കോഹ്‌ലിയെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.
&imwidth=640&imheight=360)
വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ വനിതാ ടീം. ടൂർണമെന്റിന്റെ ആദ്യ സെമിഫൈനലിൽ ബംഗ്ലാദേശിനെ 40 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതാ ടീം ഫൈനലിൽ പ്രവേശിച്ചത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഹർമാൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീമിന്റെ 149 റൺസ് വിജയലക്ഷ്യം ബംഗ്ലാദേശിന് പൂർത്തിയാക്കാൻ സാധിച്ചില്ല. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എടുക്കാനാണ് ബംഗ്ലാദേശ് വനിതാ ടീമിന് കഴിഞ്ഞുള്ളൂ. ഈ വിജയത്തോടെ ഇന്ത്യ തുടർച്ചയായി ഒൻപതാം തവണയാണ് വനിതാ ഏഷ്യാ കപ്പ് ചരിത്രത്തിൽ ഫൈനലിൽ ഇടം നേടുന്നത്. T20 ഫോർമാറ്റിൽ ആറാമത്തെ നേട്ടമാണ് ഇത്. വനിതാ ഏഷ്യാ കപ്പ് സെമിഫൈനൽ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേഷ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുത്തു. 40 പന്തിൽ 64 റൺസ് നേടിയ ഷഫാലി വർമ്മയുടെ ബാറ്റിംഗും, 3 വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയുടെയും 2 വിക്കറ്റ് എടുത്ത നന്ദനി ശർമ്മയുടെയും മികച്ച ബോളിംഗുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ക്യാപ്റ്റൻ ഹർമാൻപ്രീത് കൗർ 28 പന്തിൽ 24 റൺസും, റിച്ചാ ഘോഷ് 16 പന്തിൽ 21 റൺസും, ദീപ്തി ശർമ്മ 6 പന്തിൽ 13 റൺസും നേടി. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന 5 പന്തിൽ 2 റൺസെടുത്ത് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഇന്ത്യൻ ബോളുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എടുക്കാനേ ടീമിന് സാധിച്ചുള്ളൂ. ഇന്ന് നടക്കുന്ന രണ്ടാമത്തെ സെമിഫൈനലിൽ പാകിസ്താനും നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിലെ വിജയികളെയായിരിക്കും ഫൈനലിൽ ഇന്ത്യ നേരിടുക. സെപ്റ്റംബർ 13 നാണ് ഫൈനൽ മത്സരം. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഫൈനലിൽ ഇറങ്ങുന്നത്. ഇതുവരെയുള്ള ഒമ്പത് എഡിഷനുകളിൽ ഏഴെണ്ണത്തിലും ഇന്ത്യയാണ് വിജയി. 2018 ൽ ബംഗ്ലാദേശിനോടും, 2024 ൽ ശ്രീലങ്കയോടുമാണ് ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.
&imwidth=640&imheight=360)
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) നാളെ (സെപ്റ്റംബർ 11) രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. അഞ്ച് ദിവസത്തെ പ്രവൃത്തിവാരം നടപ്പിലാക്കാനുള്ള താമസം, പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിയിലെ മാറ്റം, പെൻഷൻ സംബന്ധമായ വിഷയങ്ങൾ ഉൾപ്പെടുന്ന നിരവധി ആവശ്യങ്ങൾ മുൻനിർത്തിയാണ് സെപ്റ്റംബർ 11-ന് രാജ്യവ്യാപക പണിമുടക്കിന് യുഎഫ്ബിയു ആഹ്വാനം ചെയ്തത്. മാത്രമല്ല ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ 28,29,30 എന്നീ ദിവസങ്ങളിൽ തുടർച്ചയായ പണിമുടക്കുണ്ടാകും. തുടർന്നും ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കാണ് യുഎഫ്ബിയു നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ബാങ്ക് യൂണിയനുകളുടെയും അസോസിയേഷനുകളുടെയും കൂട്ടായ്മയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU). AIBEA, AIBOC, NCBE, AIBOA, BEFI, INBEF, INBOC തുടങ്ങിയ പ്രധാനപ്പെട്ട ഏഴ് ബാങ്ക് യൂണിയനുകൾ യുഎഫ്ബിയുവിൽ പങ്കാളികളാണ്. രാജ്യത്തെ പല ഭാഗങ്ങളിലെയും പ്രത്യേകിച്ച് പൊതുമേഖല ബാങ്കുകളിലെ സേവനങ്ങൾ 4 ദിവസം വരെ തുടർച്ചായി അടഞ്ഞുകിടക്കാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 11-ലെ പണിമുടക്കിന് ശേഷമുള്ള രണ്ട് ദിവസം തുടർച്ചായി അവധി ദിവസമാണ്. സെപ്റ്റംബർ 12 രണ്ടാം ശനിയാണ്. മാസത്തിലെ രണ്ടാമത്തെ ശനി ഇന്ത്യയിലുടനീളമുള്ള ബാങ്കുകൾക്ക് അവധിയാണ്. മാത്രമല്ല അതിനുശേഷമുള്ള ഞായർ, സെപ്റ്റംബർ 13 ബാങ്ക് അവധി ദിവസമാണ്. ഗണേശ ചതുർത്ഥി കാരണം സെപ്റ്റംബർ 14 തിങ്കൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ബാങ്കുകൾക്ക് അവധി നൽകിയിട്ടുണ്ട്. ബാങ്കുകൾ പ്രവർത്തിക്കില്ലെങ്കിലും ഡിജിറ്റൽ, ഓൺലൈൻ, യുപിഐ ബാങ്കിംഗ് സേവനങ്ങൾക്ക് മുടക്കം ഉണ്ടാകില്ല. ഓൺലൈനിലെ 24*7 സേവനങ്ങൾ ഈ ദിവസങ്ങളിലും മുടക്കമില്ലാതെ തുടരും. എങ്കിലും ബാങ്ക് ജീവനക്കാരുടെയോ ബാക്ക്-ഓഫീസ് പ്രോസസ്സിംഗിന്റെയോ സഹായം ആവശ്യമുള്ള എല്ലാ ഇടപാടുകളും ഈ ദിവസങ്ങളിൽ മുടങ്ങും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.
&imwidth=640&imheight=360)
പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന 2027-ലെ സൗത്ത് ഏഷ്യൻ ഫെഡറേഷൻ (SAF) ഗെയിംസിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രാലയം. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നയങ്ങളും അന്താരാഷ്ട്ര കായിക ബോർഡുകളുടെ നിയമങ്ങളും അനുസരിച്ചായിരിക്കും തീരുമാനം എടുക്കുകയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. മത്സരങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് കായിക യുവജനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള പുതിയ നയമാണ് ഇത്തരം കാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശമാകുന്നതെന്ന് ഡൽഹിയിൽ നടന്ന വാർത്താസമ്മേളത്തിൽ രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. മാത്രമല്ല പാകിസ്ഥാനിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ കായികതാരങ്ങളുടെ താൽപ്പര്യങ്ങളും അന്താരാഷ്ട്ര ചട്ടങ്ങളും ഇതിൽ മുഖ്യ ഘടകമാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉഭയകക്ഷി കായിക മത്സരങ്ങൾ ഉണ്ടാകില്ലെന്ന് 2026 മെയ് മാസത്തിൽ കായിക മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാനിലേക്ക് ഇന്ത്യൻ ടീമുകൾ യാത്ര ചെയ്യില്ലെന്നും ഇന്ത്യയിൽ പാകിസ്ഥാൻ ടീമുകൾ കളിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ബഹുരാഷ്ട്ര ടൂർൺമെന്റുകളിൽ ഇരുരാജ്യങ്ങളിലെയും താരങ്ങൾക്ക് പരസ്പരം മത്സരിക്കാം. രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും താരങ്ങളുടെ അന്താരാഷ്ട്ര റാങ്കിംഗിനെ ബാധിക്കാതിരിക്കാനാണ് ഇത്. 2027 ഏപ്രിൽ 3 മുതൽ 11 വരെയാണ് പാകിസ്ഥാൻ സൗത്ത് ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. ഇസ്ലാമാബാദിൽ ചേർന്ന സൗത്ത് ഏഷ്യൻ ഒളിമ്പിക് കൗൺസിൽ (SAOC) യോഗമാണ് മത്സരങ്ങളുടെ തീയതിയും സ്ഥലവും അംഗീകരിച്ചത്. യോഗത്തിൽ ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ നേരിട്ട് പങ്കെടുത്തു. കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള കാരണങ്ങളാൽ കഴിഞ്ഞ ആറ് വർഷത്തിനിടയിൽ പലതവണ മാറ്റിവെച്ച ശേഷമാണ് സൗത്ത് ഏഷ്യൻ ഗെയിംസ് 2027 ഏപ്രിലിലേക്ക് നിശ്ചയിച്ചത്. അതെസമയം സൗത്ത് ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യം ഇന്ത്യയാണ്. 1,263 സ്വർണവും, 736 വെള്ളിയും, 379 വെങ്കലവുമടക്കം ആകെ 2,378 മെഡലുകളാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഭർതൃപിതാവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി മരുമകൾ. വ്യാപാരിയായ 63കാരൻ വിനീത് മിനോച്ചയാണ് വീടിനുള്ളിൽ വച്ച് കുത്തേറ്റ് കൊല്ലപ്പെട്ടത്. സിസിടിവി ക്യാമറകൾ വഴിയുള്ള നിരന്തര നിരീക്ഷണം, പാർട്ടികളിൽ പങ്കെടുക്കുന്നതിന് വിലക്ക്, ചെറിയ ആവശ്യങ്ങൾക്കുള്ള പണം പോലും ചോദിക്കേണ്ടി വരുന്നത് എന്നിവയെ തുടർന്നുള്ള കടുത്ത ഭിന്നതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മരുന്ന് വ്യാപാരിയായ വിനീത് മിനോച്ചയെ മുൻപ് വീട്ടിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് ക്വട്ടേഷൻ നൽകിയാണ് മരുമകൾ കൊലപ്പെടുത്തിയത്. വിനീത് മിനോച്ചയുടെ ശരീരത്തിൽ 26 കുത്തുകളാണ് ഏറ്റിരുന്നത്. ശനിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നത്. കാൺപൂരിലെ മരുന്ന് വ്യാപാരിയായ വിനീത് മിനോച്ചയെ വീടിനുള്ളിൽ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം ഇവരുടെ വീട്ടിൽ മുൻപ് ജോലി ചെയ്തിരുന്ന വിശാൽ (30), ഇയാളുടെ സഹായി രാജ് കിഷോർ എന്നിവരെ പിടികൂടി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് 36കാരിയായ ഷാലുവിലേക്ക് അന്വേഷണം എത്തിയത്. ഷാലു പണം നൽകിയാണ് തനിക്ക് കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയതെന്ന് വിശാൽ മൊഴി നൽകി. ആദ്യം കുറ്റം നിഷേധിച്ച ഷാലു വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ഭർതൃപിതാവ് വീട്ടിലെ ഓരോ കാര്യങ്ങളും സിസിടിവി വഴി സദാ നിരീക്ഷിച്ചിരുന്നതായും വൈകിട്ടുള്ള പാർട്ടികളിൽ പങ്കെടുക്കുന്നത് വിലക്കിയിരുന്നതായും ഷാലു പോലീസിനോട് പറഞ്ഞു. ധനിക കുടുംബമായിരുന്നിട്ടും വീട്ടുചിലവുകളിലോ സാമ്പത്തിക കാര്യങ്ങളിലോ തനിക്ക് യാതൊരു സ്വാതന്ത്ര്യവും ഇല്ലായിരുന്നുവെന്നും തനിക്കും ഭർത്താവിനും ആവശ്യമായ ചെറിയ കാര്യങ്ങൾക്ക് പോലും ഭർതൃപിതാവിനോട് പണം ചോദിക്കേണ്ട അവസ്ഥയായിരുന്നുവെന്നും ഷാലു പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ജൂലൈ 28ന് രാത്രി വൈകി പാർട്ടി കഴിഞ്ഞെത്തിയ ഷാലുവും വിനീത് മിനോച്ചയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതാണ് കൊലപാതകം ആസൂത്രണം ചെയ്യുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. ഭർതൃപിതാവിനെ വധിക്കാൻ ആറ് ലക്ഷം രൂപയ്ക്കാണ് ഷാലു ക്വട്ടേഷൻ നൽകിയത്. ഇതിൽ രണ്ട് ലക്ഷം രൂപ സെപ്തംബർ ആറിനും ബാക്കി നാല് ലക്ഷം രൂപ 15 ദിവസത്തിന് ശേഷവും നൽകാമെന്നായിരുന്നു ധാരണ. കൊല നടത്തുന്നതിനായി വീടിന്റെ വ്യാജ താക്കോലും നിർമിച്ച് വിശാലിന് കൈമാറിയിരുന്നു. സെപ്തംബർ നാലിന് ജന്മാഷ്ടമി ആഘോഷത്തിനിടെ ചില സാധനങ്ങൾ നൽകാനെന്ന വ്യാജേന വിശാലിനെ വീട്ടിലേക്ക് വരുത്തിയാണ് കൊലപാതകം നടത്താനുള്ള പദ്ധതിക്ക് അന്തിമരൂപം നൽകിയത്. ശനിയാഴ്ച രാത്രി ഷാലു ഭർത്താവ് സുബ്രതിനും കുട്ടിക്കും ഒപ്പം ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പുറത്ത് പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് കൊല നടത്തുന്നതിനായി വിശാലും രാജ് കിഷോറും വീട്ടിലെത്തിയത്. മിനോച്ചയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പദ്ധതി തയ്യാറാക്കിയത്. എന്നാൽ, മകന്റെ കിടപ്പുമുറിയിൽ ഒളിച്ചിരിക്കുകയായിരുന്ന അക്രമികളുടെ മുന്നിലേക്ക് മിനോച്ച അപ്രതീക്ഷിതമായി കടന്നുവന്നതോടെ ഇരുവരും കയ്യിൽ കരുതിയ കത്തികൾ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പാർട്ടി കഴിഞ്ഞ് രാത്രി മൂന്ന് മണിയോടെ തിരിച്ചെത്തിയ ഷാലുവും ഭർത്താവുമാണ് കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന മിനോച്ചയെ കണ്ട് പോലീസിൽ വിവരം അറിയിച്ചത്. വീട്ടിലെ സ്വർണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായതോടെ ഇത് മോഷണശ്രമമല്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും പോലീസ് ഉറപ്പിച്ചിരുന്നു. ഷാലുവിന്റെ ഭർത്താവ് സുബ്രതിന് കൊലപാതകത്തിൽ ഏതെങ്കിലും തരത്തിലുള്ള പങ്കോ ഗൂഢാലോചനയെക്കുറിച്ച് അറിവോ ഉണ്ടായിരുന്നോയെന്ന് കണ്ടെത്താനായി ഇയാളുടെ ഫോൺ ഉൾപ്പെടെ പോലീസ് പരിശോധിച്ച് വരികയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
മൂന്ന് വർഷം മുമ്പ് ഹാങ്ചൗവിൽ നേടിയ സ്വർണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ പുരുഷ-വനിതാ കബഡി ടീമുകൾ ഈ മാസം ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ അഞ്ച് പതിപ്പുകളിലും കുറഞ്ഞത് ഒരു വെങ്കല മെഡലെങ്കിലും ഇന്ത്യ നേടിയിട്ടുണ്ട്. പുരുഷ ടീം ഇതുവരെ എട്ട് സ്വർണവും, വനിതാ ടീം കഴിഞ്ഞ നാല് പതിപ്പുകളിൽ മൂന്ന് സ്വർണവും നേടി. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി പരിശീലന ക്യാമ്പുകൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ജപ്പാനിൽ ഏഷ്യൻ ഗെയിംസിന്റെ ഭാഗമായുള്ള കബഡി മത്സരങ്ങൾ സെപ്റ്റംബർ 21 മുതൽ 26 വരെ ഐച്ചിയിലെ തൊകായ് സിറ്റിസൺസ് ജിംനേഷ്യത്തിലാണ് നടക്കുന്നത്. സെപ്റ്റംബർ 21 ന് രാവിലെ 6:00 മണിക്ക് ജപ്പാനെതിരെയാണ് പുരുഷ ടീമിന്റെ ആദ്യ മത്സരം. തുടർന്ന് ഉച്ചയ്ക്ക് 12:30 മണിക്ക് വനിതാ ടീം ബംഗ്ലാദേശിനെ നേരിടും. ബംഗ്ലാദേശ്, ദക്ഷിണ കൊറിയ, ചൈനീസ് തായ്പേയ്, ജപ്പാൻ എന്നിവർക്കൊപ്പമാണ് പുരുഷ ടീം ഗ്രൂപ്പ് എയിൽ ഇടംനേടിയിരിക്കുന്നത്. വനിതാ ടീം കരുത്തരായ ഇറാൻ, ജപ്പാൻ, ബംഗ്ലാദേശ് എന്നിവരെ നേരിടും. ഹാങ്ചൗവിൽ സ്വർണം നേടിയ ടീമിൽ നിന്ന് നാല് പേർ മാത്രമാണ് നിലവിലെ പുരുഷ ടീമിൽ ഇടംനേടിയിട്ടുള്ളത്. 12 അംഗ സംഘത്തിലെ എട്ടുപേരും ആദ്യമായിട്ടാണ് ഏഷ്യൻ ഗെയിംസിൽ കളിക്കുന്നത്. പ്രോ കബഡി ലീഗ് സീസൺ 12-ലെ മികച്ച റെയ്ഡർമാരായ അയാൻ ലോചബ് (316 റെയ്ഡ് പോയിന്റുകൾ), ദേവാങ്ക് ദലാൽ (271 റെയ്ഡ് പോയിന്റുകൾ) എന്നിവർക്കൊപ്പം അർജുൻ ദേശ്വാൾ, അശു മാലിക് തുടങ്ങിയ താരങ്ങളും ടീമിലുണ്ട്. പവൻ സെഹ്റാവത്തും അസ്ലാം ഇനാംദാർ എന്നിവരാണ് ടീമിലെ പരിചയസമ്പന്നരായ താരങ്ങൾ. റിതു നേഗി നയിക്കുന്ന വനിതാ ടീമിന്റെ ഡെപ്യൂട്ടി പുഷ്പ റാണയാണ്. 2022-ലെ സ്വർണം നേടിയപ്പോൾ ടീമിലുണ്ടായിരുന്ന മൂന്ന് പേരിൽ ഒരാൾ മാത്രമാണ് സോണാലി ഷിംഗതെ. ടീം അംഗങ്ങൾ പുരുഷ ടീം: അഷു മാലിക്, അയാൻ ലോഹ്ചബ്, ദേവങ്ക് ദലാൽ, അർജുൻ ദേശ്വാൾ, സുനിൽ കുമാർ, ജയ്ദീപ് ദാഹിയ, രാഹുൽ സേത്പാൽ, ഗൗരവ് ഖത്രി, സുമിത് സാംഗ്വാൻ, അങ്കിത് ജഗ്ലാൻ, പവൻ സെഹ്‌രാവത്, അസ്ലം ഇനാംദാർ. വനിതാ ടീം: റിതു നേഗി, പുഷ്പ റാണ, സോണാലി ഷിംഗേറ്റ്, സഞ്ജു ദേവി, പൂജ കജ്‌ല, റിതു ഷിയോറൻ, ജ്യോതി താക്കൂർ, പിങ്കി റോയ്, മനീഷ കുമാരി, ഭാവന താക്കൂർ, രാജ്‌റാണി, നികിത കുമാരി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.