SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

BRICS summit 2026: ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ ഇന്ത്യയിൽ; പ്രധാനമന്ത്രിയുമായി സുപ്രധാന കൂടിക്കാഴ്ച ഇന്ന്

Russian President Putin arrives in Delhi: കഴിഞ്ഞയാഴ്ച ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി മോദിയും പുടിനും അവസാനമായി കൂടിക്കാഴ്ച നടത്തിയത്.

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 11, 2026, 09:00 AM | Updated: Sep 11, 2026, 09:00 AM

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ ഇന്ത്യയിലെത്തി. ഇന്ന് പുലർച്ചെ 01:25 ഓടെയാണ് പുടിൻ ഡൽഹിയിലെത്തിയത്. പുടിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും റഷ്യന്‍ നയതന്ത്രജ്ഞരും ചേര്‍ന്ന് ഔദ്യോഗികമായി സ്വീകരിച്ചു.

ഇന്ന് ഉച്ചയോടെ ഇറാന്‍ ്പ്രസിഡന്റും എത്തും അതുപോലെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് നാളെ ഉച്ചയോടെ ഡൽഹിയിലെത്തും. 2022 ഫെബ്രുവരിയിൽ ഉക്രൈയ്ൻ യുദ്ധം തുടങ്ങിയതിന് ശേഷം റഷ്യക്ക് പുറത്ത് പുടിൻ നേരിട്ട് പങ്കെടുക്കുന്ന ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ വെള്ളിയാഴ്ച ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ചർച്ചയിലെ പ്രധാന അജണ്ട വ്യാപാരം, ഊർജ സഹകരണം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണവും നിലവിലെ ആഗോള സാഹചര്യങ്ങളുമാണ്. റഷ്യ ഇന്ത്യയുടെ പ്രധാന ഊർജ വിതരണക്കാരിൽ ഒന്നായി തുടരുന്നതിനിടെയാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച എന്നത്‌ ശ്രദ്ധേയം. നിലവിലെ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ ഇന്ത്യ-റഷ്യ സൗഹൃദം കൂടുതൽ ശക്തമാക്കുക എന്നതാണ് ഈ ഉഭയകക്ഷി കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യമെന്നാണ് റിപ്പോർട്ട്.

റഷ്യ-ഉക്രൈയ്ൻ യുദ്ധം, പശ്ചിമേഷ്യൻ പ്രതിസന്ധി, ഹോർമുസ് കടലിടുക്കിന്റെ ഉപരോധം, ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര, താരിഫ് നയങ്ങൾ എന്നിവയുൾപ്പെടെ ആഗോള സമ്പദ്‌വ്യവസ്ഥയിൽ വർധിച്ചുവരുന്ന സമ്മർദ്ദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിൽ പ്രധാന അജണ്ട പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ അംഗരാജ്യങ്ങൾക്ക് അംഗീകരിക്കാവുന്ന പൊതുനിലപാട് രൂപപ്പെടുത്താനാകുമോ എന്നതാണ്.

കഴിഞ്ഞ ആഴ്ച ബിഷ്‌കെകില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും പുടിനും കൂടിക്കാഴ്ച നടത്തിയിരുന്നു. വര്‍ഷങ്ങളായി തുടരുന്ന റഷ്യ-ഉക്രൈയ്ൻ യുദ്ധത്തെ പരാമര്‍ശിച്ച് അവസാനമില്ലാത്ത യുദ്ധത്തില്‍ നിന്ന് യുദ്ധത്തിന്റെ അവസാനത്തിലേക്ക് മാറാന്‍ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. ഈ യുദ്ധത്തിന് എത്രയും വേഗം അവസാനം ഉണ്ടാകണമെന്നാണ് മനുഷ്യരാശിയുടെ ആഗ്രഹമെന്നും പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റിനോട് പറഞ്ഞു.

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള സന്ദര്‍ശനത്തിനിടയില്‍ റഷ്യന്‍ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുപ്രധാനമായ ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്. ബ്രഹ്മോസ് മിസൈല്‍ നവീകരണം പോലുള്ള പ്രതിരോധ പദ്ധതികള്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. നിലവിലെ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇന്ത്യ-റഷ്യ സൗഹൃദം കൂടുതല്‍ ശക്തമാക്കുക എന്നതാണ് ഈ ഉഭയകക്ഷി കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author